Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോപ്പർ ടി ഉപയോഗിച്ചാൽ പിന്നീട് ഗർഭധാരണത്തിനു തടസ്സമുണ്ടോ?

copper-t

കോപ്പർ ടി ഉപയോഗിച്ചിട്ടും ഗർഭം ധരിച്ചവരും എന്നാൽ ഇതിനെന്തെങ്കിലും ദൂഷ്യവശങ്ങൾ ഉണ്ടെന്നു കരുതി ഉപയോഗിക്കാതിരിക്കുന്നവരും അറിയാൻ.  കോപ്പർ ടിയെക്കുറിച്ച് ഡോ. വീണ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വായിച്ചു നോക്കൂ...

1) കോപ്പർ ടി ഉപയോഗിച്ചാൽ പിന്നീട് ആവശ്യമെങ്കിൽ ഗർഭം ധരിക്കാമോ.
Yes. കോപ്പർ ടി ഊരുന്നതുമുതൽ ഗർഭത്തിനു സ്വാഭാവികമായ ചാൻസ് തിരികെ കിട്ടുന്നു. കോപ്പർ ടിയുടെ good candidate ആണോ എന്നത് മാത്രമാണ് പ്രശ്നം. ഉപയോഗിച്ച് നോക്കിയാലെ മനസ്സിലാവൂ. Good candidate അല്ലെങ്കിൽ, remove ചെയ്യാൻ ഡോക്ടർ നിർദേശിക്കും. കോപ്പർ ടി ഇട്ടശേഷമുള്ള ആദ്യത്തെ രണ്ടുമൂന്നു ആർത്തവചക്രങ്ങളിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് പറയാൻ കാരണം ഇതാണ്.

2) ഇൻസെർട്ട് ചെയ്താൽ സെക്സ് ചെയ്യുന്നതിന് എത്ര നാൾ കാക്കണം.
ഇട്ടു കഴിഞ്ഞ് അടുത്ത നിമിഷം മുതൽ ഗർഭനിരോധനം സാധ്യമാവുന്നു.

3) കുട്ടിക്ക് 11 മാസമായി. ഇനി കോപ്പർ ടി എപ്പോൾ ചെയ്യാം? 
പ്രസവത്തിൽ മറുപിള്ള പുറന്തള്ളിയ ശേഷം വരെ ഇടാമെങ്കിലും, അണുബാധയുടെ സാധ്യത പരിഗണിച്ചു ബ്ലീഡിങ്ങും യോനീസ്രവവും നിന്ന ശേഷമാണ് കോപ്പർ ടി സാധാരണ ഇടുന്നത്. അതേ പോലെ അബോർഷൻ കഴിഞ്ഞ് സ്രവങ്ങൾ നിന്നിട്ട്.

4) PHസെന്ററിൽ നടക്കുമോ? എത്ര സമയം വേണം? ബൈ സ്റ്റാൻഡർ വേണമോ?

എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും സേവനം ലഭ്യമാക്കാൻ ട്രെയിനിങ് ലഭിച്ച സ്റ്റാഫ് ഉണ്ട്. വളരെ ചുരുങ്ങിയ സമയം മതി കോപ്പർ ടി നിക്ഷേപിക്കാൻ. ക്ലീൻ ചെയ്യാനും ഇടാനും മിനിട്ടുകൾ.

5) വേദന ഉണ്ടാവുമോ ?
ചെറിയ വേദന പ്രതീക്ഷിക്കുക. Periods കഴിഞ്ഞ അടുത്ത ദിവസങ്ങളിൽ വേദന കുറവാണ്. ഗർഭാശയഗളത്തിന്റെ പേശികൾ ഉപകരണം കൊണ്ട് പിടിക്കുമ്പോൾ ഒരു ചെറിയ വേദന ഉണ്ടാകാം. കോപ്പർ ഇട്ടു കഴിയുമ്പോൾ ആ വേദന പൂർണമായും മാറും. അടുത്ത periods ചിലപ്പോൾ സാധാരണയിൽ കവിഞ്ഞു വേദന കാണാം. Pain killers എടുക്കാവുന്നതാണ്. രക്തസ്രാവം കൂടുതലാണെങ്കിൽ അതിന്റെ മരുന്നും ഡോക്ടർ നിർദേശിക്കും.

Read More : Ladies Health