Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാർഥന ആയുസു കൂട്ടുമോ?

prayer

പ്രാർഥാനായോഗങ്ങളിൽ പതിവായി പങ്കെടുക്കുന്ന ആളാണോ നിങ്ങൾ? എന്നാൽ ആയുസിനെപ്പറ്റി ആശങ്ക വേണ്ട. പ്രാർഥിച്ചാൽ ദീർഘായുസ് ലഭിക്കുമെന്നു പഠനം.

ആഴ്ചയിൽ ഒന്നിലധികം തവണ മതപരമായ പ്രാർഥനകളിൽ പങ്കെടുക്കുന്ന സ്ത്രീകൾ കൂടുതൽ കാലം ജീവിച്ചിരിക്കുമത്രേ. പ്രാർഥനയിൽ പങ്കെടുക്കുന്ന മധ്യവയസുളളവരും വൃദ്ധരുമായ പ്രഫഷണലുകളായ സ്ത്രീകളിൽ ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് 27 ശതമാനവും അല്ലാതെയുള്ള മരണനിരക്ക് 21 ശതമാനവും കുറഞ്ഞതായി പഠനത്തിൽ കണ്ടു.

ബോസ്റ്റണിലെ ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക്കിലെ ടൈലർ ജെ വാൻഡർവീലും സംഘവും നടത്തിയ പഠനം, പ്രാർഥനായോഗങ്ങളിൽ പങ്കെടുക്കുന്നതും സ്ത്രീകളിലെ മരണനിരക്കും തമ്മിലുള്ള ബന്ധം പരിശോധിച്ചു. 1992 മുതൽ 2012 വരെ പ്രാർഥനാശുശ്രൂഷകളിൽ പങ്കെടുത്തതിന്റെ ചോദ്യാവലി വിശകലനം ചെയ്തു. 1996 മുതൽ 16 വർഷം നീണ്ട ഫോളോ അപ് പഠനവും നടത്തി.

74534 സ്ത്രീകളിൽ 14158 പേർ ആഴ്ചയിൽ ഒന്നിലധികം തവണയും 12103 പേർ ആഴ്ചയില്‍ ഒന്നിൽ കുറവു ദിവസവും പ്രാർഥനാശുശ്രൂഷകളിൽ പങ്കെടുത്തതായി കണ്ടു. എന്നാൽ 12872 പേർ ഒരിക്കലും പ്രാർഥനയിൽ പങ്കെടുത്തിരുന്നില്ല.

തുടർച്ചയായി മതപരമായ ശുശ്രൂഷകളിൽ പങ്കെടുത്തവർക്ക് വിഷാദരോഗലക്ഷണങ്ങൾ കുറവായിരുന്നു. മിക്കവരും വിവാഹിതരുമായിരുന്നു. ഒരിക്കലും പ്രാർഥനയിൽ പങ്കെടുക്കാത്തവരെ അപേക്ഷിച്ച് പതിവായി പ്രാർഥനയിൽ പങ്കെടുക്കുന്നവർക്ക് മരണസാധ്യത 33 ശതമാനം കുറവാണെന്നു കണ്ടു.

ആഴ്ചയിൽ ഒരു തവണ പ്രാർഥനയിൽ പങ്കെടുത്ത സ്ത്രീകൾക്ക് 26 ശതമാനവും ഒന്നിൽ കുറവു തവണ പങ്കെടുത്തവർക്ക് 13 ശതമാനവും മരണനിരക്ക് കുറവാണെന്നു കണ്ടു. പ്രാർഥനായോഗങ്ങളിൽ പങ്കെടുക്കുന്നതും മരണനിരക്കും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്നു പഠനത്തിൽ തെളിഞ്ഞു. ജെ.എ.എം.എ ഇന്റേണൽ മെഡിസിനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Your Rating: