Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവസമയത്ത് ആഭരണങ്ങള്‍ അണിയരുതെന്നു പറയാന്‍ കാരണം?

pregnancy-beauty

പ്രസവത്തിനായി ലേബര്‍ റൂമിലോ ഓപ്പറേഷന്‍ തിയറ്ററിലോ പ്രവേശിപ്പിക്കുന്ന ഗര്‍ഭിണികളുടെ ആഭരണങ്ങള്‍ ഊരിവാങ്ങുക പതിവാണ്. ഇതെന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിക്കാത്തവര്‍ ചുരുക്കം. പ്രസവസമയത്ത് ആഭരണങ്ങൾ അണിയാന്‍ പാടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. കാരണം ആഭരണങ്ങള്‍ അണുവിമുക്തമല്ല. എത്ര വൃത്തിയോടെ സൂക്ഷിച്ചാലും  ഇവയില്‍നിന്ന് അമ്മയ്ക്കോ കുഞ്ഞിനോ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. 

ശസ്ത്രക്രിയ വഴിയാണ് കുഞ്ഞിനെ പുറത്തെടുക്കുന്നതെങ്കില്‍ ഇതിനുള്ള സാധ്യത ഇരട്ടിയാണ്. ആഭരണങ്ങളിലെ ലോഹം രാസവസ്തുക്കളുമായി കൂടിച്ചേർന്ന് അപകടങ്ങള്‍ ഉണ്ടാകാം. അമ്മയ്ക്കോ കുഞ്ഞിനോ സ്കിന്‍ അലര്‍ജികള്‍, ശരീരം ചുവന്നു തടിക്കുക എന്നിവയ്ക്കും ഇതു കാരണമാകും. 

ഗര്‍ഭിണിയുടെ ആഭരണങ്ങള്‍ കാണാതെ പോകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നതു തടയാനും ആശുപത്രി അധികൃതര്‍ ഇങ്ങനെയൊരു മുന്‍നടപടി സ്വീകരിക്കാറുണ്ട്. അതിനാൽ ആശുപത്രിയിലേക്കു പോകുന്നതിനു മുന്‍പ് ഗര്‍ഭിണികള്‍ ആഭരണങ്ങള്‍ ഉറ്റവരെ ഏല്‍പ്പിക്കുന്നതാണ് ഉചിതം. 

ഗര്‍ഭത്തിന്റെ അവസാനനാളുകളില്‍ ശരീരത്തിൽ നീരു വയ്ക്കാനുള്ള സാധ്യതയുമുണ്ട്. ഈ അവസരങ്ങളില്‍ മോതിരങ്ങള്‍, മിഞ്ചി എന്നിവ നേരത്തെ ഊരി മാറ്റുന്നതാണ് ഉചിതം.

Read More : Health and Pregnancy