Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിന്റെ ബുദ്ധിശക്തി വർധിപ്പിക്കാൻ ഗര്‍ഭകാലത്തിന്റെ അവസാന മൂന്നു മാസങ്ങളില്‍ ഇവ കഴിക്കൂ 

Pregnancy diet

ജനിക്കാന്‍ പോകുന്ന കുഞ്ഞിനു നല്ല ബുദ്ധിയും ആരോഗ്യവും വേണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ഉണ്ടാകുമോ? കുഞ്ഞിന്റെ ബുദ്ധിവികാസത്തിനും വളര്‍ച്ചയ്ക്കും ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ആഹാരശീലങ്ങള്‍ക്കു വലിയ പങ്കുണ്ട്. ചില പ്രത്യേകആഹാരങ്ങള്‍ കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചയ്ക്ക് അത്യുത്തമം ആണെന്ന് പഠനങ്ങള്‍ പറയുന്നു.

കോളിന്‍ (choline) ധാരാളമടങ്ങിയ ബേക്കണ്‍, പുഴുങ്ങിയ മുട്ട, മത്സ്യം. ചിക്കന്‍, പാല്‍, കരള്‍, നട്ട്സ്, ബ്രൊക്കോളി എന്നിവ ഗര്‍ഭത്തിന്റെ അവസാന മൂന്നു മാസങ്ങളില്‍ അമ്മ കഴിക്കുന്നത്‌ കുഞ്ഞിന്റെ ഐക്യൂ ലെവല്‍ ഉയര്‍ത്താന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 

രണ്ടു ഡസ്സനിലേറെ കുഞ്ഞുങ്ങളില്‍ നടത്തിയ പഠനപ്രകാരം അവസാനത്തെ മൂന്നു മാസങ്ങളില്‍  കോളിന്‍ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിച്ച അമ്മമാരുടെ മക്കള്‍ക്ക് കൂടുതല്‍ ബുദ്ധിവളര്‍ച്ചയുള്ളതായി കണ്ടെത്തിയിരുന്നു. ഈ കുഞ്ഞുങ്ങളുടെ ഐക്യൂ ലെവല്‍ മറ്റു കുട്ടികളെ അപേക്ഷിച്ചു ഒരുപടി മുന്നിലാണ് എന്നാണു ഗവേഷകര്‍ പറയുന്നത്. 

എലികളില്‍ നടത്തിയ പഠനത്തിലും ഇക്കാര്യം വ്യക്തമായിരുന്നു.

 ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിലേക്ക് എത്തുന്ന ഭക്ഷണത്തിനു കുഞ്ഞിന്റെ ശാരീരികമാനസികവളര്‍ച്ചയില്‍ വലിയ സ്ഥാനമുണ്ട് എന്ന് ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്ന ന്യൂട്രിഷനിസ്റ്റ് പ്രൊഫസര്‍ മേരി കോഡില്‍ പറയുന്നു. 

26 ഗര്‍ഭിണികളെ ആണ് ഈ പഠനത്തിനു വേണ്ടി നിരീക്ഷിച്ചത്. ഇവരെ രണ്ടു ഗ്രൂപ്പായി വേര്‍തിരിച്ചു. കോളിന്‍ ധാരാളം കഴിക്കുന്ന അമ്മമാരും സാധാരണഗതിയില്‍ ഭക്ഷണം കഴിക്കുന്ന അമ്മമാരും. 

450  മില്ലിഗ്രാം കോളിന്‍ അടങ്ങിയ ഭക്ഷണമാണ്  സാധാരണഗതിയില്‍ ഒരാള്‍ ദിവസവും കഴിക്കേണ്ടത്‌. എന്നാല്‍ മിക്കവരും ഇതിലും കുറവായിരുന്നു കഴിച്ചിരുന്നത്. മേല്പറഞ്ഞ 26  പേരില്‍ ആദ്യത്തെ വിഭാഗം ദിവസവും 930 mg  ആയിരുന്നു അവരുടെ ഭക്ഷണത്തില്‍ ഉൾപ്പെടുത്തിയിരുന്നത്. രണ്ടാമത്തെ ഗ്രൂപ്പിലെ അമ്മമാര്‍ 480 mg കോളിന്‍ അവരുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തി.

ശേഷം ഇവര്‍ക്ക് പിറന്ന കുഞ്ഞുങ്ങളെ 4, 7, 10, 13 മാസങ്ങളില്‍  നിരീക്ഷിക്കുകയും , ഓരോ കുഞ്ഞുങ്ങളുടെയും കാര്യഗ്രഹണശേഷി, കോഗ്നിറ്റീവ് കഴിവുകള്‍ എന്നിവ വിലയിരുത്തി. ഒരു ചിത്രം കണ്ടാല്‍ ഒരു കുഞ്ഞു എത്ര നിമിഷത്തിനകം പ്രതികരിക്കുന്നു, അതിനോട്  എങ്ങനെ പെരുമാറുന്നു എന്നിങ്ങനെ വിവിധതലങ്ങളിലൂടെയാണ് ഈ പരീക്ഷണം നടത്തിയത്. ഇതുവഴിയാണ് കോളിന്‍ ധാരാളമടങ്ങിയ ആഹാരം കഴിച്ച അമ്മമാരുടെ കുഞ്ഞുങ്ങളില്‍ ഐക്യൂ ലെവല്‍ ഉയര്‍ന്നതാണെന്ന് കണ്ടെത്തിയത്.

Read More : Healthy Food