Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവശേഷം അറിയാൻ

oil-alovera-ayurveda

ഗർഭകാലത്ത് പൊതുവേ സ്ത്രീകൾ തന്റെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വയ്ക്കാറുണ്ട്. തന്റെ ഉദരത്തിലുള്ള കുഞ്ഞ് തന്നിലൂടെയാണ് വളരുന്നത് എന്നതുകൊണ്ട് ഒരു ചെറിയ കാര്യത്തിൽ പോലും അവർ വിട്ടുവീഴ്ചയ്ക്കു തയാറാവില്ല. എന്നാൽ പ്രസവ ശേഷം ഇന്നത്തെ പല സ്ത്രീകളും സ്വന്തം ആരോഗ്യത്തെ സംബന്ധിച്ച് അത്ര ബോധവതികളല്ല. പ്രായമായ സ്ത്രീകൾ പലതും നിഷ്കർഷിക്കുമെങ്കിലും ഇന്ന് ഒട്ടുമിക്ക സ്ത്രീകളും അത് തള്ളിക്കളയുകയാണ് പതിവ്.

  1. ദിവസേനയുള്ള എണ്ണ തേച്ചു കുളി ചർമ്മത്തിന് മാത്രമല്ല അമ്മയുടെ ആരോഗ്യം വീണ്ടെടുക്കാനും ആവശ്യമാണ്. ശരീരത്തിന് ബലമുണ്ടാകാൻ എണ്ണ തേച്ചു കുളി മികച്ചതാണെന്ന് ആയുർവേദം പറയുന്നു.

  2. പ്രസവശേഷം കുറച്ചു ദിവസത്തേക്ക് എണ്ണയിൽ തയ്യാറാക്കിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ആവശ്യമെങ്കിൽ അൽപം നെയ്യ് ചേർക്കാം.

  3. rice-gruel-kanji

    കഞ്ഞി, സൂപ്പ്, തുടങ്ങി പെട്ടെന്ന് ദഹിക്കുന്ന ആഹാരങ്ങൾ വേണം കഴിക്കാൻ. അമ്മ കഴിക്കുന്ന ആഹാരത്തിന്റെ ദഹനശേഷി കുഞ്ഞിനെയും ബാധിക്കും.

  4. ധാരാളം വെള്ളം കുടിക്കുക. മുലപ്പാൽ ഉണ്ടാകാൻ ഇത് സഹായിക്കും.

  5. വിശ്രമം ആവശ്യം വേണ്ട ഘടകമാണ്. കുറഞ്ഞത് 40 ദിവസമെങ്കിലും വിശ്രമം വേണം. ശരീരം പൂർവ്വ സ്ഥിതിയിൽ എത്താൻ ഇതാവശ്യമാണ്.

  6. പാലുൽപന്നങ്ങൾ കഴിക്കുന്നത് ശരീരത്തിനും അതുപോലെ തന്നെ മുലപ്പാലുണ്ടാകുന്നതിനും നല്ലതാണ്.

  7. turmeric-manjal

    ഭക്ഷണത്തിൽ മഞ്ഞൾ ചേർക്കുന്നത് മുറിവ് ഉണങ്ങാൻ സഹായിക്കും.

  8. എരിവുള്ള ആഹാരങ്ങൾ കഴിയുന്നതും ഒഴിവാക്കുക.

  9. നട്സ്, ഡ്രൈഡ് ഫ്രൂട്ട്സ് എന്നിവ കൂടുതലായി കഴിക്കുക. ഇതും മുലപ്പാലുണ്ടാകുന്നതിന് വളരെ നല്ലതാണ്.