Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂര്‍ക്കം വലിക്കുന്ന സ്ത്രീകള്‍ ഈ രോഗത്തെ സൂക്ഷിക്കുക

snoring

കൂര്‍ക്കം വലിക്കുന്ന സ്ത്രീകള്‍ക്ക് ഹൃദ്രോഗസാധ്യത കൂടുതലെന്നു പുതിയ പഠനം. പുരുഷന്മാരെ അപേക്ഷിച്ച്, കൂര്‍ക്കം വലിക്കുന്ന സ്ത്രീകളില്‍ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുകയാണ് ജര്‍മനിയിലെ ഒരു സംഘം ഗവേഷകര്‍. 

Obstructive sleep apnoea (OSA) എന്ന അവസ്ഥ നേരിടുന്ന സ്ത്രീകള്‍ക്കാണ് ഈ മുന്നറിയിപ്പ്. കൂര്‍ക്കം വലിക്കുന്ന ശീലം മിക്കപ്പോഴും obstructive sleep apnoea യുടെ ലക്ഷണമാകാം. ഉറക്കത്തെത്തന്നെ ബാധിക്കുന്ന ഒരു ഡിസോഡറാണിത്. ഉറക്കത്തിനിടയില്‍ ശ്വാസതടസ്സം ഉണ്ടാകുന്നതാണ് പലപ്പോഴും ഈ കൂര്‍ക്കംവലിയുടെ കാരണം. 

ഉറക്കത്തിനിടയില്‍ ശ്വാസതടസ്സമുണ്ടാകുക, വായ്‌ വല്ലാതെ ഡ്രൈ ആകുക, രാവിലെയുള്ള തലവേദന എന്നിവയാണ് ഇതിന്റെ ലക്ഷണം. ഹൃദയത്തിലെ ഇടതു വെന്റ്രിക്യൂലറിലാണ് മിക്കപ്പോഴും ഇതുമൂലം ഹൃദ്രോഗം ബാധിക്കുന്നത്. വളരെ അപൂര്‍വമായി വലതു വെന്റ്രിക്യൂലറിലും.  OSA മൂലമുണ്ടാകുന്ന തകരാറുകള്‍  ഹൃദ്രോഗമുണ്ടാകാം.

OSA അല്ലെങ്കില്‍ കൂര്‍ക്കംവലി ഉള്ള സ്ത്രീകള്‍ക്ക് ഹൃദ്രോഗസാധ്യത ഏറെയാണെന്ന് മ്യൂണിക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടര്‍ അഡ്രിയാന്‍ കുര്‍ത്ത പറയുന്നു.  4,877 രോഗികളെ നിരീക്ഷിച്ചും അവരുടെ കാര്‍ഡിയാക് എം ആര്‍ ഐ പരിശോധിച്ചുമാണ് ഈ നിഗമനം. ശ്രദ്ധിക്കപ്പെടാതെ പോകുന്ന കൂര്‍ക്കംവലി ചിലപ്പോള്‍ OSA യുടെ ലക്ഷണമാകാം. അതുകൊണ്ടുതന്നെ കൂര്‍ക്കംവലിയെ ഒരിക്കലും അവഗണിക്കരുതെന്നാണ് ഗവേഷകര്‍ പറയുന്നത്.