Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭം ധരിക്കാൻ അനുയോജ്യമായ മാസം...

preg-month

ഗർഭം ധരിക്കാൻ അനുയോജ്യമായ മാസമോ? അങ്ങനെയൊക്കെയുണ്ടോ ഗർഭധാരണത്തിന് എന്നു ചിന്തിക്കുന്നവരാണേറെയും. എന്നാൽ സംഭവം സത്യമാണ്. ഗർഭം ധാരണത്തിന് ഏറ്റവും അനുയോജ്യമായ മാസം ഡിസംബറാണെന്നാണ് ഗവേഷകരുടെ കണ്ടെത്തെൽ. ആഘോഷങ്ങളുടെ കാലയളവിൽ ഗർഭം ധരിച്ചാൽ ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

ഇന്ത്യാനാ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. 2007നും 2009 നും ഇടയിൽ 2,70000 ഗർഭിണികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. മേയ് ജൂൺ മാസങ്ങൾ ഗർഭധാരണത്തിനു അനുയോജ്യമല്ല. ഈ മാസങ്ങളിൽ ഗർഭം ധരിച്ചാൽ മാസം തികയാത്ത കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഭാരക്കുറവുണ്ടാകുമെന്നു മാത്രമല്ല ഭാവിയിൽ ന്യുമോണിയ, അനീമിയ, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുമുണ്ട്.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഗർഭം ധരിക്കുന്ന കുട്ടികൾക്ക് മറ്റു മാസങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് ഭാരക്കൂടുതലുണ്ടായിരിക്കും. ഫെബ്രുവരി ഗർഭം ധരിക്കാൻ അനുയോജ്യമായ മാസമാണ്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ഗർഭം ധരിക്കുന്ന കുട്ടികൾക്ക് മറ്റു മാസങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് പൊക്കം കൂടുതലായിരിക്കുമെന്നും പഠനത്തിൽ പറയുന്നു.

ആരോഗ്യമുള്ള കുഞ്ഞിനായി ശ്രമിക്കുന്നവർക്ക് ഈ മാർഗം സ്വീകരിക്കാം...

Your Rating: