Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ തടയാൻ ഓറഞ്ച്

oranges

ലോകത്തിലെ ഏറ്റവും മികച്ച പഴവർഗങ്ങളിലൊന്നാണ് ഓറഞ്ച് എന്നതിൽ യാതൊരു സംശയവും വേണ്ട. സ്വർണ്ണ ആപ്പിൾ എന്നറിയപ്പെടുന്ന ഓറഞ്ചിനെ ഇഷ്ടപ്പെടാത്തവർ വളരെ അപൂർവമാണ്. ഔഷധഗുണങ്ങൾ ഒട്ടേറെയുണ്ട് ഓറഞ്ചിന്. വിറ്റാമിൻ സി, എ, പൊട്ടാസ്യം, തയമിൻ, ഫൈബർ, കോപ്പർ, മഗ്സീഷ്യം, പ്രോട്ടിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഓറഞ്ച്. വിറ്റാമിൻ സി ധാരാളമടങ്ങിയ ഓറഞ്ചിനെ ധൈര്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഓറഞ്ചിനു കഴിയും.

ഓറഞ്ചിലടങ്ങിയിരിക്കുന്ന സിട്രസ് ലിമനോയിഡ്സ് കാൻസർ തടയാൻ സഹായിക്കുന്നു. തൊലിപ്പുറത്തുണ്ടാകുന്ന കാൻസർ, ശ്വാസകോശാർബുദം, സ്തനാർബുദം, വയറ്റിലുണ്ടാകുന്ന അർബുദം എന്നിവയെ പ്രതിരോധിക്കാൻ ഓറഞ്ചിനു കഴിയും.

ഓറഞ്ച് ജ്യൂസ് പതിവായി കുടിച്ചാൽ വൃക്ക രോഗങ്ങളെ ചെറുക്കാം. മൂത്രാശയക്കല്ലിനെ പ്രതിരോധിക്കാൻ ഓറഞ്ച് ജ്യൂസ് കുടിച്ചാൽ മതി. കരളിലെ കാൻസർ തടയാൻ ഓറഞ്ചിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എ സഹായിക്കും. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന ഫൈബർ കൊളസ്ട്രോൾ നിയന്ത്രിക്കുകയും ചെയ്യും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഓറഞ്ചിനു സാധിക്കും. ഓറഞ്ചിലടങ്ങിയിരിക്കുന്ന പോട്ടാസ്യം ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.ഇതിലടങ്ങിയിരിക്കുന്ന ഫൈബർ ദഹന പ്രവർത്തനങ്ങൾ സുഗമമാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. കാഴ്ചത്തകരാറു പരിഹരിക്കാനും ഓറഞ്ചിനെ കൂട്ടുപിടിക്കാം.

ഓറഞ്ചിലടങ്ങിയിരിക്കുന്ന ഫ്ലവനോയിഡുകൾ രക്തസമ്മർദം നിയന്ത്രിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ മൃതകോശങ്ങളെ അകറ്റി ചർമ്മത്തിന് തിളക്കം നൽകുകയും ചുളിവുകളും കറുത്ത പാടുകളും അകറ്റുകയും ചെയ്യും.

ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ ഓറഞ്ച് കഴിച്ചാൽ മതി. ഗർഭിണികൾ ഓറഞ്ച് ധാരാളമായി കഴിച്ചാൽ കുട്ടികൾക്കുണ്ടാകുന്ന ബുദ്ധിവൈകല്യം തടയാൻ കഴിയും.ഇതിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ്, വിറ്റാമിൻ ബി9 എന്നിവ തലച്ചോറിന്റെ വളർച്ചയെ സഹായിക്കുന്നു. പ്രമേഹ രോഗികൾക്കു കഴിക്കാൻ അനുയോജ്യമായ പഴമാണ് ഓറഞ്ച്. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ ഓറഞ്ചിനു കഴിയും.

ദിവസവും ഓറഞ്ച് ജ്യൂസ് കഴിച്ചാൽ 50കളിലും യൗവനം നിലനിർത്താൻ കഴിയും. ആരോഗ്യവും സൗന്ദര്യവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ധൈര്യമായി ഓറഞ്ച് കഴിച്ചു തുടങ്ങാം...