Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിറ്റാമിൻ സി വേണം, പക്ഷേ അധികമായാൽ ആപത്ത്

vitaminc

മനുഷ്യ ശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകമാണ് വിറ്റമിന്‍ സി. വിറ്റാമിന്‍ സിയുടെ കുറവ് ഹൃദസ്തംഭനത്തിന് കാരണമായേക്കുമെന്നും കാന്‍സര്‍ രോഗികള്‍ക്ക് വിറ്റാമിന്‍ സി ഏറെ ഗുണം ചെയ്യുമെന്നുമൊക്കെ പഠനങ്ങൾ പറയുന്നു. ജലദോഷം പോലെയുള്ള അസുഖങ്ങൾവരുന്നത് വിറ്റാമിൻ സി തടയുന്നു എന്ന വിശ്വാസവുമുണ്ട്. ദിവസേന ശരീരത്തിൽ

40-60 മില്ലിഗ്രാം ശരീരത്തിലെത്തണമെന്നും എന്നാൽ പുകവലിക്കുന്നവര്‍ 80-100മില്ലിഗ്രാം വിറ്റാമിൻ സിവരെ ശരീരത്തിന് ലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്നും പഠനങ്ങൾ പറയുന്നു.

ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന എത്തിന്ന വിറ്റാമിന്റെ അപാകത പരിഹരിക്കാൻ വിറ്റാമിൻ ഗുളികളായി ലഭ്യമാകുന്നത് ഉപയോഗിക്കാറുണ്ട്. നിരവധിപ്പേർ ശരീരത്തിന് ആവശ്യമായതിലും കൂടുതലാണത്രെ കഴിക്കുന്നത്. ആവശ്യമായ അളവിൽ വിറ്റാമിൻ സി അകത്ത് ചെല്ലേണ്ടത് അത്യന്താപേക്ഷിതമാണെങ്കിലും അമിതായി ഉളളിലെത്തുന്നത്ഡയറിയ പോലുള്ള ഉദരരോഗങ്ങൾക്ക് കാരണമാകുമത്രെ.

വിറ്റാമിൻ സി ശരീരത്തിനാവശ്യമായതിൽകൂടുതല്‍ സംഭരിക്കാനാവില്ല. അത് മൂത്രത്തിൽക്കൂടിയുംമറ്റും പുറന്തള്ളപ്പെടും. അമിതമായി വിറ്റാമാൻ സി ഇങ്ങനെ പുറന്തള്ളപ്പെടുന്നത്. രോഗങ്ങളുമായി ബന്ധപ്പെട്ട് ലബോറട്ടറകളിൽ പരിശോധിക്കുമ്പോൾ നെഗറ്റീവ് റിസൽട്ട് വന്നേക്കാം. അമിതമായി വിറ്റാമിൻ സി സപ്ലിമെന്റുകൾ ഉപയോഗിക്കുന്നവർ അക്കാര്യം പരിശോധനാവേളയിൽ ഡോക്ടറോട് സൂചിപ്പിക്കണമെന്ന് നിര്‍ദ്ദേശങ്ങളും പഠനം മുന്നോട്ടുവയ്ക്കുന്നു.

കിഡ്നി സ്റ്റോണുള്ളവരും ഗർഭിണികളായ യുവതികളും വിറ്റാമിൻ സി കഴിക്കുമുമ്പ് ഡോക്ടർമാരുടെ ഉപദേശം തേടിയിരിക്കണമത്രെ.സമീകൃതമായ ആഹാരരീതിയാണ് മിച്ചതെന്നും പാചകവേളയിൽ വിറ്റാമിൻ സി നഷ്ടപ്പെടുന്നതിനാൽ സപ്ലിമെന്റുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ അധികമായാൽ അമൃതും വിഷമെന്നത് ഓർക്കണമെന്നും പഠനം പറയുന്നു.