ADVERTISEMENT

ലിംഗത്തിനുണ്ടാകുന്ന ഒടിവാണ് സെക്സിനിടയിൽ പൊതുവായി സംഭവിക്കുന്ന അപകടം. പക്ഷേ, അത്ര പൊതുവായി സംഭവിക്കുന്ന കാര്യമല്ല അത്. വളരെ ശക്തമായി ബന്ധപ്പെടുകയോ ശക്തിയിൽ ഉദ്ധരിച്ചു നിൽക്കുന്ന  ലിംഗം എവിടെയെങ്കിലും ചെന്നിടിക്കുകയോ ചെയ്താലേ ലിംഗത്തിന് ഒടിവു പറ്റൂ. കടുത്ത വേദനയും അകമേ രക്തസ്രാവവും ഉണ്ടാകാം. ദിവസങ്ങളോളം അത് നീണ്ടു നിൽക്കുകയും ചെയ്യും. എത്രയും പെട്ടെന്ന് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യം തന്നെയാണ് അത്. അത്തരം അപകടങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കുകയാണ് വേണ്ടത് പ്രതീക്ഷിക്കാതെ എന്തെങ്കിലും അപകടങ്ങൾ ഉണ്ടായാൽ താൽക്കാലിക ശമനത്തിന് ഉടൻ തന്നെ വൃത്തിയുള്ള തുണിയിൽ ഐസ്കട്ട പൊതിഞ്ഞു ചതവോ ഒടിവോ ഉണ്ടായ ഭാഗത്തു വയ്ക്കാം. 

 

സ്ത്രീകളിൽ വജൈനൽ ടെയർ അഥവാ യോനിയില്‍ കീറലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനും ഡോക്ടറുടെ സഹായം വേണ്ടി വരും. ചിലപ്പോൾ യോനി  തുന്നേണ്ടതായും വരാം. ഇത്തരം കേസുകൾ അത്ര പൊതുവായിട്ടല്ലെങ്കിലും കാണപ്പെടാറുണ്ട്. ഇത്തരം അപകടമായാലും ഡോക്ടറാണു സാഹചര്യമനുസരിച്ച് ചികിത്സ തീരുമാനിക്കേണ്ടത്. സ്വയം ചികിത്സ നല്ലതല്ല. 

 

ഓറൽ സെക്സിനു ശേഷം 

ഓറൽ സെക്സ് വലിയ പ്രശ്നമില്ലാത്തതും കുറച്ചു പേരൊക്കെ ചെയ്യുന്നതുമാണ്. പങ്കാളിയുടെ ഇഷ്ടവും അനുവാദവും കൂടാതെ നിർബന്ധിച്ച് ഓറൽ സെക്സ് ചെയ്യിക്കരുത്. മിക്കവർക്കും ലിംഗം വായിൽ വയ്ക്കുകയും യോനിയിൽ നാവുകൊണ്ടോ ചുണ്ടു കൊണ്ടോ സ്പർശിക്കുകയും ചെയ്യുക എന്നത് അറപ്പുണ്ടാക്കുന്ന കാര്യമായിരിക്കും. അതിഷ്ടപ്പെടുന്ന വ്യക്തിയുമായേ അത്തരം പ്രവൃത്തികൾ ചെയ്യാവൂ. 

 

ചെയ്യുന്നതിനു മുൻപു ലൈംഗികാവയവങ്ങളും വായും നല്ലതുപോലെ കഴുകി വൃത്തിയാക്കിയിരിക്കണം. പങ്കാളികളിൽ ആർക്കെങ്കിലും ഒരാൾക്കെങ്കിലും വായിലോ ലൈംഗികാവയവയത്തിലോ അണുബാധയോ മുറിവുകളോ ഉണ്ടെങ്കിൽ ഓറൽ സെക്സ് ചെയ്യരുത്. 

 

ഇന്ത്യൻ പീനൽകോഡ് അനുസരിച്ചു പരാതി നൽകിയാൽ ശിക്ഷവരെ കിട്ടാവുന്ന പ്രവൃത്തിയാണ് ഏനൽ സെക്സ് (ഗുദഭോഗം) സാധാരണയായി ബഹുലിംഗസമൂഹത്തിൽ അതിനെയൊരു സാധാരണ സംഗതിയായി കണക്കാക്കുന്നില്ല. ഹോമോസെക്ഷ്വൽ ആളുകളും അത്തരം പ്രവണതയുള്ളവരും പോലെ ലൈംഗികമായി ന്യൂനപക്ഷത്തില്‍പ്പെടുന്നവരാണു കൂടുതലും ഏനൽ സെക്സിൽ ഏർപ്പെടാറുള്ളത്. മുറിവുകളും അണുബാധയും ഉണ്ടാകാനുള്ള സാധ്യതയേറെയാണതിൽ. ഒഴിവാക്കുന്നതാണ് ഉത്തമം. 

 

മൂത്രനാളീ അണുബാധയുണ്ടെങ്കിൽ?

മൂത്രനാളീ അണുബാധയുള്ളവർ ബന്ധപ്പെടുന്നതിനു മുൻപു തന്നെ അവയവങ്ങൾ വൃത്തിയായി കഴുകണം. പങ്കാളികളിൽ ഒരാൾക്ക് അണുബാധയുണ്ടെങ്കിൽ കോണ്ടം പോലുള്ള സുരക്ഷാമാർഗങ്ങൾ സ്വീകരിക്കണം. ലൈംഗികബന്ധത്തിനു ശേഷവും കഴുകാൻ മറക്കരുത്. ലൈംഗികമായി പകരുന്ന രോഗങ്ങളുള്ളവരുമായുള്ള ബന്ധം കഴിയുന്നതും ഒഴിവാക്കാം. അഥവാ അങ്ങനെ വേണ്ടിവന്നാൽ സുരക്ഷാമാർഗങ്ങൾ സ്വീകരിച്ചതിനു ശേഷം മാത്രമേ ബന്ധപ്പെടാവൂ. 

 

കോണ്ടം (ഉറ) പോറലോ കീറലോ ഇല്ലാത്തതാണെന്ന് ഉറപ്പാക്കുകയും പൊട്ടാതെ നോക്കുകയും വേണം. പൊട്ടിയിൽ ഉടൻ ലിംഗം പിൻവലിക്കണം. സ്രവങ്ങൾ അകത്തു കടന്നാൽ ലൈഗികമായി പകരുന്ന രോഗങ്ങൾ (Sexually Transmitted Diseases) ആയ ഗൊണോറിയ, HIV പോലുള്ളവ പകരാൻ സാധ്യത കൂടും. ബന്ധപ്പെട്ടതിനു ശേഷമാണു രോഗമുണ്ടെന്ന് അറിയുന്നതെങ്കിൽ തീർച്ചയായും ഡോക്ടറെ കണ്ട് മരുന്ന് കഴിക്കണം. Content Summary: Sexual health and Sexually transmitted diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com