Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗര്‍ഭകാലത്ത് കഴിക്കാൻ ഇതാ അഞ്ച് ജ്യൂസുകൾ

pregnancy-diet

ഗർഭകാലം ഒട്ടേറെ ആശങ്കകളുടെ കാലം കൂടിയാണ്. ഒരു ഭാഗത്ത് എന്തു കഴിച്ചാലും ഛർദ്ദിക്കുന്ന അമ്മ, മറുഭാഗത്ത് ഇങ്ങനെ കഴിക്കുന്നതെല്ലാം ഛർദ്ദിച്ചു പോയാൽ കുഞ്ഞിന് എങ്ങനെ പോഷണം ലഭിക്കും, ശരിയായ വളർച്ച ഉണ്ടാകുമോ എന്നിങ്ങനെ നീളുന്ന ടെൻഷനുകൾ. ഛർദ്ദി പോലുള്ള അസ്വസ്ഥതകൾ ഇല്ലെങ്കിൽക്കൂടി ഗർഭസ്ഥശിശുവിന്റെ വളർച്ചയെ സംബന്ധിച്ച് അമ്മമാരുടെ ഉള്ളിൽ നൂറുനൂറ് ആധികളാണ്. ഇതെല്ലാം ഒഴിവാക്കാൻ ഇതാ ഗര്‍ഭകാലത്ത് കഴിക്കാൻ അഞ്ച് ജ്യൂസുകൾ.

കാരറ്റ് ജ്യൂസ്‌

carrot-juice

കാത്സ്യവും ഇരുമ്പും പൊട്ടാസിയവും മഗ്നീസിയവും വൈറ്റമിനുകളും ധാരാളമടങ്ങിയിട്ടുണ്ട് കാരറ്റില്‍. രക്തസമ്മര്‍ദം നിയന്ത്രിക്കാനും ദഹനം എളുപ്പമാക്കാനും ഈ ജ്യൂസ്‌ സഹായിക്കും. നവജാതശിശുവിന്‍റെ കാഴ്ചശക്തിയ്ക്ക് പോലും കാരറ്റ് ഗുണം ചെയ്യും. ഒരു ദിവസം ഒരു ഗ്ലാസില്‍ കൂടുതല്‍ കുടിക്കേണ്ടതില്ല.

വെള്ളരിക്ക

Mint and Cucumber cooler

ഗര്‍ഭകാലത്തെ ഏറ്റവും അലോസരപ്പെടുത്തുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് നീരുവീക്കം. ദിവസേന വെള്ളരിക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നീരുവീക്കം കുറയ്ക്കും. പ്രത്യേകിച്ച് അവസാന മൂന്നു മാസങ്ങളില്‍ വെള്ളരിക്കജ്യൂസ്‌ നിര്‍ബന്ധമായും ഭക്ഷണക്രമത്തില്‍ ഉള്‍പെടുത്തുക.

ഓറഞ്ച് ജ്യൂസ്‌

orange-juice-sunday

ഗര്‍ഭകാലത്ത് ശിശുവിന്‍റെ വളര്‍ച്ചയ്ക്ക് ഏറെ ആവശ്യമുള്ളതാണ് ഫോളിക് ആസിഡ്. ഇത് മാത്രമല്ല പ്രതിരോധശക്തിയ്ക്ക് ഗുണകരമായ വൈറ്റമിന്‍ സിയും ഓറഞ്ചില്‍ അടങ്ങിയിട്ടുണ്ട്. ഗുണം ആണെങ്കിലും ഒരു ഗ്ലാസ്‌ മാത്രം ഒരു ദിവസം ഉള്‍പെടുത്തിയാല്‍ മതിയാകും കാരണം കൂടുതല്‍ കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

ആപ്പിള്‍ ജ്യൂസ്‌

apple-juice

ഗര്‍ഭകാലത്ത് ചിലര്‍ നേരിടുന്ന പ്രശ്നമാണ് ഉറക്കക്കുറവ്. ഈ പ്രശ്നത്തിന്‍റെ ആക്കം കുറയ്ക്കാന്‍ ആപ്പിള്‍ കഴിക്കുന്നത്‌ സഹായിക്കും. നവജാത ശിശുവിന്‍റെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഏറെ ഗുണപ്രദമാണ് ആപ്പിള്‍ ജ്യൂസ്‌. ഗര്‍ഭിണികളില്‍ വിളര്‍ച്ച ഒഴിവാക്കാനും ഇത് സഹായിക്കും. ജ്യൂസ്‌ ആയിമാത്രമല്ല പാലൊഴിച്ചു ഷേക്ക്‌ ആയും അത്താഴത്തിനൊപ്പവും ആപ്പിള്‍ ഉള്‍പെടുത്താം.

മുന്തിരി ജ്യൂസ്‌

grape-juice

നെഞ്ചെരിച്ചില്‍, രക്തസമ്മര്‍ധം, മലബന്ധം, മൈഗ്രെയ്ന്‍ എന്നിങ്ങനെ നിരവധി ഗര്‍ഭകാലപ്രശ്നങ്ങള്‍ കുറയ്ക്കാനുള്ള കഴിവ് മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങള്‍ക്ക് ഉണ്ട്. ജൈവവളങ്ങള്‍ ഉപയോഗിച്ച് കൃഷിചെയ്ത മുന്തിരി നോക്കി വാങ്ങുക. കാരണം അമിതരാസവളം ഉപയോഗിച്ച് കൃഷി ചെയ്ത മുന്തിരി കഴിക്കുന്നത്‌ വിപരീതഫലം ഉണ്ടാക്കും.

ജ്യൂസ്‌ കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും. ശുദ്ധമായ ജ്യൂസ്‌ കുടിക്കുന്നതിലും ധാരാളം വെള്ളം ചേര്‍ത്ത് കുടിക്കുന്നതാണ് ശരീരത്തിന് ഗുണം ചെയ്യുന്നത്. വെറുംവയറ്റില്‍ കുടിക്കുന്നതാണ് ഉത്തമം. കുറഞ്ഞപക്ഷം ആഹാരത്തിന് ഒരു മണിക്കൂര്‍ മുന്‍പോ ആഹാരത്തിനു രണ്ടു മണിക്കൂര്‍ ശേഷമോ പഴംജ്യൂസ്‌ കുടിക്കാന്‍ ശ്രദ്ധിക്കുക. പച്ചക്കറിജ്യൂസ്‌ ആഹാരത്തിനു ഇരുപതുമിനിറ്റ് മുന്‍പ് കഴിക്കുന്നതാണ് ഉത്തമം.