Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ: പഠനം നടത്തുന്നതിൽനിന്ന് തങ്ങളെ വിലക്കിയെന്ന് ഹോമിയോ ഡോക്ടർമാർ

Nipah virus

പേരാമ്പ്ര മേഖലയിൽ പഠനം നടത്തുന്നതിൽനിന്നു തങ്ങളെ വിലക്കിയെന്നു ഹോമിയോ ഡോക്ടർമാരുടെ പരാതി. നിപ്പ വൈറസിനു പ്രതിരോധ, ചികിത്സാ മരുന്നുകൾ കണ്ടെത്താനുള്ള പഠന സന്ദർശനത്തിന് അനുമതി നൽകിയില്ലെന്നാണു ഡോക്ടർമാരുടെ ആരോപണം.

നിപ്പ വൈറസ് ബാധയ്ക്കു നിലവിൽ ഹോമിയോപ്പതിയിൽ പ്രതിരോധ മരുന്നോ ചികിത്സിക്കാനുള്ള മരുന്നോ ഇല്ലെന്നാണു സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി ഡയറക്ടർ ഡോ. ആർ.കെ.മൻചന്ദ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ, രോഗലക്ഷണങ്ങൾ പഠിച്ചും രോഗികളുടെ ബന്ധുക്കളെ സന്ദർശിച്ചും വരുംദിവസങ്ങളിൽ മരുന്നു കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ, അത്തരം സന്ദർശനങ്ങൾക്കു വിലക്കേർപ്പെടുത്തിയെന്നാണു ഡോക്ടർമാരുടെ പരാതി.

എന്നാൽ, വ്യക്തിപരമായി ഓരോരുത്തരും സ്ഥലം സന്ദർശിക്കുന്നതിനാണു വിലക്കെന്നു കലക്ടർ യു.വി.ജോസ് പറഞ്ഞു. ഹോമിയോ ഡിഎംഒ മുഖേന അപേക്ഷ നൽകിയാൽ പരിഗണിക്കും. ഹോമിയോ, ആയുർവേദ വകുപ്പുകളെയും നിപ്പ പ്രതിരോധത്തിനുള്ള കർമസേനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, നിപ്പ മരുന്നു കണ്ടെത്താനുള്ള തങ്ങളുടെ ശ്രമങ്ങൾക്കു വകുപ്പിന്റെ ഭാഗത്തുനിന്നു പിന്തുണയില്ലെന്നു ചില ഡോക്ടർമാർക്കു പരാതിയുണ്ട്.

Read More : Nipah Virus