Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളസ്ട്രോൾ നിയന്ത്രിക്കാൻ അമര

hyacinth-beans

നമ്മുടെ അടുക്കളമുറ്റത്ത് കാടുപിടിച്ചു കിടക്കുന്ന അമരച്ചെടിയെ ആരും ഗൗനിക്കാറേയില്ല. ഇംഗ്ലീഷിൽ ഹയാസിന്ത് ബീൻസ് എന്നറിയപ്പെടുന്ന ഈ അമരച്ചെടി പ്രോട്ടീനുകളുടെയും വിറ്റമിനുകളുടെയും ഒരു കലവറയാണ്. 100 ഗ്രാം വേവിച്ച അമരപ്പയറിൽ ഏതാണ്ട് എട്ടു ഗ്രാമോളം പ്രോട്ടീനുണ്ട്. കാത്സ്യവും അയണുമുണ്ട്. 20 ശതമാനത്തോളം മഗ്നീഷ്യവുമുണ്ട്.

പാചകം ചെയ്ത അമരയിലകളിൽ വിറ്റമിൻ എ, വിറ്റമിൻ സി, ഫോളേറ്റ് എന്നിവ ധാരാളമുണ്ട്. കൂടാതെ കാത്സ്യം, അയൺ, പൊട്ടാസ്യം, സിങ്ക് എന്നിങ്ങനെ നിരവധി ധാതുക്കളുമുണ്ട്. മറ്റു ധാന്യങ്ങളിലോ സസ്യങ്ങളിലോ അധികം ഇല്ലാത്ത അമിനോആസിഡായ ലൈസിൻ അമരപ്പയറിൽ ഉണ്ട്. ഗോതമ്പിലും മറ്റുമുള്ള പ്രോട്ടീൻ പോലെ ഗ്ലൂട്ടൻ ഉള്ള പ്രോട്ടീനല്ല അമരപ്പയറിലേത്. ഇതുമൂലം ഗ്ലൂട്ടൻ സെൻസിറ്റീവായവർക്ക് പ്രോട്ടീൻ ലഭിക്കാനുള്ള സ്രോതസായി അമരപ്പയറിനെ കണക്കാക്കാം.

അമരപ്പയറും എണ്ണയും അമിത രക്തസമ്മർദമുള്ളവർക്കും ഹൃദയധമനീ രോഗങ്ങളുള്ളവർക്കും ഏറെ ഗുണകരമാണെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പതിവായി കഴിച്ചാൽ രക്തസമ്മർദവും കൊളസ്ട്രോൾ നിരക്കും നിയന്ത്രിച്ചു നിർത്താം. ഇക്കാര്യങ്ങളിൽ ഓട്സിനു സമാനമായ പ്രവർത്തനമാണത്രേ അമരപ്പയറിന്റേത്. ഓട്സിനെ ഇതിനു സഹായിക്കുന്നത് അതിലടങ്ങിയിരിക്കുന്ന വെള്ളത്തിലലിയുന്ന നാരുകളാണെങ്കിൽ അമരപ്പയറിന്റെ കാര്യത്തിൽ പ്ലാന്റ് സ്റ്റനോളുകളും സ്ക്വയലിൻ എന്ന ഘടകവുമാണ്.

എന്നാൽ, ചില ദോഷങ്ങൾ കാണാതെ പോകരുതല്ലോ. ചിലയിനം അമരപ്പയറുകളിലെങ്കിലും ദോഷകാരികളായ ഘടകങ്ങളുണ്ടെന്നു നിരവധി പഠനങ്ങൾ പറയുന്നു. എന്നാൽ, ഇവ നന്നായി വേവിക്കുന്നതിലൂടെ ദോഷകാരികളായ ഘടകങ്ങൾ മാറുമെന്നും തെളിഞ്ഞിട്ടുണ്ട്.

കുടുംബാസൂത്രണത്തിന് അമര

പത്തുഗ്രാം അമരവേര് പശുവിൻ പാലിലരച്ചു കലർത്തി രാവിലെയും വൈകുന്നേരുവുമായി മൂന്നാഴ്ച തുടർച്ചയായി കഴിച്ചാൽ അസ്ഥിസ്രാവം, മൂത്രച്ചൂട് എന്നിവ കുറയും.

അമരയിലകൊണ്ട് ഒരു കുടുംബാസൂത്രണമാർഗമുണ്ട്. 41 ദിവസം കാലത്തു വെറുംവയറ്റിൽ അമരയില രണ്ടു മൂന്നെണ്ണം ചവച്ചിറക്കുക. ഗർഭമുണ്ടാവുകയില്ലെന്നു കാണുന്നു.

ചുണ്ടു വീങ്ങിയാൽ അമരക്ക ചവച്ച് ഇടയ്ക്കിടെ ചുണ്ടിൽ പുരട്ടിയാൽ മതി വീക്കം ശമിക്കും.

മൂത്രം പോകാതെ വന്നാൽ അമരവേരരച്ചു കലത്തി പശുവിൻപാലിൽ സേവിക്കാവുന്നതാണ്.

അമരനീരിനെയും കഫത്തെയും വിഷത്തെയും നശിപ്പിക്കുന്നതും വാതം, രക്തപിത്തം എന്നിവ ഉണ്ടാക്കുന്നതും മൂത്രവർധകവുമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.