Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുകൊണ്ട് ദിവസവും നെല്ലിക്ക കഴിക്കണം?

amla-juice

നെല്ലിക്ക കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ചെറിയൊരു കയർപ്പ് ഉണ്ടെങ്കിലും അൽപം ഉപ്പും കൂട്ടി കഴിക്കുമ്പോൾ കിട്ടുന്ന സ്വാദ് ഒന്നു വേറേ തന്നെ. ഇപ്പോഴത്തെ സ്കൂൾ കുട്ടികൾക്ക് അറിയില്ലെങ്കിലും ഒഎൻവി കുറുപ്പിന്റെ എന്റെ വിദ്യാലയം കവിത പോലെ മുൻ തലമുറയ്ക്ക് ഒരു പക്ഷേ നെല്ലിക്ക ഒരു നൊസ്റ്റാൾജിയ ആയിരിക്കാം. സ്കൂളിന്റെ മുറ്റത്തു നിൽക്കുന്ന നെല്ലിമരത്തിലെ നെല്ലിക്കയും കഴിച്ച് കിണറ്റിലെ വെള്ളം കോരിക്കുടിച്ച് ആഹാ... എന്തു മധുരം എന്നു പറയുന്ന സുഖമുള്ള ഒരോർമ. എന്തൊക്കെപ്പറഞ്ഞാലും നെല്ലിക്കയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിൽ തുടങ്ങി ലൈംഗികജീവിതത്തെ പരിപോഷിപ്പിക്കാൻ വരെ ഈ കയ്പൻ കായ്ക്കു സാധിക്കും. ദിവസവും ഒരു ഗ്ലാസ് നെല്ലിക്കജ്യൂസിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും നെല്ലിക്ക നമ്മുടെ ആരോഗ്യത്തിന് എപ്രകാരം ഗുണകരമാകുന്നെന്നു നോക്കാം.

1. പ്രമേഹം നിയന്ത്രിക്കുന്നു

നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണെന്ന് 2004–ൽ ഫുഡ് ആൻഡ് ഫങ്ഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നുണ്ട്. ഇവയെല്ലാം തന്നെ പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇവയ്ക്കു സാധിക്കുന്നു. പ്രമേഹം മൂലം പിടിപെടാൻ സാധ്യതയുള്ള ഹൃദയരോഗങ്ങൾ, ഡയബറ്റിക് ന്യൂറോപ്പതി എന്നിവയുടെ ചികിത്സയ്ക്കായും നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്.

2. ചീത്ത കൊളസ്ട്രോൾ ലെവൽ കുറയ്ക്കുന്നു

ഉയർന്ന കൊളസ്ട്രോൾ മൂലം നിങ്ങൾ വിഷമിക്കുന്നുണ്ടെങ്കിൽ ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിച്ചാൽ മതിയാകും. ഇതിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. മെനപ്പോസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് നെല്ലിക്കജ്യൂസ് ദിവസവും കുടിച്ചാൽ ചീത്ത കൊളസ്ട്രോളിന്റെ ലെവൽ കുറയുകയും നല്ല കൊളസ്ട്രോൾ ലെവൽ കൂടുകയും ചെയ്യുമെന്നാണ്.

3. പനിയും ജലദോഷവും ശമിപ്പിക്കുന്നു

നെല്ലിക്കയിലുള്ള മെഡിസിനൽ, തെറാപ്പി ഗുണങ്ങൾ പനി, ജലദോഷം പോലുള്ള രോഗങ്ങൾ ശമിപ്പിക്കാൻ ഉത്തമമാണ്.

4. കാൻസർ പ്രതിരോധിക്കുന്നു

കാൻസറിനെ പ്രതിരോധിക്കാനുള്ള കീമോ പ്രിവന്റീവ് എഫക്ട് നെല്ലിക്കയ്ക്കുണ്ട്. ഇവയിലുള്ള ആന്റി ഓക്സിഡന്റുകളും ആന്റിമ്യൂട്ടാജെനിക്കുകളും അർബുദ കോശങ്ങളുടെ വളർച്ചയെ തടയാൻ സഹായിക്കുന്നു.

5. വായിലെ അൾസർ ശമിപ്പിക്കുന്നു

ഇടയ്ക്കിടെ വായ്ക്കകത്ത് ഉണ്ടാകാൻ സാധ്യതയുള്ള അൾസറിനെ ശമിപ്പിക്കാനുള്ള ശേഷി നെല്ലിക്കയ്ക്കുണ്ട്. ഇവയിലുള്ള ആന്റിഓക്സിഡന്റ്ുകളും തെറാപ്യൂട്ടിക് ഘടകങ്ങളുമാണ് അൾസറിന് ശമനം ഉണ്ടാക്കുന്നത്.

6. ലൈഗികജീവിതം സന്തോഷകരമാക്കുന്നു

സംയോഗാസക്തിയുണ്ടാക്കുന്ന ഒരു ഫലം കൂടിയാകുന്നു നെല്ലിക്ക. ഇതിലുള്ള വെറ്റമിൻ സി പുരുഷൻമാരിലെ ബീജ ഉൽപ്പാദനം കൂട്ടുകയും ലൈംഗിക ഉണർവ് പ്രദാനം ചെയ്യുകയും ചെയ്യുന്നു. സ്ത്രീകളിലെ ലൈംഗിക ശക്തി കൂട്ടുന്നതിനും ഇത് ഉത്തമമത്രേ.

7. ഇടതൂർന്ന കറുത്ത മുടിയിഴകൾക്ക്

നെല്ലിക്കയിലുള്ള വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും ഇടതൂർന്ന കറുത്ത മുടിയിഴകൾ സ്വന്തമാക്കാൻ സഹായിക്കും. ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കിൽ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ്. ഇതിലുള്ള ആന്റി ഓക്സിഡേറ്റീവ് ഘടകങ്ങൾ ചർമകാന്തി വർധിപ്പിക്കുകയും പ്രായമായകുന്നതിന്റെ ലക്ഷണങ്ങൾ അകറ്റുകയും ചെയ്യും.

Your Rating: