Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണികൾ മത്സ്യം കഴിച്ചാൽ?

Pregnancy Care

ഗർഭകാലത്ത് ഒരു സ്ത്രീ കഴിക്കുന്ന ഭക്ഷണം, ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ നിർണയിക്കുന്നു. അതുകൊണ്ടാണ് ഗർഭിണി എന്തു കഴിക്കണം എന്തു കഴിക്കാൻ പാടില്ല എന്ന് പലരും നിഷ്കർഷിക്കുന്നത്.

അമ്മയാകാനൊരുങ്ങുന്ന, മത്സ്യം കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് സന്തോഷിക്കാം. ഗർഭിണികൾ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യം കഴിക്കുന്നത് ജനിക്കാൻ പോകുന്ന കുഞ്ഞിന് ആസ്ത്‌മയിൽ നിന്നും സംരക്ഷണമേകുമെന്നു പഠനം.

ഗർഭത്തിന്റെ അവസാന മൂന്നു മാസം പതിവായി അനേകം ഒമേഗ 3 ഫാറ്റി ആസിഡ് ഉപയോഗിക്കുന്ന അമ്മമാരുടെ കുട്ടികൾക്ക് ശ്വസന പ്രശ്നങ്ങൾ വരാൻ സാധ്യത വളരെ കുറവാണെന്ന് സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ പഠനത്തിൽ കണ്ടു.

ഗവേഷക സംഘം രണ്ടു പഠനങ്ങൾ പരിശോധിച്ചു. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ആദ്യ പഠനം, ഒമേഗ 3 ഫാറ്റി ആസിഡ് ദിവസവും കുടിച്ച 346 ഗർഭിണികളിലും ഡമ്മി ഗുളികകൾ കഴിച്ച 349 ഗർഭിണികളിലുമാണ് നടത്തിയത്. രക്തത്തിലെ ഒമേഗ 3 ഫാറ്റി ആസിഡിന്റെ അളവനുസരിച്ച് ഇവരെ 3 ഗ്രൂപ്പുകളായി തിരിച്ചു. ഫിഷ് ഓയിൽ സപ്ലിമെന്റേഷൻ മൂലം പ്രയോജനം ലഭിച്ചത് രക്തത്തിൽ ഒമേഗ 3 ഏറ്റവും കുറഞ്ഞവർക്ക് ആയിരുന്നു.

ജേണൽ ഓഫ് അലർജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യുണോളജിയിൽ പ്രസിദ്ധീകരിച്ച പഠനം ഗർഭത്തിന്റെ അവസാന മൂന്നു മാസം ഉള്ളവരിൽ നടത്തി. ഇവരെ ഫിഷ് ഓയിൽ ഗ്രൂപ്പ്, നോ ഓയിൽ ഗ്രൂപ്പ് എന്നിങ്ങനെ മൂന്നായി തിരിച്ചു.

ഒലിവ് ഓയിൽ (പ്ലാസിബോ) ഗ്രൂപ്പിനെപ്പോലെ ഫിഷ് ഓയിൽ ഗ്രൂപ്പും ദിവസവും ഒമേഗ 3 ഫാറ്റി ആസിഡ് ഉപയോഗിച്ചു. ഫിഷ് ഓയിൽ ഗ്രൂപ്പിൽപ്പെട്ടവർ 24 വയസ്സ് ആകുന്നതു വരെ ആസ്ത്‌മയ്ക്ക് ചികിത്സ തേടിയിട്ടേയില്ല എന്നു കണ്ടു.

‘‘ഒമേഗ 3 ഫാറ്റി ആസിഡ് മനുഷ്യ ശരീരം ഉൽപ്പാദിപ്പിക്കുന്നില്ല. കടൽ വിഭവങ്ങളിൽ നിന്നാണ് പ്രധാനമായും അത് ലഭിക്കുന്നത്. മൂന്നാമത്തെ ട്രൈമെസ്റ്ററില്‍ ഗർഭിണികളോട് ദിവസവും ഒമേഗ 3 സപ്ലിമെന്റുകൾ കഴിക്കാൻ നിർദേശിക്കുന്നത് ഗുണകരമല്ല. എന്നാൽ ആഴ്ചയിൽ 06 മുതൽ 12 ഔൺസ് വരെ മത്സ്യം കഴിക്കുന്നത് ആസ്‌മയിൽ നിന്ന് സംരക്ഷണം നൽകും എന്നു മാത്രമല്ല ശിശുവിന്റെ വളർച്ചയ്ക്കാവശ്യമായ പോഷകങ്ങളും ലഭിക്കും’’. ഗവേഷകർ പറയുന്നു.

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആൻഡ് എൺവയൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി നിർദ്ദേശിക്കുന്നത് മെർക്കുറി വളരെ കുറഞ്ഞ മത്സ്യം ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കുന്നത് ഗർഭിണികൾക്ക് ഗുണകരമാണെന്നാണ്.

Read More : Ladies Corner