Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണികൾ കാപ്പി കുടിച്ചാൽ...

pregnancy-coffeee

കാപ്പി കുടിക്കുന്ന ശീലം ഗർഭകാലത്ത് മാറ്റി വയ്ക്കാറുണ്ട് സ്ത്രീകൾ. ഇനിയതു വേണ്ട , കാപ്പിയുടെ മിതമായ ഉപയോഗത്തിൽ തെറ്റില്ലെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ . കാപ്പി കുരുവിൽ അടങ്ങിയിട്ടുള്ള ഉത്തേജന പതാർത്ഥമായ കഫീൻ ഗർഭസ്ഥ ശിശുവിന് ഭാവിയിൽ ബുദ്ധിവൈകല്യങ്ങൾക്ക് കാരണമായേക്കാമെന്നായിരുന്നു മുൻപ് പറയപ്പെട്ടിരുന്നത്. എന്നാൽ നാഷൻ വൈഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ ഗവേഷണ സ്ഥാപത്തിൽ വച്ച് ഇത് സംബന്ധിച്ച് നടന്ന പഠനങ്ങളിലാണ് പുതിയ വെളിപ്പെടുത്തൽ

രണ്ടായിരത്തോളം ഗർഭിണികളിൽ പതിനഞ്ച് വർഷത്തോളം തുടർച്ചയായി നടത്തിയ പഠനങ്ങളിൽ കഫീന്റെ മിതമായ ഉപയോഗം ദോഷഫലങ്ങൾ സൃഷ്ടിക്കുന്നത് കണ്ടെത്താനായില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. മാർക്ക് എ ക്ലബനോസ് പറയുന്നു. ഗർഭകാലത്ത് ദിവസം ഒന്നോ രണ്ടോ കാപ്പി കുടിക്കുന്നത് ശിശുവിനെ ഒരു തരത്തിലും ഹാനികരമായി ബാധിക്കില്ലെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.