Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുദ്ധിക്കാവശ്യം പോഷകാഹാരം

nutrition-food

കുട്ടികളായാലും മുതിർന്നവരായാലും തലച്ചോറിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. പ്രായമാകുന്തോറും തലച്ചോറിലെ കോശങ്ങൾ നിർജീവമാകാൻ തുടങ്ങും. തലച്ചോറിന്റെ ശരിയായ ആരോഗ്യത്തിനും ഓർമ്മശക്തി വർദ്ധിക്കാനും പോഷകാഹാരം വളരെ അത്യാവശ്യമാണ്.

തലച്ചോറിന്റെ ആരോഗ്യത്തിനാവശ്യമായ ഭക്ഷണങ്ങൾ

പ്രഭാത ഭക്ഷണം പോഷക സമൃദ്ധമായിരിക്കണം. ഇതു തലച്ചോറിന്റെ പ്രവർത്തനത്തിന് വളരെ അത്യാവശ്യമാണ്. ധാന്യങ്ങൾ, പയറു വർഗങ്ങൾ എന്നിവ കൂടുതലായി ഉൾപ്പെടുത്താൻ ശ്രമിക്കുക. ഒരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. അതുപോലെ തന്നെ അമിതഭക്ഷണം ഒഴിവാക്കുകയും വേണം.

പടികൾ കയറാം തലച്ചോറിന്റെ ആരോഗ്യത്തിനായ്

ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ബുദ്ധിക്ക് വളരെ നല്ലതാണ്. കാരറ്റ്, വെളുത്തുള്ളി, ചീര, ബ്രൊക്കോളി, ബെറികൾ, ഒലീവ് ഓയിൽ, എന്നിവയിൽ ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്.

തലച്ചോറിലേക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കാൻ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. ഇലക്കറികൾ , ധാന്യങ്ങൾ എന്നിവയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ നാരടങ്ങിയ ഭക്ഷണക്രമം ശീലിക്കുന്നതും വളരെ നല്ലതാണ്.

ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള മത്സ്യങ്ങൾ , മുട്ട എന്നിവ കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തും.

ധാരാളം വെള്ളം കുടിക്കുക. ഡീഹൈഡ്രേഷൻ അഥവാ നിർജലീകരണം തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും.

ബുദ്ധിവികാസത്തിന് പഞ്ചസാരയുടെ ഉപയോഗം നന്നല്ല. പകരം തേൻ ഉപയോഗിക്കാം.

Your Rating: