Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണികൾ സൗന്ദര്യവർധകങ്ങൾ ഉപയോഗിച്ചാൽ?

pregnancy-makeup

ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഗർഭകാലത്ത് ഉപയോഗിക്കുന്ന സൗന്ദര്യ വർധക വസ്തുക്കൾ പിറക്കാൻ പോകുന്ന കുഞ്ഞിനു ദോഷകരമായേക്കാം. ഗർഭിണികൾ സോപ്പ്, ലോഷൻ മുതലായവ ഉപയോഗിക്കുന്നത് നവജാത ശിശുക്കൾക്ക് ഹാനികരമെന്നു കണ്ടെത്തി.

സൗന്ദര്യവർധകങ്ങളിൽ സാധാരമയായി ഉപയോഗിക്കുന്ന പ്രിസർവേറ്റീസ് ആണു വില്ലൻ. ബ്യൂട്ടൈൽ പാരാബെൻ എന്ന ഈ വസ്തു കൂടുതൽ അളവിൽ അടങ്ങിയ സൗന്ദര്യ വർധക വസ്തുക്കൾ ഗർഭിണികൾ ഉപയോഗിക്കുന്നത് നേരത്തേയുള്ള പ്രസവത്തിനു കാരണമാകുന്നതോടൊപ്പം തൂക്കം കുറഞ്ഞ കുഞ്ഞ് ജനിക്കാനിടയാക്കുകയും ചെയ്യും.

സോപ്പിൽ സാധാരണയായി ചേർക്കാറുള്ള ആന്റിമൈക്രോബിയൽ സംയുക്തമായ ട്രൈക്ലോ കാർബാൻജനനസമയത്തെ കുറഞ്ഞ ജെസ്റ്റേഷണൽ ഏജുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോഷനിലും ക്രീമുകളിലും അടങ്ങിയ പ്രൊപ്പൈൽ പാരാബെൻ നീളം കുറഞ്ഞ കുഞ്ഞ് ജനിക്കാനിടയാക്കുന്നു.

ഈ സംയുക്തങ്ങൾ മനുഷ്യരിലും മൃഗങ്ങളിലും പ്രത്യുൽപാദനത്തെയും വികാസത്തെയും ദോഷകരമായി ബാധിക്കുന്നു. ഈ പഠനത്തിന്റെ വെളിച്ചത്തിൽ നമ്മുടെ ഉപഭോക്തൃ ഉൽപ്പന്നങ്ങളിൽ അടങ്ങിയ രാസവസ്തുക്കളുെട സുരക്ഷിതമായ അളവ് തിട്ടപ്പെടുത്തേണ്ടതാണ്. എസ്.യു.എൻ.വൈ ഡൗൺസ്റ്റേറ്റ് മെഡിക്കൽ സെന്ററിലെ ലോറ ഗീറിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പഠനം ജേണൽ ഓഫ് ഹസാർഡ്സ് മെറ്റീരിയൽസിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

Your Rating: