Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉരുളക്കിഴങ്ങ് കഴിച്ചോളൂ, അർബുദം തടയാം

potoatoes

കറികളിൽ ഉരുളക്കിഴങ്ങിനെന്നും രണ്ടാം സ്ഥാനമേ നമ്മൾ നൽകാറുള്ളു. എന്നാൽ ഇനി ഉരുളക്കിഴങ്ങ് സ്ഥിരമായി കഴിക്കാൻ ശീലിച്ചോളൂ. ഉദര അർബുദത്തെ പ്രതിരോധിക്കാൻ ഉരുളക്കിഴങ്ങിനു കഴിയുമെന്നാണ് ബെയ്ജിങ്ങിൽ നടന്ന പഠനം അവകാശപ്പെടുന്നത്. ഉരുളക്കിഴങ്ങ് മാത്രമല്ല, വെളുത്ത നിറത്തിലുള്ള പച്ചക്കറികളായ കോളിഫ്ലവർ, ഉള്ളി എന്നിവയ്ക്കും ഇതേ ഗുണം ചെയ്യാൻ കഴിയുമത്രേ. വെളുത്ത നിറത്തിലുള്ള പച്ചക്കറികൾ നിത്യേന ധാരാളമായി കഴിക്കുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് അർബുദരോഗത്തിനുള്ള സാധ്യത മൂന്നിലൊന്നുമാത്രമാണെന്ന് ഡോക്ടർമാർ പറയുന്നു.

പഴവർഗങ്ങളും പച്ച, മഞ്ഞ നിറങ്ങളിലുള്ള പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിൻ സി ധാരാളമടങ്ങിയ ഭക്ഷണങ്ങൾ ശീലിക്കുന്നവർക്ക് അർബുദം വരാനുള്ള സാധ്യത കുറവാണ്. ഒരു ദിവസം ഏറ്റവും കുറഞ്ഞത് 100 ഗ്രാം പഴവർഗം കഴിക്കണമെന്നാണ് ആധുനിക വൈദ്യശാസ്ത്രം നിർദേശിക്കുന്നത്. അതായത് ചുരുങ്ങിയത് ഒരു പകുതി ആപ്പിൾ എങ്കിലും ദിവസവും കഴിക്കണമെന്നു ചുരുക്കം. ഓരോ 100 ഗ്രാം പഴത്തിനും നിങ്ങളുടെ ഉദര അർബുദത്തിനുള്ള സാധ്യത അഞ്ച് ശതമാനം വരെ കുറയ്ക്കാൻ കഴിയുമത്രേ.

50 മില്ലി ഗ്രാം വിറ്റാമിൻ സിയാണ് ഒരു ദിവസം ശരീരത്തിനു വേണ്ടത്. ഏകദേശം രണ്ട് ഉരുളക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഇതു സാധിക്കും. ഇങ്ങനെ കഴിക്കുന്നവർക്ക് അർബുദസാധ്യത കുറവായിരിക്കും. ഉപ്പിന്റെ അളവ് വളരെ കുറച്ചുമാത്രമേ ആകാവു എന്നത് മറക്കരുത്. ആവശ്യത്തിലധികം ഉപയോഗിക്കുന്ന ഓരോ ടീസ്പൂൺ ഉപ്പിനും അർബുദസാധ്യത എട്ടു ശതാമനം വരം ഉയർത്താനാകും. ഉപ്പിലിട്ടതും അച്ചാറുകളും കഴിവതും ഒഴിവാക്കുകയും വേണം.