Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാചർമം എന്ന വാക്കല്ല, കന്യകയുടെ അടയാളം: ഡോ. ഷിനു ശ്യാമളൻ

honeymoon

കന്യാകത്വത്തിന്റെ ലക്ഷണമായി കന്യാചർമത്തെ കരുതുന്നവരും ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോഴാണ് കന്യാചർമം പൊട്ടുന്നത് എന്ന രീതിയിലുള്ള ധാരണകളും  വച്ചു പുലർത്തുന്നവരുമുണ്ട്. കന്യാചർമത്തിനു പിന്നിലെ വസ്തുതകളെക്കുറിച്ചു പറയുകയാണ് ഡോ. ഷിനു ശ്യാമളൻ

കന്യാചർമം എന്ന വാക്കു തന്നെ തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം. 

പെണ്‍കുട്ടികൾക്ക് എല്ലാർക്കും ആദ്യമായി ശരീരിക ബന്ധത്തിലേർപ്പെടുമ്പോൾ ബ്ലീഡിങ് ഉണ്ടാകില്ല. ഇപ്പോഴും മറിച്ചു ചിന്തിക്കുന്ന പുരുഷന്മാർ നമ്മുടെയിടയിൽ ഉണ്ട്.

ജീവിതത്തിൽ ഇന്നേവരെ ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ എനിക്ക് ബ്ലീഡിങ് ഉണ്ടായിട്ടില്ല. എന്റെ കന്യാചർമം എവിടെ പോയോ എന്തോ.

ഡാൻസ് ചെയ്യുന്നവർ, സ്പോർട്സ് ചെയ്യുന്നവർ, ജിമ്മിൽ പോകുന്നവർ തുടങ്ങിയവരിൽ ബ്ലീഡിങ് ഉണ്ടാകണം എന്നില്ല. ഇതൊന്നും ചെയ്യാത്തവരും ബ്ലീഡ് ചെയ്യണം എന്നില്ല.

കന്യാചർമം എന്ന വാക്കു തന്നെ തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം. കന്യാചർമം ഉണ്ടെങ്കിൽ കന്യകയാകാം. പക്ഷേ ഇല്ലെന്നു കരുതി കന്യകയല്ല എന്നു പറയുവാൻ പറ്റുമോ? ഇതു കാരണം ജീവിതം തന്നെ നശിച്ച പോയ പെണ്‍കുട്ടികൾ ഉണ്ട്. കന്യക അല്ലെങ്കിൽതന്നെ എന്തു തേങ്ങയാണ് ഒരു പെണ്ണിനു നഷ്ടപ്പെടാൻ. ഒന്നുമില്ല. നഷ്ടപ്പെടുന്നത് ആ വിഡ്ഢികൾക്കാണ്. സ്വന്തം കാമുകി, അല്ലെങ്കിൽ ഭാര്യയെ ആദ്യമായി ശാരീരിക ബന്ധത്തിലേർപ്പെട്ടപ്പോൾ രക്തം വന്നില്ല എന്ന കാരണത്താൽ പിഴച്ചവൾ എന്നു മുദ്ര കുത്തിയ പുരുഷന്മാരാണ് യഥാർത്ഥ വിഡ്ഢികൾ.

ആദ്യ തവണ സെക്സ് ചെയ്യുമ്പോൾ ബ്ലഡ് വന്നില്ലാത്തതു കൊണ്ട് "അവൾ പോക്ക് കേസാണ്" എന്നു കേട്ടിട്ടുള്ളവർ ഉണ്ട്. തുറന്നു പറയട്ടെ, ആ പെണ്‍കുട്ടികൾ അല്ല, അങ്ങനെ പറഞ്ഞു നടക്കുന്ന ആൺകുട്ടികളാണ് ശരിക്കും വിഡ്ഢികൾ. സയൻസിന്റെ എബിസിഡി അറിയാതെ പെണ്‍കുട്ടികളെ കൂട്ടം കൂടിയിരുന്നു വേശ്യകളാക്കുന്ന ചില ആൺകുട്ടികൾ.

സ്നേഹിക്കുന്ന പെൺകുട്ടി കന്യകയാണോ എന്നറിയുവാൻ വേണ്ടി ശാരീരിക ബന്ധത്തിൽ ഏർപ്പെടുവാൻ നിർബന്ധിക്കുന്ന പുരുഷന്മാരുമുണ്ട്. എന്താല്ലേ? വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് വീമ്പിളക്കുമ്പോളും സെക്സിന്റെ കാര്യത്തിൽ പലരുടെയും അറിവ് വട്ട പൂജ്യമാണ്.

കട്ടിലിൽ ആദ്യരാത്രിയിൽ വെള്ള നിറത്തിലുള്ള ബെഡ് ഷീറ്റ് വിരിക്കുന്ന വിദ്വാൻമാരുമുണ്ട്. എന്തിനെന്നോ? ഭാര്യയുടെ കന്യാചർമം പൊട്ടി രക്തം വന്നോ എന്നറിയാൻ. ബെഡിൽ വെള്ള ഷീറ്റ് വിരിക്കുന്നതിലും ഭേദം മൂക്കിൽ രണ്ടു പഞ്ഞിയും വച്ചു മുകളിൽ ഷീറ്റ് വിരിച്ചു ആറടി മണ്ണിൽ കിടക്കുന്നതാണ്. ഒരു പെണ്ണിന്റെ ജീവിതമെങ്കിലും രക്ഷപ്പെടും.– ഡോക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Read More : Health News