Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭനിരോധന ഉപാധികളുടെ പ്രയോജനങ്ങൾ

contracepation

നിരവധി വിവാദങ്ങൾക്കു ഇടയാക്കിയിട്ടുള്ള വിഷയമാണ് ഗർഭനിരോധനം അല്ലെങ്കിൽ ഗർഭനിരോധന ഉപാധികളുടെ ഉപയോഗം. എന്തൊക്കെ ആയാലും എല്ലാ ആളുകളിലും ഇതെന്താണ്, എങ്ങനെ ഉപയോഗിക്കുന്നു, എന്നതിനെക്കുറിച്ചൊന്നും ശരിയായ അറിവില്ല എന്നതാണ് വാസ്തവം.

കോൺട്രാ സെപ്ഷൻ അഥവാ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുവാനുള്ള കാരണങ്ങൾ പലതാണെങ്കിലും ഇതിന്റെ അടിസ്ഥാന ലക്ഷ്യം ജനന നിയന്ത്രണം തന്നെയാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് നൂറ് ശതമാനം ഫലം നൽകുന്ന ധാരാളം ഗർഭനിരോധന മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്.

ഗർഭനിരോധന ഉപാധികൾ എന്തിന്?

1. ഗർഭസാധ്യത കുറയ്ക്കാൻ 2. ലൈംഗിക രോഗങ്ങൾ പകരുന്നത് തടയാൻ 3. ഒരു കുട്ടിയെ പ്രസവിച്ച ശേഷം അടുത്ത പ്രസവത്തിന് ഇടവേള നൽകുന്നതിന്.

ഇവയൊന്നുമല്ലാതെ വൈകാരികമായ ധാരാളം കാരണങ്ങൾ കൊണ്ടും ഗർഭനിരോധന ഉപാധികളെ ആശ്രയിക്കാം അവ താഴെ പറയുന്നവയാണ്.

ജീവിതത്തിന് കൂടുതൽ നിയന്ത്രണം ഉണ്ടാവാൻ

നിങ്ങളുടെ കുടുംബം പൂർണമായെന്നു തോന്നുന്നുവെങ്കിൽ, ഉടനെ ഗർഭിണിയാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ

സാമ്പത്തികമായ കാരണങ്ങൾ കൊണ്ട് ഇപ്പോൾ ഒരു കുട്ടി വേണ്ട എന്നുണ്ടെങ്കിൽ

പെട്ടെന്നൊരു കുഞ്ഞിനു വേണ്ടി മാനസികമായി തയ്യാറല്ലെങ്കിൽ

തുടങ്ങിയ കാരണങ്ങളാലൊക്കെ ഗർഭനിരോധന മാർഗങ്ങളെ ആശ്രയിക്കാം.

Your Rating: