Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെഞ്ചെരിച്ചിലകറ്റാൻ ഹോമിയോ

heartburn

പെട്ടെന്ന് ഉണ്ടാകുന്ന നെഞ്ചെരിച്ചിലിനു ഹോമിയോ മരുന്നുകൾ വീടുകളിൽ സൂക്ഷിച്ച് ഉപയോഗിക്കാം. രോഗത്തെയല്ല, രോഗിയെയാണ് ഹോമിയോപ്പതിയിൽ ചികിത്സിക്കുന്നത് എന്നു പ്രത്യേകമായി ഓർമിക്കുക.

പ്രധാന മരുന്നുകൾ

നക്സവോമിക്ക 30 : ദഹനക്കുറവ്, മദ്യപാനം, ഉറക്കമിളപ്പ്, അമിതാഹാരം, മലബന്ധം, എന്നിവ മൂലം ഉണ്ടാകുന്ന നെഞ്ചെരിച്ചിലിന് അത്യുത്തമം.

അഴ്സനിക്കാ ആൽബം 30 : പഴകിയ ആഹാരം, എസ്ക്രെീം, ഭക്ഷ്യവിഷബാധ, പഴവർഗങ്ങൾ മുതലായവയുടെ ഉപയോഗം മൂലം അമിതദാഹം, ഛർദിൽ, പുളിച്ചുതികട്ടൽ എന്നീ ലക്ഷണങ്ങൾ ഉണ്ടായാൽ ഇത് വളരെ പലപ്രദം.

പൾസാറ്റില 30 : കൂടുതൽ എണ്ണമയമുള്ള ആഹാരം, പഴവർഗങ്ങൾ, എസ്ക്രെീം, മുതലായവ മൂലം ഉണ്ടാകുന്ന നെഞ്ചെരിച്ചിലിന് അത്യുത്തമം. ദാഹക്കുറവാണ് പ്രധാന ലക്ഷണം.

സിങ്കോള 30 : ദഹനക്കുറവ്, അമിത വായുക്ഷോഭം, ദഹിക്കാത്ത ആഹാരം ഛർദിക്കുക, വയറുവേദന എന്നീ ലക്ഷണങ്ങൾ നെഞ്ചെരിച്ചിലിനൊപ്പം ഉണ്ടായാൽ ഫലപ്രദം.

റൊബീനിയ 30 : പുളിച്ചു തികട്ടൽ, പുളിച്ച വെള്ളം തുടരെ ഛർദിക്കുക. വയറുകമ്പനം, വയറുവേദന മുതലായവ നെഞ്ചെരിച്ചിലിനൊപ്പം അനുഭവപ്പെടുക.

ശുദ്ധമായ തിളപ്പിച്ചാറിയ 5 മി ലി വെള്ളത്തിൽ ഒരു തുള്ളി മരുന്നൊഴിച്ചു ദിവസം നാലുനേരം ഉപയോഗിക്കുക. 48 മണിക്കൂറിനുള്ളിൽ ശമനം ലഭിച്ചില്ലെങ്കിൽ വിദഗ്ധ ഹോമിയോചികിത്സകന്റെ ഉപദേശം തേടണം.

ഡോ: ആർ. വേണുഗോപാൽ, പ്രിൻസിപ്പൽ, എ. എൻ. എസ്. എസ്. ഹോമിയോപതിക് മെഡിക്കൽ കോളജ്, കുറിച്ചി, കോട്ടയം.