Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യം + സൗന്ദര്യം = ഉരുളക്കിഴങ്ങ്

potato

പോഷകഗുണങ്ങളാൽ സമ്പുഷ്ടമാണ് ഉരുളക്കിഴങ്ങ്. വൈറ്റമിൻ സി, ബി6, പൊട്ടാസ്യം, നിയാസിൻ, ഫൈബർ എന്നിവയാൽ സമൃദ്ധമാണിത്.കൂടാതെ നിരവധി പ്രോട്ടീനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

രക്തസമ്മർദം നിയന്ത്രിക്കാൻ ദിവസവും ഉരുളക്കിഴങ്ങു കഴിച്ചാൽ മതി. ഇതിലടങ്ങിയിരിക്കുന്ന ഫൈബറും പൊട്ടാസ്യവും ശരീരത്തിനു ഭാരം കൂടാതെ നോക്കുകയും രക്തസമ്മർദം നിയന്ത്രിക്കുകയും ചെയ്യും. സാധാരണ വലുപ്പമുള്ള ഉരുളക്കിഴങ്ങിൽ 18 ശതമാനം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

സ്ത്രീകൾ ഉരുളക്കിഴങ്ങു കഴിച്ചാൽ?

എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, അയൺ , മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവ സഹായിക്കും . രക്തത്തിലടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാനും ഉരുളക്കിഴങ്ങിനെ കൂട്ടുപിടിക്കാം.

ഹൃദ്രോഗങ്ങളെ ചെറുക്കാനും ഉരുളക്കിഴങ്ങിനു കഴിയും. ഇതിലടങ്ങിയിരിക്കുന്ന നാരുകളും, വൈറ്റമിൻ സി, ബി6, പൊട്ടാസ്യം എന്നിവ ഹൃദ്രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകും.

സന്ധിവാതം ശമിക്കാനും വേദന നിയന്ത്രിക്കാനും 2 സ്പൂൺ ഉരുളക്കിഴങ്ങു നീര് ഭക്ഷണത്തിനു മുൻപു കഴിച്ചാൽ മതി. ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്ന പ്രോട്ടീനായ ലെക്റ്റിൻസ് കാൻസർ സെല്ലിന്റെ വളർച്ച തടയും.വണ്ണം കുറയ്ക്കാനും ഉരുളക്കിഴങ്ങിനെ കൂട്ടുപിടിക്കാം. കൂടുതൽ ഭക്ഷണം ഉള്ളിൽ ചെല്ലുന്നത് തടയാൻ ഉയർന്ന അളവിൽ ഇതിലടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കും.

ഉരുളക്കിഴങ്ങ് ഉപയോഗിച്ചുള്ള രണ്ടു വിഭവങ്ങൾ പരിചയപ്പെടാം.

ആരോഗ്യവും സൗന്ദര്യവുമുള്ള ചർമം സ്വന്തമാക്കാൻ ഉരുളക്കിഴങ്ങു പതിവായി ആഹാരത്തിൽ ഉൾപ്പെടുത്താം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ചുളിവുകളും പാടുകളുമകറ്റി ചര്‍മം സുന്ദരവും മൃദുലവുമാക്കുന്നു.

വൃക്കകളുടെ പ്രവർത്തനങ്ങളെ സുഗമമാക്കാനും തലച്ചോറിലേക്കു ഞരമ്പുളിലൂടെ സന്ദേശമെത്തിക്കുന്ന രാസവസ്തുവായ ന്യൂറോട്രാൻസ്മിറ്റേഴ്സിന്‍റെ ഉൽപാദനത്തെ പോഷിപ്പിക്കാനും വൈറ്റമിൻ ബി6നു കഴിയും.

ശാരീരിക വ്യായാമത്തിനു ശേഷമുള്ള ക്ഷീണമകറ്റാനും മസിലുകളുടെ വളർച്ചയ്ക്കും ഉരുളക്കിഴങ്ങിൽ ഏറെയളവിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്സ് സഹായിക്കും.

ചുരുക്കി പറഞ്ഞാൽ നല്ല ആരോഗ്യവും സൗന്ദര്യവും വേണമെങ്കിൽ ഉരുളക്കിഴങ്ങ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നു സാരം.