Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭച്ഛിദ്രം വേണമോ? വേണ്ടയോ?

ipsos-–report

ഗർഭച്ഛിദ്ര വിഷയത്തിൽ കൂടുതൽ ചർച്ചകൾക്ക് വഴിമരുന്നിട്ട് പുതിയ പഠനറിപ്പോർട്ട്. ഏതു സാഹചര്യത്തിലാണെങ്കിലും രാജ്യത്ത് ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്നതാണ് ഭൂരിപക്ഷം ഇന്ത്യക്കാരുടെയും അഭിപ്രായമെന്ന സർവേ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സർവേയിൽ പങ്കെടുത്തവരിൽ 70 ശതമാനം പേരും ഗർഭച്ഛിദ്രത്തെ അനുകൂലിക്കുകയായിരുന്നു. ഗർഭച്ഛിദ്രനിയമം ഭേദഗതി ചെയ്യുന്നതു സംബന്ധിച്ച വിവാദം ഇപ്പോഴും കെട്ടടങ്ങാത്ത സാഹചര്യത്തിലാണ് റിപ്പോർട്ടിന്റെ വരവ്.

രാജ്യത്ത് ഗർഭച്ഛിദ്രം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പല മതവിഭാഗങ്ങൾ ഉൾപ്പെടെ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സർവേയിൽ പങ്കെടുത്ത പത്തിൽ ഏഴു പേരും പറഞ്ഞത്–ഗർഭിണി ആവശ്യപ്പെടുകയാണെങ്കിൽ ഗർഭച്ഛിദ്രം അനുവദിക്കുകതന്നെ വേണമെന്നാണ്. ബലാൽസംഗത്തിനോ പീഡനങ്ങൾക്കോ വിധേയരാകുന്നതുൾപ്പെടെയുള്ള സാഹചര്യമനുസരിച്ചു മാത്രമേ ഗർഭച്ഛിദ്രം അനുവദിക്കാവൂ എന്നാണ് 30% പേരുടെ അഭിപ്രായം. ഒരു കാരണവശാലും ഗർഭച്ഛിദ്രം അനുവദിക്കരുതെന്ന് 20% പേർ പറഞ്ഞെങ്കിലും, ഗർഭിണിയുടെ ജീവൻ അപകടത്തിലാണെങ്കിൽ ഗർഭച്ഛിദ്രം ആകാമെന്ന് ഇവരും സമ്മതിക്കുന്നു. എന്തൊക്കെ സംഭവിച്ചാലും ഗർഭച്ഛിദ്രം അനുവദിക്കരുതെന്ന് വെറും രണ്ടു ശതമാനം പേർ മാത്രമാണ് പറഞ്ഞതെന്നും റിപ്പോർട്ടിലുണ്ട്.

ഗർഭസ്ഥശിശുവിന്റെ കണ്ണീർ പറച്ചിൽ

ഫ്രാൻസ് അസ്ഥാനമായുള്ള മാർക്കറ്റ് റിസർച്ച് കമ്പനി ഇപ്സോ (Ipsos) ആണ് ഇതുസംബന്ധിച്ച സർവേ നടത്തിയത്. ഇപ്സോ ഓൺലൈൻ പാനൽ സിസ്റ്റം വഴി 23 രാജ്യങ്ങളിലായി പോളിങ് നടന്നു. ഗർഭച്ഛിദ്രം രാജ്യാന്തര തലത്തിൽ തന്നെ വൻവിവാദമായിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ അഭിപ്രായം തേടുകയെന്നതായിരുന്നു ലക്ഷ്യം. 20 ആഴ്ച വരെ ഗർഭിണിയായിരിക്കുന്നവർക്കു മാത്രമേ നിലവിൽ ഇന്ത്യയിൽ ഗർഭച്ഛിദ്രത്തിന് നിയമം മൂലം അനുമതി ലഭിക്കുകയുള്ളൂ. അതും ചില പ്രത്യേക സാഹചര്യങ്ങളുടെയും കർശന നിബന്ധനകളുടെയും അടിസ്ഥാനത്തിൽ മാത്രം. ‌

രാജ്യാന്തരതലത്തിൽ 74% പേരും ഗർഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്നവരാണെന്നാണ് റിപ്പോർട്ടിലുള്ളത്. അവരിൽത്തന്നെ 45% പേരും പറയുന്നത് ഗർഭിണിയുടെ അനുവാദത്തോടെ മാത്രമേ ഗർഭച്ഛിദ്രം ആകാവൂ എന്നാണ്. യാതൊരു തരത്തിലും ഗർഭച്ഛിദ്രം അനുവദിക്കരുതെന്ന് അഞ്ചു ശതമാനം പേരും പറഞ്ഞു. ‘ആരോഗ്യപരവും സാമ്പത്തികപരമായുള്ള വിഷയങ്ങൾ ഗർഭച്ഛിദ്രത്തിൽ പരിഗണിക്കേണ്ടതുണ്ട്. ആരോഗ്യപരമെന്നാൽ അമ്മയ്ക്കോ കുഞ്ഞിനോ ജീവനു ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിലുള്ള ഗർഭച്ഛിദ്രം.

അബോർഷനു ശേഷം സംഭവിക്കാവുന്ന 6 കാര്യങ്ങൾ

സാമ്പത്തികമെന്നാൽ കുട്ടിയെ വളർത്താനുള്ളത്ര സാഹചര്യങ്ങൾ അമ്മയ്ക്കോ കുടുംബത്തിനോ ഇല്ലാത്ത അവസ്ഥ. ഇതു രണ്ടും കൂടാതെ വിവാഹിതരിലും അവിവാഹിതരിലും അപ്രതീക്ഷിതമായുണ്ടാകുന്ന ഗർഭധാരണ–.ഇതിന് ഗർഭനിരോധന മാർഗങ്ങൾ ഫലിക്കാത്തതോ ബലാൽസംഗമോ എല്ലാം കാരണമാകാം. ഇത്തരം അവസ്ഥകളിലെല്ലാം സ്വന്തമായൊരു തീരുമാനമെടുക്കാൻ തക്കവിധത്തിൽ മാനസികമായി കരുത്തുള്ള വനിതകൾക്ക് ഗർഭച്ഛിദ്രം സംബന്ധിച്ച അന്തിമ തീരുമാനത്തിനും അവസരം നൽകണം’–ഇപ്സോ ഹെൽത്ത്കെയറിലെ എക്സിക്യൂട്ടീവ് ഡയറക്ടർ മോണിക്ക ഗംഗ്വാനി പറയുന്നു. രാജ്യാന്തര തലത്തിൽ ഇപ്പോഴും തീപിടിച്ച ചോദ്യമാണ് ഗർഭച്ഛിദ്രം വേണോ വേണ്ടയോ എന്നത്. ഗർഭച്ഛിദ്രം കൊലപാതകത്തിനു തുല്യമാണെന്ന് ഒരു കൂട്ടർ പറയുമ്പോൾ ഒരു സ്ത്രീക്ക് തന്റെ ശരീരത്തിന്മേൽ തീരുമാനമെടുക്കാനുള്ള അടിസ്ഥാന അവകാശമുണ്ടാകണമെന്നാണ് എതിർപക്ഷത്തിന്റെ വാദം.