Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെണ്ടയ്ക്ക ആരോഗ്യത്തിനു നല്ലതോ?

ഡയറ്റീഷ്യൻ
okra

കുറഞ്ഞ വിലയിൽ എല്ലായിടത്തും ലഭിക്കുന്ന വെണ്ടയ്ക്ക ഒരു ന്യൂട്രീഷണൽ ഹീറോ തന്നെയാണ്. ധാരാളം നാരുകളും പ്രധാനപ്പെട്ട വൈറ്റമിനുകളും മിനറലുകളും ധാരാളം ആന്റി ഓക്സിഡന്റുകളും അടങ്ങിയ വെണ്ടയ്ക്ക മിക്ക രോഗങ്ങൾക്കും പ്രതിവിധിയാണ്.

ഗ്ലെസിമിക്സ് ഇൻഡക്സ് വളരെ കുറഞ്ഞ വെണ്ടയ്ക്ക മിക്ക രാജ്യങ്ങളിലും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു. മൂന്നോ നാലോ വെണ്ടയ്ക്ക ഇരുവശങ്ങളും മുറിച്ച് ഒരു ഗ്ലാസ് വെള്ളത്തിലിട്ടതിന്റെ നീര് പുലർച്ചെ കഴിച്ച് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ധാരാളം ആളുകളുണ്ട്. പ്രമേഹത്തെയും കാൻസറിനെയും പ്രതിരോധിക്കാൻ കഴിവുള്ള വെണ്ടയ്ക്ക സൂപ്പർ ഫുഡ് ഗണത്തിൽപ്പെടുന്ന പച്ചക്കറിയാണ്.

മലബന്ധം ഒഴിവാക്കാനും കൊളസ്ട്രോളും അമിതവണ്ണവും കുറയ്ക്കാനും അൾസർ നിയന്ത്രിക്കാനും മുടി വളരാനും ത്വക്കിന്റെ ആരോഗ്യത്തിനുമൊക്കെ വെണ്ടയ്ക്ക ഉപയോഗിക്കാം. എന്നാൽ ആസിഡിന്റെ അളവ് കൂടുതൽ ഉള്ളതിനാൽ അസിഡിറ്റിയുള്ളവരും കിഡ്നി സ്റ്റോൺ ഉള്ളവരും വെണ്ടയ്ക്കയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

പുഴുക്കുത്തില്ലാത്തതും കടും പച്ചനിറമുള്ളതുമായ പിഞ്ചു വെണ്ടയ്ക്കയാണു നല്ലത്. അരിയുന്നതിനു മുൻപു കഴുകി വെള്ളം നന്നായി നീക്കുന്നതും പാചകം ചെയ്യുമ്പോൾ തൈരോ തക്കാളിയോ നാരങ്ങാനീരോ ചേർക്കുന്നതും വെണ്ടയ്ക്കയുടെ വഴുവഴുപ്പു മാറ്റാൻ സഹായിക്കും. വലുതായി മുറിക്കുന്നതും പാതി വേവാകുമ്പോൾ ഉപ്പു ചേർക്കുന്നതും വഴുവഴുപ്പ് മാറ്റും.

വെണ്ടയ്ക്കയുടെ എല്ലാ ഗുണങ്ങളും നിലനിർത്തി ഉണ്ടാക്കാൻ പറ്റുന്നതാണ് വെണ്ടയ്ക്ക സാലഡ്

ചേരുവകൾ
തക്കാളി - രണ്ട്
സവാള- ഒന്ന്
പച്ചമുളക് - മൂന്ന്
വെണ്ടയ്ക്ക -15
കുക്കുംബർ– ഒന്ന്
കുരുമുളക് പൊടി- ഒരു ചെറിയ സ്പൂൺ
നാരങ്ങ നീര്- ഒരു ചെറിയ സ്പൂൺ
മല്ലിയില -രണ്ട് വലിയ സ്പൂൺ (അരിഞ്ഞത്)
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
∙ തിളയ്ക്കുന്ന വെള്ളത്തിൽ വെണ്ടയ്ക്ക ഇട്ടു നാലു മിനിറ്റ് വേവിക്കുക
∙ തിളച്ച വെള്ളത്തിൽനിന്നു മാറ്റി നല്ല തണുത്ത വെള്ളത്തിൽ മുക്കി വെള്ളം പോകാൻ വയ്ക്കുക.
∙ കഴുകി വൃത്തിയാക്കിയ മറ്റു പച്ചക്കറികളും വെണ്ടയ്ക്കയും കഷണങ്ങളാക്കുക
∙ നാരങ്ങാനീരും മല്ലിയിലയും കുരുമുളക് പൊടിയും ഉപ്പും ചേർത്ത് ഇളക്കി ഉപയോഗിക്കാം
∙ ആവശ്യമെങ്കിൽ രണ്ട് സ്പൂൺ ഒലിവ് എണ്ണയും ചേർക്കാം.

പോഷകമൂല്യം
Energy - 35kcal
Carbohydrates-6.4 g
Total fiber-3.2 g
Fat -.2 g
Protein-1.9 g

Vitamins
Theamene-.7 mg
Riboflavin-.1mg
Niacin-.6 mg
Total folic acid-105.1 mg
Vitamin c-13 mg
Vitamin K-31.3 mg
Vitamin E-.27 mg

Minerals
Calcium- 66mg
Iron-.38 mg
Phosphorus-56mg
Potassium-299 mg
Water-89.6 g