Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യവർധകങ്ങളിലൂടെ സ്തനാർബുദം വരുന്നത് ഇങ്ങനെ

breast-cancer

സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സര്‍ വകഭേദമാണ് സ്തനാര്‍ബുദം അഥവാ ബ്രസ്റ്റ് കാന്‍സര്‍. ശരിയായ രോഗനിർണയം സാധ്യമായിരുന്നിട്ടും പലരുടെയും അവഗണനയാണ് ഈ രോഗ വർധനയ്ക്കു പിന്നിലെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. സ്തനങ്ങളുടെ കോശങ്ങളിലുണ്ടാവുന്ന ഒരുതരം കാൻസറാണ് സ്തനാർബുദം. 

എന്തുകൊണ്ടാണ് ഈ കാന്‍സര്‍ പിടിപെടുന്നത് എന്നതിനു ഒരു കാരണം എടുത്തു പറയാന്‍ ഇപ്പോഴും വൈദ്യശാസ്ത്രത്തിനു സാധിച്ചിട്ടില്ല. ഉറക്കക്കുറവ് മുതല്‍ വ്യായാമത്തിന്റെ കുറവുകള്‍ വരെ ഇതിനു പിന്നിലെ കാരണമായി പറയുന്നുണ്ട്. വന്ധ്യത, മുലയൂട്ടാതിരിക്കുക, മദ്യപാനം, ഡയറ്റിലെ പോരായ്മകള്‍ എന്നിങ്ങനെ കാരണങ്ങള്‍ നിരവധിയുണ്ട്. 

കൃത്യമായി കുട്ടികൾക്ക് മുലയൂട്ടാത്ത സ്ത്രീകളിൽ സ്തനാർബുദം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മുലയൂട്ടുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഈസ്ട്രജൻ  കുറയും. അത് കാൻസറിനെ പ്രതിരോധിക്കാൻ ശേഷി നൽകും.

 കുടുംബത്തിലെ ആര്‍ക്കെങ്കിലും സ്തനാർബുദ ചരിത്രമുണ്ടെങ്കില്‍ അടുത്ത തലമുറയില്‍ ആര്‍ക്കെങ്കിലും കാന്‍സര്‍ വരാനുള്ള സാധ്യത 10-15 %  വരെയാണ്.  അതുകൊണ്ട് തന്നെ പാരമ്പര്യവശങ്ങളും ഇതിന്റെ കാരണമായി പറയുന്നുണ്ട്.  

എന്നാല്‍ സൗന്ദര്യവാര്‍ധകവസ്തുക്കളുടെ ഉപയോഗം സ്താനാർബുദത്തിനു കാരണമാണോ ?  അതേ എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ നല്‍കുന്ന ഉത്തരം. 

സ്ത്രീഹോര്‍മോണുകളെ തകിടം മറിക്കാന്‍ സാധിക്കുന്ന കെമിക്കല്‍ വസ്തുക്കള്‍ ഈ സൗന്ദര്യവാര്‍ധകവസ്തുക്കളില്‍ ഉപയോഗിക്കാറുണ്ട്. ഇതാണ് ഇവിടെ വില്ലനാകുന്നത്.

  ഈ കെമിക്കലുകള്‍ അടങ്ങിയ കോസ്മെറ്റിക്കുകള്‍  ദിവസവും ഉപയോഗിക്കുക വഴി ഇത് നിങ്ങളുടെ ഹോര്‍മോണ്‍ നില മാറ്റുന്നുണ്ട്. Endocrine mimickers എന്നാണ് ഇതിനു വൈദ്യശാസ്ത്രം നല്‍കിയിരിക്കുന്ന പേര്.  

ഇതില്‍ത്തന്നെ xenoestrogens  ആണ് ഏറ്റവും അപകടകരം. കോസ്മെറ്റിക്ക് വസ്തുക്കള്‍ വാങ്ങുമ്പോള്‍ അതില്‍ ഇത്തരം അപകടകരമായ അംശങ്ങള്‍ ഇല്ലെന്നു ഉറപ്പു വരുത്തിയിട്ട് വാങ്ങുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. അറിയാത്ത കമ്പനികളുടെ വസ്തുക്കള്‍ വാങ്ങാതെ വിശ്വാസമുള്ള കമ്പനിയുടെ കോസ്മെറ്റിക്കുകള്‍ വാങ്ങുക. പ്രകൃതിദത്തമായ സൗന്ദര്യവര്‍ധകവസ്തുക്കള്‍ വാങ്ങാന്‍ ശ്രമിക്കുന്നതും നല്ലതാണ്. 

Read More : ആരോഗ്യവാർത്തകൾ