Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയറയിലെ വെള്ളത്തുണിയും കന്യാചർമവും; ഡോ.വീണ എഴുതുന്നു

dream

സെക്സ് ചെയ്യാൻ ആദ്യമായി തീരുമാനിച്ചപ്പോൾ ആദ്യം ഓർമയിലേക്ക് വന്നത് നിറമുള്ള കുറെ കഥകൾ ആണ്. മണിയറയിൽ വെള്ളത്തുണി വിരിച്ചു, രക്തക്കറ കാണാൻ കാത്തിരിക്കുന്ന അമ്മായിമാരുടെ സ്ത്രീവിരുദ്ധചാരിത്ര്യചരിത്രകഥകൾ ആണ് അവയിൽ മുന്തി നിന്നത്. അതുകൊണ്ട് തന്നെ ആദ്യസംഭോഗത്തിന് മുൻപ് ഒരു മുഴം വൃത്തിയുള്ള തുണി കയ്യിൽ കരുതിയിരുന്നു ;) എന്നിട്ടെന്താ? എന്ത് രക്തം? പൊടി പോലും വന്നില്ല ! പിന്നെ ഓർമ വന്നത് ആദ്യരാത്രി കഴിഞ്ഞു ഞൊണ്ടി നടക്കേണ്ടി വന്ന പെണ്ണിനെ നോക്കി ചിരിക്കുന്ന ഭർത്താവിന്റെ കഥ. അതും ഉണ്ടായില്ല. 

എനിക്കു തന്നെ സംശയം വന്നു. ഇനി ഉറങ്ങിക്കിടക്കുമ്പോൾ ആരേലും??? ശേ ! Never ever. അങ്ങനെയെങ്കിൽ പോലും ആദ്യത്തെ സമയത്തു എന്തേലും അസ്വാഭാവികത തോന്നണ്ടേ?? Penetrative masturbation ചെയ്യാൻ വിരൽ പോയിട്ട് മനസ് പോലും പൊങ്ങാത്ത അവസ്ഥയിലായിരുന്നുതാനും. എന്തായാലും അതിന് ശേഷം പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. അല്ലേലും ഹൃദയരോഗം വായിച്ചില്ലേലും സെക്സ്നെ പറ്റി നമ്മൾ അറിഞ്ഞല്ലേ തീരൂ ;) അതാണ് !

Anyway, വായിച്ചു കഴിഞ്ഞപ്പോൾ ഒരു കാര്യം മനസിലായി. ഈ പറഞ്ഞ ഹൈമെൻ ഒരു അപാരസാധനം ആണ്. പിന്നെ ഉള്ള പരിപാടി കണ്ണാടിക്കു മുന്നിൽ ! എവടന്നു കാണാൻ? അതങ്ങനെ പെട്ടെന്നൊന്നും കാണില്ല. എക്സ്പീരിയൻസ് ഉള്ള ഡോക്ടർക്ക് മാത്രമെ അതിന്റെ അവസ്ഥ നിർവചിക്കാൻ കഴിയു.

പിന്നെ സ്പോർട്സ് ചെയ്യുന്നവർക്ക് ഈ ചോരവരല് ഇല്ല എന്ന കാര്യം ! ഞാൻ അധികം ഓടിയിട്ടൊന്നും ഇല്ലാ. Then how???? അങ്ങനെ വീണ്ടും വായന , self examination തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെ ആ സത്യം അറിഞ്ഞു. ഈ സെക്സ് ചെയ്യുമ്പോൾ actually നടക്കുന്നത് എന്താണ് . ഉദ്ധരിക്കപ്പെട്ട ലിംഗം യോനിയിൽ വെക്കും. എന്നിട്ട് ഉള്ളിലേക്കും പുറത്തേക്കും മൂവ് ചെയ്യും. (ഇങ്ങനെയേ പറയാൻ പറ്റൂ. തരളിതർ/irritated ആവുന്നു എങ്കിൽ Sorry).

ഇങ്ങനെ മൂവ് ചെയ്യുമ്പോൾ സ്ത്രീയുടെ യോനിക്ക് വേദന ഉണ്ടാവും. എന്നാൽ സ്ത്രീയുടെ യോനിയിൽ ലൈംഗികഉണർവിന്റെ ഫലമായി ലൂബ്രിക്കേഷൻ ദ്രാവകം ആവശ്യത്തിന് ഉണ്ടെങ്കിൽ ഇത്തരത്തിൽ ഉള്ള വേദന വളരെ കുറവായിരിക്കും. രക്തം ചിന്താതെ തന്നെ ഹൈമെൻ വഴിമാറി പോകും. മാംസളമായ കട്ടിയുള്ള ഹൈമെൻ ആണെങ്കിൽ പ്രത്യേകിച്ചും. സ്ത്രീശരീരം പൂർണമായും ലിംഗപ്രവേശത്തിനു തയ്യാറാവാത്തപോൾ ആണ് മിക്കവാറും രക്തം ചിന്തുന്നത്. So, wait until your female body is ready. അതിന് സ്ത്രീയോട് ബഹുമാനവും സ്നേഹവും ഉണ്ടായേ തീരൂ. അല്ലാത്തപക്ഷം ഹൈമെൻ കീറി അത് യോനിയിലേക്കും കൂടെ വ്യാപിച്ചാവും രക്തം വരിക. അനേകതവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവരിലും ഈ റിസ്ക് നിലനിൽക്കുന്നു എന്നറിയുക.

Read More : Health News