Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണികൾ പാരസെറ്റമോൾ കഴിച്ചാൽ?

pregnancy

തലവേദനയോ പനിയോ വന്നാലുടൻ വൈദ്യനിർദേശമൊന്നും ഇല്ലാതെ പാരസെറ്റമോൾ കഴിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ എന്തിനും ഏതിനും പാരസെറ്റമോൾ കഴിക്കുന്നവർ അറിയാൻ; പ്രത്യേകിച്ച് ഗർഭിണികൾ... ഗർഭകാലത്ത് പാരസെറ്റമോൾ കഴിക്കുന്നത് ജനിക്കാൻ പോകുന്ന കുട്ടിക്ക് എഡിഎച്ച്ഡി ബാധിക്കാനുള്ള സാധ്യത കൂട്ടുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.

അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ എന്ന എഡ‍ിഎച്ച്ഡി വരാനുള്ള സാധ്യത 30 ശതമാനമാണത്രെ. കൂടാതെ ഗർഭിണികൾ വേദനസംഹാരികൾ ഉപയോഗിക്കുന്നത് കുട്ടികൾക്ക് ഒാട്ടിസം വരാനുള്ള സാധ്യത 20 ശതമാനവും കൂട്ടുമെന്ന് ഗവേഷകർ കണ്ടെത്തി. 

ജറുസലേം സർവകലാശാലയിലെ ഡോ. ഇലാൻ മടോക്കിന്റെ നേത്യത്വത്തിൽ നടത്തിയ പഠനത്തിൽ, അസെറ്റാമിനോഫെന്റെ ദീർഘകാല ഉപയോഗം ഒാട്ടിസം സാധ്യത വർധിപ്പിക്കുമെന്നു തെളിഞ്ഞു. 

എന്തുകൊണ്ടാണ് ഈ മരുന്ന് എഡിഎച്ച്ഡിക്കും ഒാട്ടിസത്തിനും കാരണമാകുന്നതെന്നു കണ്ടെത്താൻ ഗവേഷകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗർഭകാലത്ത് അമ്മ പാരസെറ്റമോൾ കഴിക്കുന്നതു മൂലം കുട്ടികൾക്ക് ബുദ്ധി കുറവുള്ളതായും ആശയവിനിമയത്തിൽ പ്രശ്നങ്ങൾ ഉള്ളതായും മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

അമേരിക്കയിലെ സ്ത്രികളിൽ 65 ശതമാനം പേർ ഗർഭകാലത്ത് പാരസെറ്റമോൾ കഴിക്കുന്നതായി യുഎസ് സെന്റർഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് ചെയ്യുന്നു. 

ഏതു മരുന്നിന്റെയും അനാവശ്യമായ ഉപയോഗം ഒഴിവാക്കേണ്ടതാണെന്നും തങ്ങളുടെ കണ്ടെത്തലുകൾ, അത്യാവശ്യഘട്ടങ്ങളിൽ അസെറ്റാമിനോഫെൻ ഉപയോഗിക്കുന്നതിന് എതിരല്ല എന്നും ഗവേഷകർ വിശദീകരിക്കുന്നു. 

അമേരിക്കൻ ജേണൽ ഒാഫ് എലിഡെമിയോളജിയിൽ ഈ പഠനം പ്രസിദ്ധീകരിച്ചു. 

Read More : ആരോഗ്യവാർത്തകൾ