Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഹസ്യഭാഗത്തെ കുരുക്കൾ; കാരണവും ചികിൽസയും

A little caution can bring down suicide rates: Experts

ഇരുപത്തിനാലു വയസ്സുള്ള എന്റെ വിവാഹം കഴിഞ്ഞിട്ട് ആറു വർഷമായി. അഞ്ചു വയസ്സുള്ള മകനുണ്ട്. എന്റെ രഹസ്യ ഭാഗത്തു ചെറുവിരൽ നഖത്തിന്റെ വലുപ്പത്തിൽ കുറെ കുരു ക്കൾ വരുന്നു. ചിലതു മുഖക്കുരു പോലെ പഴുത്തിരിക്കും. ഇടയ്ക്കിടെ വരാറുണ്ട്. ചിലപ്പോൾ തനിയേ പോകും. ചിലപ്പോള്‍ ഞാൻ ഞെക്കിപ്പൊട്ടിക്കും. ചില കുരുക്കൾ പുറമേ കാണാത്തവിധത്തിൽ ഉള്ളിൽ വിങ്ങിയപോലെ കാണപ്പെടും. ആർത്തവം കൃത്യമാണ്. വെള്ളപോക്ക് ഇല്ല. ഇതെന്തു രോഗമാണ് ഡോക്ടർ? ഇതിന് എന്തു ചികിൽസയാണു വേണ്ടത്?

ജീവിതത്തിൽ വലുതും ചെറുതുമായി ദൃശ്യവും അദൃശ്യവുമായ പല അണുക്കളും നമ്മുടെ ശരീരത്തിലുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധശക്തി വളരെ കുറയുന്ന സാഹചര്യത്തിൽ മാത്രമേ അതു രോഗം വരുത്തിവയ്ക്കുന്നുള്ളൂ. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഹെർപ്പിസ് സിംപ്ലക്സ് വൈറസ് (HSV1). ബ്രോങ്കൈറ്റിസ് ചുമ വന്നാൽ വായ്ക്കും ചുണ്ടിനും ചുറ്റും ഇവ നുണലുകളായി പ്രത്യക്ഷപ്പെടും. ചുമ മാറുന്നതോടെ ഒളിത്താവളങ്ങളിലേക്കു പോയി വീണ്ടും മന്ദീഭവിച്ചു കിടക്കും.  പക്ഷേ, പൂർണമായും നശിക്കാറില്ല. ഇതിന്റെ ഒരു വകഭേദമാണു സ്ത്രീകളിലും പുരുഷന്മാരിലും ജനനേന്ദ്രിയഭാഗത്തെ ബാധിക്കുന്ന ഹെർപ്പിസ് ജെനിറ്റാലിക്സ് വൈറസ് (HSV2). നുണലുകളിൽ ബാക്ടീരിയ പ്രവേശിക്കുമ്പോഴാണു കുരുക്കളയിത്തീരുന്നത്. തൽസമയം ആന്റിബയോട്ടിക് മരുന്ന് ആവശ്യമായി വരുന്നു. 

നൂതന പരിശോധനകളിൽക്കൂടി രോഗം ഇന്നു വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ചികിൽസയ്ക്കായി അസൈക്ലോവിർ മാതിരി മരുന്നുകൾ ലഭ്യമാണ്. വിവിധതരം ലൈംഗിക ബന്ധത്തിൽക്കൂടി  രോഗം പകരാവുന്നതാണ്. ഇടുപ്പുവേദന, അരക്കെട്ടിൽ കഴലവേദന, പനി മുതലായ ലക്ഷണങ്ങളും വന്നു കൂടാം. രോഗം വീണ്ടും തലപൊക്കാൻ സാധ്യതയുണ്ട്. മരുന്നു മാസങ്ങളോളം കഴിക്കേണ്ടിയും വന്നേക്കാം.

ചുണ്ടിൽ കണ്ടു വരുന്ന HSV രോഗം ആണ് അൻപതു ശതമാനം ലൈംഗിക രോഗമായി ചില  പാശ്ചാത്യ രാജ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അസൈക്ലോവിർ ഇനത്തിൽപ്പെട്ട മരുന്നുകൾ തന്നെയായിരിക്കും അതിനും ഉത്തമചികിൽസ. രോഗം ബാധിച്ച ഭാഗം സ്പർശിച്ച വിരൽകൊണ്ടു മറ്റു ഭാഗങ്ങളെ തൊട്ടാൽ കണ്ണ് മുതലായ ഭാഗങ്ങളിലും രോഗം വന്നു കൂടാം. വേദന കുറയ്ക്കാൻ പ്രത്യേക ലേപനങ്ങൾ സഹായകരമായിരിക്കും. 

രോഗം ആവർത്തിച്ചു വരുന്നെങ്കിൽ ഉഗ്രതയും കുറഞ്ഞിരിക്കാം. കോർട്ടിസോൺ മരുന്നുകൾ കഴിക്കേണ്ടിവരുന്നവർ, അവയവദാനം സ്വീകരിച്ച ശേഷം തിരസ്കാരം തടയാനുള്ള മരുന്നു കഴിക്കുന്നവർ....ഇവരിലെല്ലാം രോഗം കൂടുതൽ ഗുരുതരമാകാം.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.