Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർക്കടകത്തിൽ കഴിക്കാം മരുന്നുകഞ്ഞി

marunnukanji

രോഗങ്ങളെ അകറ്റി ശരീരത്തെ പുഷ്ടിപ്പെടുത്താൻ അനുയോജ്യമായ സമയമാണ് കർക്കടകം. പണ്ടു മതലേ കർക്കടകത്തിൽ പച്ചില മരന്നുകളും ആയുർവേദ മരുന്നുകളും ഉൾപ്പെടുത്തി പല വിധത്തിലുള്ള മരുന്നുകളും നടുവേദന, സന്ധിവേദന തുടങ്ങിയ സാരീരിക അസ്വസ്ഥതകളുടെ ശമനത്തിനായി സുഖചികിത്സയും ചെയ്യാറുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് മരന്നുകഞ്ഞി. പച്ചമരുന്നുകൾ വളരെയധികം ചേർത്തുണ്ടാക്കുന്ന മരുന്നുകഞ്ഞി ഉണ്ടാക്കുന്ന വിധം പരിചയപ്പെടാം

ആവശ്യമുള്ള സാധനങ്ങൾ

∙ അഞ്ചു മണിക്കൂർ വെള്ളത്തിൽ കുതിർത്തുവച്ച ഞവര അരി

∙ തേങ്ങാപ്പാൽ

∙ പച്ചമരുന്നുകൾ ഇടിച്ചുപിഴിഞ്ഞ നീര് 

∙ ഉലുവ

∙ ചതകുപ്പ

∙ ജീരകം

∙ ആശാളി

∙ എള്ള്

∙ ശർക്കര പാവുകാച്ചിയത്

പാകം ചെയ്യുന്ന വിധം

ഞവരയരി, തേങ്ങാപ്പാൽ, പച്ചമരുന്നുകൾ ഇടിച്ചുപിഴിഞ്ഞ നീര്, ഉലുവ, ചതകുപ്പ, ജീരകം, ആശാളി, എള്ള് എന്നിവ കുക്കറിലിട്ട് വേവിക്കുക. വെന്തു കഴിയുമ്പോൾ കുക്കർ ഓഫാക്കി അതിലേക്ക് ഒന്നാംപാലും ശർക്കര പാനി കാച്ചിയതും ഏലയ്ക്കാപ്പൊടിയും ചെയ്യും ചേർത്ത് തിളപ്പിക്കുക. അത്താഴത്തിനു പകരം കുടിക്കാവുന്നതാണ്. 

പ്രമേഹരോഗികൾക്ക് മധുരത്തിനു പകരം ഉപ്പ് ചേർത്ത് ഉപയോഗിക്കാം. ശരീരത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും ചതവ്, നീർക്കെട്ട്, വായുകോപം, ദനഹക്കേട് എന്നിവയ്ക്കും മരുന്നുകഞ്ഞി ഗുണകരമാണ്.

Read more : കർക്കടകം ഇൻഡെപ്ത്