Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണി ആയാൽ യാത്ര പാടില്ലെന്നുണ്ടോ; ഡോക്ടർ ഈ പറയുന്നതിലുണ്ട് കാര്യം

519524966

ഗർഭിണി ആയിക്കഴിഞ്ഞാൽ പിന്നെ നൂറുകൂട്ടം അരുതുകളും വന്നു തുടങ്ങും. അതിൽ ഏറ്റവും പ്രധാനം യാത്ര തന്നെ. അതിനെക്കുറിച്ച് ഡോ. ജെ. എസ് വീണ സോഷ്യൽമീഡിയയിൽ എഴുതിയ കുറിപ്പ് വായിക്കാം.

ശരിക്കും ഗർഭിണികൾ യാത്ര ചെയ്തുകൂടെ?

സാധാരണഗതിയിൽ ആദ്യത്തെ മാസങ്ങളിൽ റസ്റ്റ് ആവശ്യമേ അല്ല. കുറെ തവണ ഗർഭമലസൽ നടന്നവരോടും മുപ്പത്തഞ്ചു വയസ്സിൽ മുകളിലുള്ള(ആദ്യഗർഭം ആണെങ്കിൽ ഈ പ്രായം കഴിഞ്ഞവരിൽ ഗർഭമലസൽ റിസ്ക് ഉണ്ടാവാം എന്നതിനാൽ) ആദ്യഗർഭിണികളോടുമാണ് ചിലപ്പോഴെങ്കിലും റസ്റ്റ് എടുക്കാൻ പറയാറ്. ഇതൊരു നിയമം അല്ല.

പ്രസവരക്ഷാ അശാസ്ത്രീയടീമുകൾ പറയുന്നതു പോലെ പ്രസവശേഷം തുണിയുമുടുത്തു, "ഗർഭപാത്രത്തിൽ കാറ്റുകയറാത്ത"വിധം ഒരുകാൽ മറ്റേ കാലിന്റെ മുകളിൽ കയറ്റി വച്ച് അനങ്ങാതെ കിടക്കുന്ന rest എടുക്കാൻ അല്ല ആധുനികവൈദ്യശാസ്ത്രഡോക്ടർമാർ പറയുന്നത്. ഒരു കാരണവശാലും പ്രസവശേഷം ഇപ്പറഞ്ഞപോലെ അനങ്ങാതെ കിടക്കരുത്. എത്രപെട്ടെന്ന് എണീറ്റു നടക്കാമോ അത്രേം പെട്ടെന്ന് എണീറ്റു നടക്കണം. നന്നായി വെള്ളവും കുടിക്കണം. 

Rest എന്ന് പറഞ്ഞാൽ എളുപ്പം ക്ഷീണിക്കുന്ന ജോലികൾ അരുത് എന്നാണ്! പ്ലാസന്റ പ്രീവിയ(മറുപിള്ള താഴെ) പോലുള്ള അവസരങ്ങളിൽ bed rest വേണം, penetrative സെക്സ് ചെയ്യാൻ പാടില്ല എന്ന് ഡോക്ടർ പറയും. അത് പിന്തുടരുക.ഇല്ലെങ്കിൽ ബ്ലീഡിങ് വന്നു കുഞ്ഞിന് അപകടം ഉണ്ടാവാൻ സാധ്യത ഉണ്ട്. പ്രശ്നങ്ങളില്ലെങ്കിൽ സെക്സ് ആവാം. സീറ്റ്ബെൽട് കാര്യത്തിൽ എന്നപോലെ ശ്രദ്ധയോടെ പൊസിഷൻ തിരഞ്ഞെടുക്കണം എന്നുമാത്രം. 

പ്ലാസന്റ ഉണ്ടാവുന്നത് മൂന്നാം മാസം അവസാനത്തോടെയാണ്. നാലും അഞ്ചും മാസങ്ങൾക്കിടയിൽ ഉള്ള സ്കാൻ വളരെ വളരെ important ആണ്. അതിലും പ്ലാസന്റയുടെ പൊസിഷൻ ചോദിച്ചറിയുക. പ്ലാസന്റ താഴെയാണെങ്കിൽ പോലും complete bed rest എടുക്കേണ്ട അവസ്ഥ ഇല്ല എന്നതാണ് സത്യം. ആയാസം ഉള്ള ജോലികൾ ഉണ്ടാവരുത്. Thats it.

ഗർഭകാലം തൊട്ടു പ്രസവശേഷം ആറാഴ്ചകൾ വരെ രക്തം കട്ടപിടിക്കാനുള്ള സാധ്യത മറ്റാളുകളെ അപേക്ഷിച്ച് അഞ്ചുമടങ്ങ് കൂടുതൽ ആണ്. പ്രസവശേഷം തൊട്ടുള്ള ആറാഴ്ചകൾ ഗർഭാവസ്ഥയിൽ ഉള്ളതിനേക്കാൾ റിസ്ക് കൂടുതൽ ആകും. രക്തം കട്ട പിടിക്കുന്ന പ്രവണത ഉള്ള സ്ത്രീകളിൽ ഇത് വീണ്ടും കൂടുന്നു (eg:antiphospholipid antibody syndrom).

ഗർഭനിരോധനത്തിന് daily ഹോർമോൺ ഗുളികകൾ കഴിക്കുന്നവരിലും ഈ സാധ്യത അഞ്ചു മടങ്ങ് കൂടുതൽ ഉണ്ട്. ഗർഭനിരോധനഗുളികകൾ കഴിക്കുന്നവരും ഗർഭിണികളെപ്പോലെ യാത്രകളിൽ ശ്രദ്ധിക്കണം എന്ന് സാരം. എന്തെങ്കിലും വലിയ ഓപ്പറേഷൻ പ്ലാൻ ചെയ്യുന്നെങ്കിൽ ഗർഭനിരോധനഗുളിക ഉപയോഗിക്കുന്നവർ അത് ഡോക്ടറെ അറിയിക്കേണ്ടതുമാണ്. ഈ രക്തം കട്ടപിടിക്കൽ റിസ്ക് മുൻനിർത്തി ഓപ്പറേഷന്റെ നിശ്ചിതഡേറ്റിനു കുറച്ചാഴ്ചകൾ മുന്നേ ഇവ നിർത്തേണ്ടതായി വരും. ഗർഭനിരോധനഗുളികകളും ഐ പില്ലും അത്രയ്ക്ക് സേഫ് അല്ല, അത്യാവശ്യം നല്ല വില്ലന്മാർ ആണെന്നു സാരം.

രക്തം കട്ടപിടിച്ചാൽ എന്താ പ്രശ്നം? 

ചെറിയ രക്തക്കട്ടകൾ പല രക്തക്കുഴലുകളെയും ബ്ലോക്ക്‌ ചെയ്തേക്കാം. ഏത് ഭാഗത്തേക്കുള്ള രക്തപ്രവാഹമാണ് നിലയ്ക്കുക എന്നതനുസരിച്ചു മരണം അടക്കമുള്ള പലതരം ഗുരുതരപ്രശ്നങ്ങൾ ഉണ്ടാവും.

എന്താണ് പോംവഴി?

ഗർഭത്തിന്റെ ആദ്യനാൾ തൊട്ടു കൃത്യമായ ആശുപത്രി ഡോക്ടർ സന്ദർശനം. വീട്ടിൽ/കാട്ടിൽ/മേട്ടിൽ പ്രസവം പ്ലാൻ ചെയ്യരുത് പ്ലീസ്. 

മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ യാത്രകൾ ആവാം. പക്ഷേ മണിക്കൂറുകൾ നീളുന്ന യാത്രകൾ ആണെങ്കിൽ ഇടവിട്ടിടവിട്ട് എണീറ്റുനടക്കണം. കാലുകൾ മടക്കി നിവർത്തണം.ആവശ്യമെങ്കിൽ ഡോക്ടറുടെ ഉപദേശപ്രകാരം സ്റ്റോക്കിങ്സ് ഉപയോഗിക്കണം. ഒരുപാട് വെള്ളം കുടിക്കണം. പെട്ടെന്നുണ്ടാകുന്ന ശ്വാസം മുട്ടൽ, ചുമ, വേദനയോടെയുള്ള ശ്വസനം എന്നിവയ്ക്ക് ഉടനെ ആശുപതിയിൽ എത്തണം. VTE venous thromboembolism എന്ന മരണകാരണമായേക്കാവുന്ന അവസ്ഥ ആകാം ഈ ലക്ഷണങ്ങൾ! 

സീറ്റ്‌ ബെൽറ്റ്‌ നിർബന്ധമായും ധരിക്കുക.ആദ്യത്തെ മൂന്നു മാസങ്ങൾ പൂർത്തിയാവും വരെ ഗർഭപാത്രം അരയെല്ലിന്റെ(pelvis) ഉള്ളിൽ ആവും ഉണ്ടാവുക.അതിനുശേഷം ഗർഭം പുരോഗമിക്കുന്നതോടെ ഗർഭപാത്രം വയറിലേക്ക് ഉയരുന്നു. അതിനാൽ സീറ്റ്‌ ബെൽറ്റ്‌ മുറുകുമ്പോൾ കുഞ്ഞിന് ക്ഷതം ഏൽക്കാതിരിക്കാൻ ബെൽറ്റ്‌ കൃത്യമായി ഇടുക. താഴ്ഭാഗം അരയെല്ലിന്റെ ബോർഡറിൽ കൃത്യം വരത്തക്കവിധവും മുകൾഭാഗം ഗർഭപാത്രത്തെ ഒഴിവാക്കിയും ക്രമപ്പെടുത്തുക. ഓട്ടോ, ബസ് എന്നിവയിൽ ഈ സുരക്ഷ ഉണ്ടാവില്ല. ബൈക്ക്, ടു വീലർ പൂർണമായും ഈ സമയത്ത് ഒഴിവാക്കുക.

അപ്പോ എങ്ങനെ?? ചലേ മേരി റാണീ മോഡ് ഓൺ ആക്കുവല്ലേ??? സന്തോഷമുള്ള ഗർഭകാലം ആവട്ടെ. വീട്ടുപണി ചെയ്യിക്കാതെ വീട്ടുകാർ നശിപ്പിച്ചുകളഞ്ഞവൻ ആണ് ഭർത്താവെങ്കിൽ നല്ല ഭാവിയെ മുൻനിർത്തി അങ്ങേരെ പണിചെയ്യാൻ പ്രോത്സാഹിപ്പിക്കേണ്ട സമയം കൂടിയാണിത്. Its NOT I am pregnant BUT We Are Pregnant.