Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗര്‍ഭാശയത്തിന്‍റെ ആരോഗ്യത്തിനു കഴിക്കേണ്ടവ

പഴകിയതും ഫ്രിഡ്ജിൽ സൂക്ഷിച്ചതുമായ ഭക്ഷണവും ഒഴിവാക്കണം.

നാരങ്ങാനീര്

വിറ്റാമിന്‍ സി, പൊട്ടാസിയം പിന്നെ ധാരാളം ആന്റി ഓക്സിഡന്റുകള്‍ ഇതൊക്കെയാണ് നാരങ്ങയെ സൂപ്പര്‍ ഫുഡ്‌ ആക്കുന്നത്. പ്രകൃതിദത്തമായ ആന്റിസെപ്റ്റിക് ആണ് നാരങ്ങ. ഇതു ശരീരത്തിന്‍റെ പ്രതിരോധശക്തി കൂട്ടുക മാത്രമല്ല അണുബാധയില്‍നിന്നു ഗര്‍ഭാശയത്തെ സംരക്ഷിക്കുകയും ചെയ്യും. ഗര്‍ഭാശയമുഴകള്‍ ചുരുങ്ങാനും നാരങ്ങ സഹായിക്കും.

ഡ്രൈ ഫ്രൂട്ട്സ്

ഗര്‍ഭാശയത്തിന്‍റെ ആരോഗ്യത്തിനു സഹായകരമായ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ഇവ. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ ഇയും ഒമേഗ ത്രീയും പ്രത്യുൽപാദനശേഷി വര്‍ധിപ്പിക്കും. ഗര്‍ഭാശയ കാന്‍സര്‍, മുഴകള്‍ എന്നിവയെ പ്രതിരോധിക്കാനും ഹോര്‍മോണ്‍പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ഇവ ശരീരത്തെ സഹായിക്കും.

മത്സ്യങ്ങള്‍

അയല, മത്തി, നെയ്മീന്‍ എന്നിവയില്‍ കാണപ്പെടുന്ന ഒമേഗ ത്രീയാണ് ഗര്‍ഭാശയത്തിന്‍റെ ആരോഗ്യത്തിനു ഗുണം ചെയ്യുന്നത്.

ഗ്രീന്‍ ട‌ീ

ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഇവ ശരീരത്തിന്‍റെ പ്രതിരോധശക്തി കൂട്ടും. മാത്രമല്ല അണുബാധയില്‍നിന്നു ഗര്‍ഭാശയത്തെ സംരക്ഷിക്കും. മുഴകളെയും കാന്‍സറിനെയും ചെറുക്കും. എട്ടാഴ്ച സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്നത് മുഴകള്‍ ചുരുങ്ങാന്‍ ശരീരത്തെ സഹായിക്കും.

ബ്രോക്കോളി

ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോ ഈസ്ട്രജന്‍ ശരീരത്തിലെ ഈസ്‌ട്രജന്‍നില സാധാരണഗതിയില്‍ ആക്കും. അതുമാത്രമല്ല ഹോര്‍മോണ്‍ ഉൽപാദനം ക്രമപ്പെടുത്താനും ഗര്‍ഭാശയത്തിലേക്കുള്ള രക്തയോട്ടം കൂട്ടാനും ഇവ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.

പാല്‍ ഉത്പന്നങ്ങള്‍

സ്ഥിരമായി പാലും പാല്‍ ഉൽപന്നങ്ങളും കഴിക്കുന്നത്‌ ഗര്‍ഭാശയത്തിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യവും വിറ്റാമിന്‍ ഡിയും ഗര്‍ഭാശയത്തിനു ഗുണം ചെയ്യും. പ്രത്യുൽപാദനശേഷി കൂട്ടാനും ഇവ സഹായിക്കും.