ADVERTISEMENT

പ്രത്യേകിച്ച്‌ പ്രണയമൊന്നുമില്ലാതെ വെറുതേ ഒരു സുഖത്തിനായി മാത്രം ഏര്‍പ്പെടുന്ന ലൈംഗിക ബന്ധത്തെയാണ്‌ കാഷ്വല്‍ സെക്‌സ്‌ എന്ന്‌ വിളിക്കാറുള്ളത്‌. പ്രണയബന്ധത്തിന്റെ കെട്ടു പാടുകളൊന്നുമില്ലാത്ത വെറും ലൈംഗിക ബന്ധം. ഇത്തരത്തിലുള്ള കാഷ്വല്‍ സെക്‌സ്‌ പൊതുവേ പുരുഷന്മാര്‍ക്ക്‌ വളരെ എളുപ്പവും സ്‌ത്രീകള്‍ക്ക്‌ അല്‍പം ബുദ്ധിമുട്ടുമാണെന്ന്‌ കരുതപ്പെടുന്നു.
പ്രത്യേകിച്ച്‌ പ്രണയമൊന്നുമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പുരുഷന്മാര്‍ക്ക്‌ എളുപ്പത്തില്‍ കഴിയാറുണ്ട്‌.

അതിന്‌ ശേഷവും പ്രണയമൊന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടയാളോട്‌ പുരുഷന്‌ തോന്നണമെന്നില്ല. എന്നാല്‍ സ്‌ത്രീകളെ സംബന്ധിച്ച്‌ ലൈംഗിക ബന്ധത്തിന്‌ മുന്‍പ്‌ പ്രണയമില്ലെങ്കില്‍ പോലും ചിലപ്പോള്‍ ആ ലൈംഗിക ബന്ധം അവരില്‍ പ്രണയം ജനിപ്പിക്കാം. ഇതിന്‌ പിന്നിലുള്ള രഹസ്യം ഇരുവരുടെയും ശരീരത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളാണെന്ന്‌ ന്യൂറോസയന്റിസ്‌റ്റ്‌ താര സ്വാര്‍ട്ട്‌ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്‌ത്രീകളില്‍ ഓക്‌സിടോസിനും പുരുഷന്മാരില്‍ ടെസ്റ്റോസ്‌റ്റെറോണുമാണ്‌ ഉത്‌പാദിപ്പിക്കപ്പെടുക. പ്രണയം തോന്നിയ ആളോടൊത്ത്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണ്‌ പുരുഷനില്‍ ഓക്‌സിടോസിന്‍ ഉണ്ടാവുക. ലവ്‌ ഹോർമോൺ എന്ന്‌ കൂടി അറിയപ്പെടുന്ന ഓക്‌സിടോസിനാണ്‌ കാഷ്വല്‍ സെക്‌സിന്‌ ശേഷം കൂടി സ്‌ത്രീകളില്‍ പ്രണയം ജനിപ്പിക്കുന്നതെന്ന്‌ താര ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്‌റ്റില്‍ ചൂണ്ടിക്കാണിക്കുന്നു. സ്‌ത്രീകള്‍ക്ക്‌ ലൈംഗിക ബന്ധം അത്ര മേല്‍ അഗാധമായ തലമാകുന്നതും ഇത്‌ കൊണ്ട്‌ തന്നെയാണ്‌.

ഒരു പുരുഷനോടൊത്ത്‌ പല തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്‌ത്രീ പ്രണയത്തിലാകുന്നതിനും ഈ ഹോര്‍മോണ്‍ കാരണമാകാം. എന്നാല്‍ പുരുഷന്മാരില്‍ ഇത്‌ സംഭവിക്കണമെന്നില്ല. പല തവണ ഗാഢമായ ലൈംഗിക ബന്ധത്തിന്‌ ശേഷവും പുരുഷന്‌ പ്രണയം തോന്നാതിരിക്കുന്നതും സ്‌ത്രീകള്‍ക്ക്‌ പ്രണയമുണ്ടാകുന്നതും ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളിലേക്ക്‌ നയിക്കാമെന്നും താര കൂട്ടിച്ചേര്‍ക്കുന്നു.

English Summary:

The Love Hormone Secret: How Casual Sex Can Lead to Unexpected Romance for Women. Can Casual Sex Lead to Love? The Shocking Truth About Women's Hormones.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com