Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾ സോയ കഴിച്ചാൽ?

489566212

സ്ത്രീകൾ പൊതുവെ സ്വന്തം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറവുള്ളവരാണെന്നു പറയാറുണ്ട്. ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിശോഷണം കൂടുതലും ബാധിക്കുന്നത് സ്ത്രീകളെയാണെങ്കിലും ആർത്തവ വിരാമം വന്ന സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണം. ആർത്തവ വിരാമമടുക്കുമ്പോഴേക്കും മിക്കവർക്കും ശരീരഭാരം കൂടുകയും ഭക്ഷണത്തിലെ ശ്രദ്ധക്കുറവും ശാരീരിക പ്രവര്‍ത്തനങ്ങൾ കുറയുന്നതുമെല്ലാം അസ്ഥിശോഷണത്തിനു കാരണമാകുകയും ചെയ്യും. 

സോയാബീനിൽ അടങ്ങിയ മാംസ്യം, സോയ് പ്രോട്ടീൻ എന്നിവ എല്ലുകളുടെ ശോഷണം തടയുമെന്ന് മിസൗറി സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു. സോയാമിൽക്ക്, ടോഫു തുടങ്ങി സോയ ചേർന്ന ഭക്ഷണ പദാർത്ഥങ്ങൾ സ്ത്രീകൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണമെന്ന് ഗവേഷകയും ന്യൂട്രീഷൻ ആൻഡ് എക്സർസൈസ് ഫിസിയോളജി വിഭാഗം പ്രൊഫസറുമായ പമേല ഹിന്റൺ പറയുന്നു. 

സോയയും ചോളം അടങ്ങിയ ഭക്ഷണങ്ങളും നൽകിയ എലികളെയാണ് പഠനവിധേയമാക്കിയത്. സോയ പോലുള്ള ഭക്ഷണങ്ങളിലെ പ്രോട്ടീൻ ഉപാപചയ പ്രവർത്തനങ്ങളെയും എല്ലുകളുടെ ആരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നുവെന്നു പരിശോധിക്കുകയും ചെയ്തതായി ബോൺ റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സ്ത്രീകള്‍  ഭക്ഷണത്തിൽ സോയ ഉൾപ്പെടുത്തുന്നതോടൊപ്പം എല്ലുകൾക്ക് ബലം നൽകുന്ന മറ്റു സസ്യാഹാരങ്ങളും ശീലമാക്കണമെന്നും ഗവേഷകർ പറയുന്നു. 

പാചകം ചെയ്യാത്ത സൊയാബീൻ 100 ഗ്രാമിലെ ഘടകങ്ങൾ 

പ്രോട്ടീൻ – 34.1 ഗ്രാം 

ഫോളിക് ആസിഡ് – 100 മൈക്രോഗ്രാം 

ഫാറ്റ് – 117.7 ഗ്രാം 

ഇരുമ്പ് – 8.4 മില്ലിഗ്രാം 

കാർബോഹൈഡ്രേറ്റ് – 28.6 ഗ്രാം 

കാൽസ്യം – 226 മില്ലിഗ്രാം 

ഫൈബർ – 4.8 ഗ്രാം 

മഗ്നീഷ്യം – 265 മില്ലിഗ്രാം 

വൈറ്റമിൻ എ – 24 മൈക്രോഗ്രാം 

പൊട്ടാസ്യം – 1677 മില്ലിഗ്രാം 

വൈറ്റമിൻ ബി – 11.1 മില്ലിഗ്രാം 

സോഡിയം – 5 മില്ലിഗ്രാം 

വൈറ്റമിൻ ബി – 2031 മില്ലിഗ്രാം 

ഫോസ്‌ഫറസ് – 544 മില്ലിഗ്രാം 

വൈറ്റമിൻ ബി – 32.2 മില്ലിഗ്രാം 

വൈറ്റമിൻ ബി – 60.88 മില്ലിഗ്രാം

Read More : Health Tips