Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്തനാര്‍ബുദ ചികിത്സാരംഗത്ത് വിപ്ലവമായി 'അഡോപ്റ്റീവ് സെല്‍ ട്രാന്‍സ്ഫര്‍'

breast-cancer

ജൂഡി പെര്‍ക്കിന്‍സ്‌ എന്ന 52 കാരി ജീവിതത്തിലേക്കു തിരിച്ചു വന്നത് സ്തനാര്‍ബുദത്തിന്റെ അവസാനഘട്ടത്തിൽ നിന്നായിരുന്നു; മരണം തൊട്ടരികെ വന്നെത്തിയിടത്തു നിന്ന്.

ഫ്ലോറിഡയിൽ എൻജിനീയറായ ജൂഡി 2003 ലാണ് തനിക്കു സ്തനാർബുദമാണെന്നു തിരിച്ചറിയുന്നത്‌. അതും അവസാനസ്റ്റേജ്. സ്തനം നീക്കം ചെയ്‌താല്‍ പോലും രക്ഷപ്പെടാൻ സാധ്യതയില്ലാത്ത വിധംഅവളുടെ മാറില്‍ കാന്‍സര്‍ പടര്‍ന്നിരുന്നു. കീമോതെറാപ്പി ചെയ്താലും ഫലമില്ലാത്ത അവസ്ഥ.കാന്‍സര്‍ കണ്ടെത്തിയപ്പോള്‍ ജൂഡിയുടെ ഒരു മാറിടം നീക്കം ചെയ്തിരുന്നു. എന്നാല്‍ വീണ്ടുമെത്തിയ രോഗം കരളിലും ലിംഫ് നോഡുകളിലും വയറ്റിലും വരെ പടർന്നു.

അങ്ങനെയാണ് 2015 ല്‍ ഡോക്ടര്‍ സ്റെഫെന്‍ റോസേന്‍ബെര്‍ഗിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഇമ്യൂണോ ട്രീറ്റ്മെന്റിനെ കുറിച്ച് ജൂഡി അറിയുന്നത്. അതു പരീക്ഷിക്കാൻ തന്നെ ജൂഡി തീരുമാനിച്ചു. രോഗിയുടെ ഇമ്യൂണോ T സെല്ലുകള്‍ അഥവാ വൈറ്റ് ബ്ലഡ്‌ സെല്ലുകള്‍ ഉപയോഗിച്ച് അവരുടെതന്നെ അർബുദ കോശങ്ങളെ നശിപ്പിക്കുന്ന ഒരു അപൂര്‍വചികിത്സയായിരുന്നു ഇത്. 'Adoptive cell transfer' എന്നാണ് ഇതിന്റെ പേര്. എന്തായാലും ഈ ചികിത്സ വിജയിച്ചു. ജൂഡി അദ്ഭുതകരമായി ജീവിതത്തിലേക്കു തിരികെ വന്നു. ചികിത്സ തുടങ്ങി രണ്ടാമത്തെ ആഴ്ചതന്നെ വേദന കുറഞ്ഞുതുടങ്ങിയെന്നും യാത്രകളെ ഏറെ സ്നേഹിക്കുന്ന തനിക്ക് ഇപ്പോൾ നാൽപതു കിലോമീറ്റര്‍ വരെ ട്രെക്കിങ് നടത്താന്‍ സാധിക്കുമെന്നും ജൂഡി പറയുന്നു. 

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ ചികിത്സ കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കാനാവുമെന്നാണ് ഇതിനു നേതൃത്വം നല്‍കിയ ഡോക്ടർമാർ പറയുന്നത്.

Read More : Health Tips