Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഹാരരീതിയിൽ അൽപ്പം ശ്രദ്ധിക്കൂ, ടെൻഷൻ കുറയ്ക്കാം

foods-for-stress-relief

അമിതമായ ഉത്കണ്ഠയും ടെൻഷനും ഒഴിവാക്കാനാകാത്ത ജീവിതമാണോ? ആഹാരരീതിയിൽ അൽപ്പം ശ്രദ്ധിച്ചാൽ ഒരു പരിധിവരെ പരിഹാരമുണ്ടാകും. മാനസിക നിലയിൽ സന്തുലിതാവസ്ഥ നിലനിർത്താനും ഉന്മേഷം പകരാനും ആരോഗ്യകരമായ ആഹാരരീതിക്കു സാധിക്കും.

  1. മൂന്നുനേരം ആഹാരമെന്ന പതിവു മാറ്റി ഇടവിട്ടു ചെറിയ അളവിൽ ആഹാരം കഴിക്കുക. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവു സന്തുലിതമായി നിലനിർത്താം.

  2. കാർബോഹൈഡ്രേറ്റ്സ് കൂടുതലായി അടങ്ങിയ ആഹാരം കഴിക്കുക. ഇവ സെറോടോനിൻ കൂടുതൽ ഉൽപാദിപ്പിക്കും.

  3. ധാരാളം വെള്ളം കുടിക്കുക. നിർജലീകരണം നിങ്ങളുടെ മനോവ്യാപാരത്തെ ദോഷകരമായി ബാധിക്കും.

  4. കാപ്പിയും മദ്യവും ഒഴിവാക്കുക. ഏറെപ്പേരും മദ്യം താൽക്കാലിക ആശ്വാസമായാണു കാണുന്നതെങ്കിലും പിന്നീട് ഉത്കണ്ഠ പോലുള്ള അവസ്ഥയിലേക്ക് എത്തും. കാപ്പിയിലെ കഫൈൻ ഘടകം ഉറക്കത്തെ ബാധിക്കുകയും ടെൻഷൻ, ആശങ്ക എന്നിവയുണ്ടാക്കുകയും ചെയ്യും.

  5. ചിലരിൽ ചില പ്രത്യേക ആഹാരങ്ങൾ വിപരീത ഫലമാണ് ഉളവാക്കുക. കൂടാതെ, ഉന്മേഷക്കുറവും മ്ലാനതയും അനുഭവപ്പെടാം. ഗോതമ്പ്, സോയാബീൻ, പാൽ ഉൽപന്നങ്ങൾ, മുട്ട, നട്സ്, കടൽമത്സ്യങ്ങൾ എന്നിവയുടെ ആരോഗ്യഫലം വിലയിരുത്തിയ ശേഷം ഉപയോഗിക്കുക.

  6. ട്രൈട്രോഫൻ അടങ്ങിയ ആഹാരം മാനസികനിലയെ മെച്ചപ്പെടുത്തുന്ന രാസഘടകങ്ങൾ തലച്ചോറിൽ ഉൽപാദിപ്പിക്കും. കൂടാതെ, മാനസിക പിരിമുറുക്കത്തിന് അയവു വരുത്തും. പാൽ, പഴം, ഓട്സ്, സോയ, കോഴിയിറച്ചി, ചീസ്, നട്സ്, ബട്ടർ, എള്ള് എന്നിവയിൽ ട്രൈടോഫൻ അടങ്ങിയിട്ടുണ്ട്.