Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനസികപിരിമുറുക്കം ഒഴിവാക്കാൻ 5 ഭക്ഷണങ്ങൾ

stress-release-food

മാനസിക പിരിമുറുക്കം കുറയ്ക്കാൻ പല പരിഹാരമാർഗങ്ങളും നാം പരീക്ഷിക്കാറുണ്ട്. യോഗ, സംഗീതം, യാത്ര തുടങ്ങി പലതും. എന്നാൽ ചില പ്രത്യേകതരം ഭക്ഷണങ്ങൾ ശീലമാക്കുന്നതിലൂടെയും മാനസിക പിരിമുറുക്കത്തിൽ നിന്നു രക്ഷനേടാം എന്നാണ് വൈദ്യശാസ്ത്രരംഗത്തെ പുതിയ കണ്ടുപിടുത്തം. മാനസിക സമ്മർദം കുറയ്ക്കാൻ പ്രധാനമായും അഞ്ച് വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയത്രേ.

കശുവണ്ടിപ്പരിപ്പ്– ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട് കശുവണ്ടിപ്പരിപ്പിൽ. ഇതു നാഡിവ്യവസ്ഥയുടെ ആരോഗ്യത്തിന് സഹായകരമാണ്. അനാവശ്യമായ ഉൽക്കണ്ഠ അകറ്റുന്നതിന് ഉപകരിക്കുന്നു

സ്ട്രോബെറി– സ്ട്രോബെറിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിന് ഇതിനു സാധിക്കുന്നു.

ചോക്ക്‌ലേറ്റ്– മനസിൽ പോസിറ്റീവ് എനർജി നൽകുന്നതിന് ചോക്ക്‌ലേറ്റിനു കഴിയും. വളരെ മാനസികസമ്മർദം തോന്നുന്ന സമയത്ത് ഇടയ്ക്കൊക്കെ ഒരു ചോക്ക്‌ലേറ്റ് ഡ്രിങ്ക് പരീക്ഷിക്കാം.

∙ഗ്രീൻ ടീ– ശരീരത്തിന് ഒരുപാടു ഗുണങ്ങൾ സമ്മാനിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. മനസ്സിനും ഗ്രീൻ ടീ ഉത്തമമാണ്. ഇതു നിങ്ങളുടെ തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്നു. കൂടുതൽ ഉണർവോടെ ചിന്തിക്കാനും പെരുമാറാനും സാധിക്കുന്നു

വാഴപ്പഴം–പൊട്ടാസ്യവും വിറ്റാമിനുകളും ധാരാളം അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ഹൃദയമിടിപ്പുകളെ സാധാരണനിലയിലാക്കുന്നതിനും തലച്ചോർ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളിലേക്ക് ശരിയായ അളവിൽ ഓക്സിജൻ എത്തിക്കുന്നതിനും സഹായിക്കുന്നു. മാനസിക പിരിമുറുക്കം ഉള്ളപ്പോൾ ശരീരത്തിലെ പൊട്ടാസ്യം കുറഞ്ഞുപോകുന്നു. അതുകൊണ്ട് പൊട്ടാസ്യം ധാരാളം അടങ്ങിയ പഴം കഴിക്കുന്നത് ഗുണം ചെയ്യും.