Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാരടങ്ങിയ ഭക്ഷണക്രമം സ്തനാർബുദ സാധ്യത കുറയ്ക്കും

fibre-food

അമിതഭാരം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നാരടങ്ങിയ ഭക്ഷണങ്ങൾ ഗുണം ചെയ്യുമെന്ന് നമുക്കറിയാം. എന്നാൽ സ്തനാർബുദ സാധ്യത ഒരു പരിധി വരെ കുറയ്ക്കുന്നതിനും ഇത് പ്രയോജനം ചെയ്യുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഓരോ 10 ഗ്രാം നാരിനും 7% വരെ സ്തനാർബുദ സാധ്യത കുറയ്ക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.

നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണ സാധനങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അവ രുചികരമായതിനാൽ ലളിതമായി ആഹാരത്തിൽ ഉൾപ്പെടുത്താം.

പയർ: ഇതിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങളായ ഫോളേറ്റ്, വിറ്റാമിൻ ബി എന്നിവ കോശങ്ങളുടെ ഉൽപാദനം വർധിപ്പിക്കും. ഇവ കൂടുതലായി കഴിച്ച സ്ത്രീകളിൽ സ്തനാർബുദ സാധ്യത 44% വരെ കുറഞ്ഞതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

വാൽനട്ട്: വാൽനട്ടിലടങ്ങിയ പോഷക ഘടകങ്ങൾ ട്യൂമറുകളുടെ വലിപ്പം കുറയ്ക്കും. ഒരു കപ്പ് വാൽനട്ടിൽ 5 ഗ്രാം ഫൈബറാണ് അടങ്ങിയിരിക്കുന്നത്.

ബ്രൊക്കോളി: സ്തനാർബുദമുണ്ടാക്കുന്ന കോശങ്ങളുടെ എണ്ണം കുറയ്ക്കും വളരെ ഫലപ്രദമാണ് ബ്രൊക്കോളി. ഒരു കപ്പ് ബ്രൊക്കോളി ദിവസേന ആവിയിൽ വേവിച്ചോ വെറുതെയോ കഴിക്കുക.

മാതളനാരങ്ങ: ഒരു കപ്പ് മാതള നാരങ്ങയിൽ 6% ഗ്രാം ഫൈബറാണ് അടങ്ങിയിരിക്കുന്നത്. സ്തനാർബുദമുണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കാൻ മാതളനാരങ്ങയുടെ ജ്യൂസ് വളരെ നല്ലതാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.