Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർത്തവ വേദന കുറയ്ക്കാൻ

menstrual-pain

ആർത്തവകാലത്ത് വേദനസംഹാരികൾ ഉപയോഗിക്കേണ്ടി വരുന്നവർ ഏറെയുണ്ട്. ചൂടുപിടിക്കുന്നതുപോലെ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്ന ചില എളുപ്പമാർഗങ്ങൾ മനസ്സിലാക്കാം.

∙ഭക്ഷണത്തിലെ കൊഴുപ്പു കുറച്ച് പച്ചക്കറികൾ കൂട്ടുന്നതു പൊതുവേ വേദന കുറയ്ക്കും.

∙മീൻ എണ്ണയും വിറ്റമിൻ ബി1 ഉം കഴിക്കുന്നവർക്ക് വേദനയുടെ തീവ്രതയും ദൈർഘ്യവും കുറയും. ഇവ സപ്ലിമെന്റുകളായും കഴിക്കാം. മത്തി, അയല (സാൽമൺ, ട്യൂണ, ഷാഡ്,

മക്കറെൽ) തുടങ്ങിയ മത്സ്യങ്ങളിൽ ഇവ രണ്ടും വേണ്ടത്ര ഉണ്ട്.

∙ എയ്റോബിക്, സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്താൽ എൻഡോൾഫിൻ നില കൂടുന്നതിനാൽ വേദന കുറയും.

∙ മഗ്നീഷ്യം കൂടുതലടങ്ങിയ പച്ചിലക്കറികൾ, ഡാർക്ക് ചോക്ലേറ്റ്, ഏത്തപ്പഴം, ബദാം തുടങ്ങിയവ കഴിക്കുന്നത് വേദന കുറയ്ക്കും.