Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശീതളപാനീയങ്ങൾ കുടിക്കുന്ന മധ്യവയസ്കരുടെ ശ്രദ്ധയ്ക്ക്?

sugary-drinks

സ്ഥിരമായി സോഡ അടങ്ങിയ ശീതളപാനീയങ്ങൾ കുടിക്കുന്ന മധ്യവയസ്കരുടെ ശരീരത്തിൽ പ്രത്യേക തരത്തിലുള്ള കൊഴുപ്പ് അടിഞ്ഞു കൂടി ഹൃദ്രോഗവും പ്രമേഹവും വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. ശീതളപാനീയങ്ങളിലടങ്ങിയിരിക്കുന്ന മധുരമാണ് ശരീരത്തിൽ ഇത്തരത്തിലുള്ള കൊഴുപ്പടിഞ്ഞു കൂടുന്നതിനു പിന്നിൽ.

ഇങ്ങനെ ശരീരത്തിൽ ആഴത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആന്തരികാവയവങ്ങളായ കരൾ, പാൻക്രിയാസ്, ആമാശയം എന്നിവയെ ബാധിച്ച് ടൈപ്പ് 2 പ്രമേഹത്തിനും ഹൃദ്രോഗങ്ങൾക്കും കാരണമാകുന്നു. ഇത് ശരീരത്തിലെ ഹോർമോണിന്റെ പ്രവർത്തനങ്ങളെയും ഇൻസുലിന്റെ ഉൽപാദനത്തെയും തകർക്കുന്നു.

ശീതളപാനീയങ്ങവുടെ അമിത ഉപയോഗം ഹൃദ്രോഗങ്ങളിലേക്കും പ്രമേഹത്തിലേക്കും നയിക്കുമെന്നും ഇവ ആരോഗ്യത്തിനു ഹാനീകരമാണെന്നും യുഎസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ഗവേഷകയായ കാരൊലിൻ ഫോക്സ് പറയുന്നു. 30 നും 45നും ഇടയിലുള്ള 1003 പേരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. പഠനത്തിനു മുൻപും ശേഷവും ഉള്ള സിടി സ്കാൻ ശരീരത്തിൽ വന്ന വ്യത്യാസങ്ങൾ എന്നിവയും രേഖപ്പെടുത്തിയിരുന്നു.

ഇവരെ നാലു വിഭാഗമായിട്ടായിരുന്നു തിരിച്ചിരുന്നത്. ശീതളപാനീയം കുടിക്കാത്തവർ, വല്ലപ്പോഴും കുടിക്കുന്നവർ, സ്ഥിരമായി കുട്ടിക്കുന്നവർ, ദിവസവും ഒരു തവണ കുടിക്കുന്നവർ എന്നിങ്ങനെയായിരുന്നു. ആറുവർഷത്തിനു ശേഷം പങ്കെടുത്തവരുടെ പ്രായം, ശാരീരികമാറ്റങ്ങൾ, ഭാരം എന്നിവ രേഖപ്പെടുത്തിയപ്പോൾ പരിവായി ശീതളപാനീയം കുടിച്ചവരിൽ ഇത്തരത്തിലുള്ള കൊഴുപ്പിന്റെ അളവ് കൂടിയിരുന്നതായി കണ്ടെത്തി.

അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേർണലായ സർക്കുലേഷനാണ് ഇതുസംബന്ധിച്ച പഠനവിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.