Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉഴുന്നിന്റെ ഗുണങ്ങളും ദോഷങ്ങളും

608003114

ക്രിസ്തുവിനു മുൻപുതന്നെ ഇന്ത്യയിൽ ഉപയോഗിച്ചുവന്ന ഒരു ഭക്ഷ്യവസ്തുവാണ് ഉഴുന്ന്. ധാരാളം പ്രോട്ടീനും നാരുകളും വൈറ്റമിനുകളും ഊർജവുമുള്ള ഇവയിൽ ഫാറ്റ് കെളസ്ട്രോൾ പൊതുവേ കുറവാണ്.

പാരമ്പര്യമായി ഗർഭിണികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്ന ഒന്നാണ് ഉഴു‌ന്ന്. ധാരാളം പ്രോട്ടീനും അയണും നാരുകളും ഊർജ്ജവും ഫോളിക് ആസിഡും ഉള്ളതിനാൽ കുട്ടികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഒപ്പം അമ്മമാരുടെ ആരോഗ്യത്തിനും ഉഴു‌‌‌‌‌‌‌‌‌ന്ന് ഉത്തമമാണ്.

ഫാറ്റും കൊളസ്ട്രോളും കുറവായതിനാലും പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ ഇവ അടങ്ങിയിട്ടുള്ളതിനാലും ഉഴുന്ന് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെ ‌ആരോഗ്യത്തിനും ഉത്തമമാണ്. പ്രോട്ടീനും ഊർജ്ജവും ഉള്ളതുകൊണ്ടുതന്നെ ശാരീരിക വളർച്ചയ്ക്കും മസിലുകളുടെ വളർച്ചയ്ക്കും സഹായകവുമാണ്.

കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ ഉള്ളതിനാൽ പല്ലുകളുടെയും എല്ലുകളുടെയും ആരോ‌ഗ്യത്തിനും ഉഴു‌‌ന്ന് അട‌‌ങ്ങിയ ഭക്ഷണം സഹാ‍യിക്കുന്നു. ഉഴുന്നിലെ ഷോർട്ട് ചെയിൻ ഫാറ്റി ആസിഡും എസൻഷ്യൽ ഫാറ്റിആസിഡും ഓർമശക്തി നിലനിർത്താനും അൽഷിമേഴ്സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നതായി ഒരു പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ഈ കാരണങ്ങള്‍ കൊണ്ടു തന്നെ പ്രായമായവർ ഇഡ്‌ലി അല്ലെങ്കിൽ ദോശ അവരുടെ ഭക്ഷണ ക്രമത്തിൽ ഉള്‍പ്പെടുത്തുന്നത് ‌ഉത്തമമാണ്.

ഇവ കൂടാതെ ചർമസംരക്ഷണത്തിനും താരൻ അകറ്റാനും മുടിയുടെ വളർ‌ച്ചയ്ക്കും ഉഴുന്ന് ഉപയോഗിക്കുന്നുണ്ട്.

എന്നാൽ ഉഴുന്നിൽ ഓക്സാലിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ കിഡ്നി സ്റ്റോൺ, റുമാറ്റിക് ഡിസീസ് എന്നിവ ഉള്ളവർ ഡോക്ടറുടെയോ ഡയറ്റീഷന്റെയോ നിർദ്ദേശ പ്രകാരമേ ഇവ ഉപ‌‌യോഗിക്കാവൂ. ഉഴുന്നിന്റെ മറ്റൊരു ദോഷവശം ഗ്യാസിന്റെ പ്രശ്നമാണ്. എന്നാൽ സ്ഥിരമായി ഉഴു‌ന്നു ഉപയോഗിക്കുന്നവരിൽ ഇവ കുറഞ്ഞുവരുന്നതായും പറയുന്നുണ്ട്. ഇഞ്ചി, കുരുമുളക്, കായം ഇവ ഉഴുന്നു ചേർത്തുണ്ടാക്കുന്ന ഭക്ഷണത്തിന്റെ കൂടെ ഉപയോഗിച്ചാലും ഗ്യാസിന്റെ പ്രശ്നം കുറയുന്നതായും പറയുന്നു. മിക്കപ്പോഴും ഉഴുന്നു ചേർ‌ത്തുണ്ടാക്കുന്ന ഭക്ഷണങ്ങളിൽ എണ്ണയുടെ അംശം കൂടുതലായി വരാറുണ്ട്. ഉദാഹരണത്തിന് ഉഴുന്നുവട, നെയ്യ്‌റോസ്റ്റ് തുടങ്ങിയവ. ഇവയുടെ തുടർച്ചയായ ഉപയോഗം ഗുണങ്ങളെക്കാൾ ദോഷങ്ങൾ ഉണ്ടാക്കാനും കാരണമാകും.

Nutritive Value of 100gm black gram dal
(National institute of Nutrition, 2017)

Protein - 23.06 +_ 0.59 gm
Fat - 1.69 +_ 0.12 gm
Total fiber - 11.93 +_ 0.26 gm
carbohydrate - 51 +_ 0.80 gm
energy - 1356 KJ +_ 9 KJ
Thiamine - 0.21 +_ .005 mg
Riboflavin - 0.09 +_ .003 mg
Niacin - 1.76 mg +_ .09 mg
Pantothenic acid – 2.92 mg +_ .026 mg
B6 - .22 mg +_ .029 mg
B cotin - .81 +_ .13 mg (microgram)
Total folates - 88.75 +_ 2.3 mg
Carotene - 279 +_ 54.8 mg
Calcium - 55.67 +_ 6.10 mg
Iron - 4.67 +_ .55 mg
Sodium - 18.88 +_ 2.27 mg
Potassium - 1157 +_ 38 mg
Phosphorus - 375 +_ 38. mg
Magnesium - 173 +_ 3.1 mg
manganese - 1.46 +_ 0.06 mg

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.