Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇലക്കറികൾ കഴിച്ചില്ലെങ്കിൽ കാഴ്ചയുടെ കാര്യം കഷ്ടം

leafy-vegetables

ഏതുനേരവും ജങ്ക് ഫുഡ് മാത്രം കഴിച്ച് വിശപ്പകറ്റുന്നവർ ഒരു കാര്യം അറിഞ്ഞോളു, പച്ചനിറമുള്ള ഇലക്കറികൾ ധാരാളമായി കഴിച്ചില്ലെങ്കിൽ നിങ്ങളുടെ കണ്ണുകളുടെ കാര്യം കഷ്ടത്തിലാകും. പച്ചക്കറികൾ കഴിക്കുന്നത് കാഴ്ചശക്തിക്കു നല്ലതാണെന്ന കാര്യം പ്രൈമറി ക്ലാസിൽ പഠിച്ചു മറന്നുപോയിക്കാണും പലരും. എന്നാൽ സംഗതി സത്യമാണ്. പച്ചക്കറികളിൽ തന്നെ ഇലക്കറികൾക്കാണ് കണ്ണുകളുടെ തെളിച്ചം കെടാതെ സൂക്ഷിക്കുന്നതിനുള്ള കഴിവുള്ളത്.

കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം കണ്ടുവരുന്നത് ഇലക്കറികൾ കഴിക്കാത്തവരിൽ ആണത്രേ. ബോസ്റ്റണിൽ നടന്ന പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. ഭക്ഷണക്രമത്തിൽ ധാരാളമായി പച്ചക്കറികൾ ഉൾപ്പെടുത്തുന്നവരിൽ ഗ്ലൂക്കോമയുടെ സാധ്യത 20–30 ശതമാനം കുറവാണെന്നും പഠനത്തിൽ വ്യക്തമായി.

കണ്ണുകളിലേക്കുള്ള നാഡികളിലെ രക്തപ്രവാഹം ശരിയായ രീതിയിൽ നിലനിർത്തുന്നതിന് ഇലക്കറികളിൽ അടങ്ങിയ വിറ്റാമിനുകൾക്ക് സാധിക്കും. ഇത്തരം വിറ്റാമിനുകൾ ഭക്ഷണത്തിലൂടെ വേണ്ടത്ര അളവിൽ ലഭിക്കാതെ വരുമ്പോൾ ചിലപ്പോൾ ഇവരുടെ കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കുന്നു. വളരെ സാവധാനം ഇവരുടെ കാഴ്ചശക്തിക്കു മങ്ങലുണ്ടാകുന്നു. നാൽപതുവയസ്സിനു മുകളിൽ പ്രായമുള്ളവരിൽ നടത്തിയ സർവേയിൽ നിന്നാണ് ഈ കണ്ടെത്തൽ.