Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭാശയ കാൻസറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

uterus-cancer

സ്ത്രീകളിൽ, കാൻസർ ബാധിച്ചുള്ള മരണങ്ങളിൽ ഭൂരിഭാഗവും ഗർഭാശയ ഗള കാൻസർ അഥവാ സെർവിക്കൽ കാൻസർ മൂലമുള്ളതാണ്. ഇന്ത്യയിൽ ഒരു വർഷം 1.32 ലക്ഷം ഗർഭാശയ കാൻസർ ആണ് റിപ്പോർട്ടു ചെയ്യുന്നത്. ഇതിൽ 74,000 പേർ മരിക്കുകയും ചെയ്യുന്നു. ലോകത്തെ ഗർഭാശയ ഗള കാൻസർ രോഗികളിൽ 24 ശതമാനം ഇന്ത്യക്കാരാണ്.

ഗർഭാശയ ഗള കാൻസറിനെക്കുറിച്ച് സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

  1. സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ ബ്രെസ്റ്റ് കാൻസർ കഴിഞ്ഞാൽ ഏറ്റവുമധികം റിപ്പോർട്ടു ചെയ്യപ്പെടുന്നത് ഗർഭാശയ ഗള കാൻസറാണ്.

  2. ആർത്തവം നിലച്ച ശേഷം ദുർഗന്ധത്തോടു കൂടിയതോ രക്തം കലർന്നതോ ആയ യോനീസ്രവങ്ങൾ, അടിവയറ്റിൽ വേദന, ലൈംഗിക ബന്ധത്തിന് ശേഷമുണ്ടാകുന്ന രക്തം പൊടിയൽ എന്നിവ ഗർഭാശയ കാൻസറിന്റെ ആരംഭ ലക്ഷണമാകാം.

  3. കൗമാരത്തിൽ തന്നെ ലൈംഗിക ബന്ധത്തിലേർപ്പെട്ടു തുടങ്ങുന്നതും ഒന്നിലധികം പേരുമായി ബന്ധപ്പെടുന്നതും ലൈംഗിക അണുബാധയുണ്ടാക്കും ഇത് ഗർഭാശയ കാൻസറിനു വഴിയൊരുക്കാം.

  4. ഹ്യൂമൻ പാപ്പിലോമ വൈറസ് എന്ന രോഗാണുവാണ് ഗർഭാശയ കാൻസറിന് കാരണമാകുന്നത്. ലൈംഗിക ബന്ധത്തിലൂടെയാണ് ഇത് പകരുന്നത്.

  5. ഏത് സ്ത്രീകളിലും വരാൻ സാദ്ധ്യതയുണ്ടെങ്കിലും ലൈംഗിക ജീവിതം ആരംഭിച്ച്, 3 വർഷമായവർ ഓരോ 3 വർഷം കൂടുമ്പോഴും പാപ് ടെസ്റ്റ് നടത്തുന്നത് നന്നായിരിക്കും.