Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളുത്തുള്ളി ആരോഗ്യത്തിനു ദോഷമാകുന്നതെപ്പോൾ?

garlic

നമ്മുടെ കറികളിലെ അഭിവാജ്യഘടകങ്ങളിൽ ഒന്നായ വെളുത്തുള്ളി നൂറ്റാണ്ടുകളായി ആരോഗ്യ സംരക്ഷണത്തിനും രുചിക്കുമായി ഉപയോഗിച്ചു വരുന്നു. ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും ദഹനത്തെ ശക്തിപ്പെടുത്താനും നമ്മുടെ പൂർവികർ മുതൽക്കെ വെളുത്തുള്ളി ഭക്ഷണത്തില്‍ ഉൾപ്പെടുത്തിയിരുന്നു.

വെളുത്തുള്ളിയിൽ കാർബോഹൈഡ്രേറ്റിനും പ്രോട്ടീനും വിറ്റമിനുകൾക്കും മിനറലുകൾക്കും പുറമേ ധാരാളം ഫ്ലവനോയ്ഡുകളും സൾഫർ സംയുക്തങ്ങളും മറ്റു ചില ആന്റിഓക്സിഡന്റുകളുമുണ്ട്. വെളുത്തുള്ളിയിലെ സൾഫർ സംയുക്തങ്ങളാണ് അതിന് തനതു മണവും രുചിയും നൽകുന്നത്.

Nutritional information of dry garlic (100 gm)

Energy – 145 kcal
Protein – 6.3 gm
Fat – 0.1 gm
Fibre - .8 gm
Carbohydrate – 29.8 gm
Calcium – 30 mg
Iron – 1.2 mg
Thiamine – 0.06 mg
Riboflavin - .23 Mg
Niacin - .4 mg
Vit C – 13 mg
Copper - .63 mg
Zn – 1.93 mg
Mn – .86 mg
Mg – 71 mg

വെളുത്തുള്ളിയിൽ ഏറ്റവും കൂടുതലുള്ളത് വെള്ളമാണ്. ഫ്രക്ടോസ് അടങ്ങിയ അനജവും പ്രോട്ടീനും ചില ഫ്രീ അമിനോ ആസിഡുകളും ആന്റിഓക്സിഡന്റുകളും ചില മിനറലുകളും വിറ്റമിനുകളും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്.

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ചില വസ്തുക്കൾ ചീത്ത കൊളസ്ട്രോളും ഫാറ്റി ആസിഡും ഉണ്ടാകുന്ന എൻസൈമിനെ പ്രതിരോധിച്ച് ഇവയുടെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഹൃദയധമനികളിൽ ഉണ്ടാകുന്ന പല‌ പ്രശ്നങ്ങളും കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നതു തടയാനും ശൈശവ ദിശയിലുള്ള ഹൃദ്രരോഗ‌ങ്ങൾ തടയാനും വെളുത്തുള്ളി ഉപയാഗിക്കുന്നുണ്ട്. ഹൃദയമിടിപ്പിനെ സ്വാധീനിക്കാനും വെളുത്തുള്ളിക്ക് കഴിയും എന്നും ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ദിവസവും ഒന്നോ രണ്ടോ വെളുത്തുള്ളി അല്ലി കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ 10% വരെ കുറയ്ക്കാൻ‍ കഴിയും.

വെളുത്തുള്ളിയിലെ സൾഫർ ഘടകങ്ങൾ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തി രക്തസമ്മർദം നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു. വെളുത്തുള്ളി അരിയുമ്പോഴോ ചതയ്ക്കുമ്പോഴോ ആണ് സൾഫർ ഘടകങ്ങൾ കൂടുതൽ പ്രവർത്തനക്ഷമമാകുന്നത്.

ഇവയിലെ ആന്റിഓക്സിഡന്റുകൾ അർബുദത്തെ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ്. പ്രത്യേകിച്ചും, Stomach, colon, Pancreas, breast cancer– കള്‍. അൽഷിമേഴ്സിനു കാരണമായ ചില ഘടകങ്ങളെയും നിയന്ത്രിച്ചു നിര്‍ത്താനുള്ള കഴിവ് വെളുത്തുള്ളിക്ക് ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

പൗരാണിക കാലം മുതലെ വെളുത്തുള്ളി മനുഷ്യന്റെ പൊതുവായ ആരോഗ്യത്തിനും ജലദോഷത്തിനും അണുബാധ കുറയ്ക്കാനും ഉപയോഗിച്ചിരുന്നു. ഹിപ്പോക്രാറ്റസ് വെളുത്തുള്ളി ഒരു ഔഷധമായി തന്നെ ഉപയോഗിച്ചിരുന്നു. ചരകസംഹിതയിലും വെളുത്തുള്ളി ഔഷധമായി ഉപയോഗിച്ചിരുന്നതായി പറയുന്നുണ്ട്. ദഹനസംബന്ധിയായ പ്രശ്നങ്ങള്‍ക്കും ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന ചെറിയ ഭക്ഷ്യവിഷബാധയ്ക്കും പരിഹാരമായ‌ും വെളുത്തുള്ളി ഉപയോഗിക്കുന്നു. ഇറച്ചി ഗ്രിൽ ചെയ്യുമ്പോഴുണ്ടാകുന്ന കാൻസർ വരുത്തുന്ന വസ്തുക്കളെ കുറയ്ക്കാൻ ഇറച്ചി പുരട്ടുമ്പോൾ വെളുത്തുള്ളി കൂടി ചേർത്താൽ മതി.

എന്നാൽ കൂടുതൽ അളവിൽ വെളുത്തുള്ളി കഴിക്കുന്നത് വയറിൽ പലവിധ പ്രശ്നങ്ങൾക്കും അസിഡിറ്റിക്കും കാരണമാകുന്നു. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും വെളുത്തുള്ളി കൂടുതലായി ഉപയോഗിക്കുമ്പോൾ നെഞ്ചെരിച്ചിൽ ഉണ്ടാകുന്നു. മാത്രമല്ല മുലപ്പാലിനു രുചി വ്യത്യാസവും ഉണ്ടാകും. രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്നതിനാൽത്തന്നെ ശസ്ത്രിക്രിയ ചെയ്തുകഴിഞ്ഞാൽ കഴിഞ്ഞ കുറച്ചു ദിവസത്തേയ്ക്ക് ഇതിന്റെ ഉപയോഗം മിതപ്പെടുത്തുന്നതാവും നല്ലത്.