Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവ സ്തനാർബുദത്തിനു കാരണമാകാം

breast-cancer

സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന അർബുദങ്ങളിൽ ഒന്നാണ് സ്തനാർബുദം. മാറുന്ന ജീവിതശൈലികളും വർധിച്ചു വരുന്ന ജോലി സമ്മർദങ്ങളും ആരോഗ്യം ശ്രദ്ധിക്കാനുള്ള സമയം ഇല്ലാതാക്കുന്നു. നിശ്ചിതമായതും വിട്ടുമാറാനാവാത്തതുമായ പ്രമേഹം, അമിതവണ്ണം, ഹൃദയസംബന്ധമായ രോഗങ്ങളും ഏറി വരുന്നു. 

2017–ൽ 15 രാജ്യങ്ങളെ ഉൾക്കൊള്ളിച്ച് നടത്തിയ ആഗോള സർവ്വേയിൽ  കണ്ടെത്തിയത് സ്തനാർബുദത്തിന്റെ ലക്ഷണങ്ങളെപ്പറ്റി ഭൂരിഭാഗവും അവബോധരല്ല എന്നാണ്. രോഗം തിരിച്ചറിയാനും പ്രതിരോധിക്കാനും പലർക്കും അറിയില്ല. അഞ്ചു സ്ത്രീകളിൽ രണ്ടു പേർ മാത്രമാണ് സ്തനാർബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങളെപ്പറ്റി അറിയുന്നവരെന്നും സർവേ പറയുന്നു.

∙ ശാരീരിക പ്രവര്‍ത്തനങ്ങൾ : വെറുതെയിരിക്കുന്നത് അഭിമാനമായി കരുതേണ്ട. ശരീരത്തിൽ ദിനംപ്രതി അടിഞ്ഞുകൂടുന്ന വിഷാംശങ്ങൾ വിയർപ്പിലൂടെ തള്ളിക്കളയേണ്ടത് ആവശ്യമാണ്. സ്ഥിരമായി നടക്കാൻ പോവുന്നതും സൈക്കിൾ ചവിട്ടുന്നതും ജോഗ്ഗ് ചെയ്യുന്നതും സ്തനാർബുദ സാധ്യത കുറയ്ക്കുന്നു.

∙ മുലയൂട്ടൽ : മുലയൂട്ടൽ ശരീരത്തിലെ ഹോർമോണുകളുടെ അളവിൽ വ്യതിയാനം നടത്തി, സ്തനാർബുദ സാധ്യത കുറയ്ക്കുന്നു.

∙ പുകവലിയും മദ്യപാനവും : നിങ്ങള്‍ ഉപയോഗിക്കുന്ന മദ്യകുപ്പികളുടെയും സിഗരറ്റ് പാക്കുകളുടെയും എണ്ണം കൂടുന്നതനുസരിച്ച് സ്തനാർബുദ സാധ്യതകളും കൂടുന്നു. രാത്രിയിൽ ഏറെ നേരം ഉറക്കമിളയ്ക്കുന്നവർക്കും അർധരാത്രി വരെ ജോലി ചെയ്യുന്നവർക്കും രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

∙ ഹോർമോൺ റീപ്ലേയ്ഡ്മെന്റ് തെറപ്പിയും ഗർഭനിരോധന ഗുളികകളും : നോർമൽ ഹോർമോൺ റീപ്ലേയ്സ്മെന്റ് തെറപ്പിയും ആർത്തവ വിരാമത്തിനും ഗർഭധാരണമകറ്റുന്നതിനും ഉപയോഗിക്കുന്ന ഗർഭനിരോധന ഗുളികകളും സ്താനാർബുദ സാധ്യതയ്ക്കു വഴിവയ്ക്കുന്നു

∙ ഗർഭധാരണം : ഇന്ന് മിക്ക സ്ത്രീകളും ഗർഭധാരണം വൈകി മതിയെന്ന് അഭിപ്രായപ്പെടുന്നവരാണ്. എന്നാൽ എത്രയും നേരത്തെ ഒരു കുഞ്ഞിന് ജന്മം നൽകാൻ നിങ്ങൾക്ക് ആകുന്നുവോ, അത്രയും സ്തനാർബുദ സാധ്യതകൾ നിങ്ങളിൽ കുറയും.

∙ അമിതവണ്ണം : അമിത ഭക്ഷണം ഒഴിവാക്കുക, പ്രായപൂര്‍ത്തി ആവുമ്പോഴോ (18 വയസ്സിന് ശേഷം), ആർത്തവ വിരാമത്തിനു ശേഷമോ അമിതവണ്ണം വയ്ക്കുന്നത് സ്തനാർബുദത്തിലേക്ക് നയിച്ചേക്കാം.

∙ ജനിതകവും ശാരീരികവുമായ ഘടകങ്ങൾ : സർവ്വേ പഠനങ്ങളനുസരിച്ച് കറുത്ത നിറമുള്ളവരെക്കാളും ഏഷ്യൻ, ചൈനീസ് വർഗ സ്ത്രീകളെക്കാളും വെളുത്ത സ്ത്രീകളിൽ സ്തനാർബുദ സാധ്യത കൂടുതലാണ്. ചില സാഹചര്യങ്ങളില്‍, സ്തനാർബുദം പാരമ്പര്യമായും ഉണ്ടാവാം. സ്തന സാന്ദ്രത കൂടുതലുള്ള സ്ത്രീകളിലും സ്തനാർബുദ സാധ്യതകൾ ഏറെയാണ്.

ഗവേഷണവും മരുന്നും കൊണ്ട് ഒരുപാട് ആളുകൾ സ്തനാർബുദത്തെ അതിജീവിക്കുന്നുവെങ്കിലും മിക്ക സ്ത്രീകളും ഈ രോഗാവസ്ഥയെക്കുറിച്ച് അവബോധരല്ല. സ്വയം പരിശോധനയാണ് സ്തനാർബുദം കണ്ടെത്താനുള്ള എളുപ്പ മാർഗ്ഗം.

Read More : Health Tips

related stories