Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകളിലെ ലൈംഗികപ്രശ്നങ്ങൾ

ladies-sex-problem Image Courtesy : The week Magazine

ഇരുപതാം വയസിലാണു റീജയുടെ വിവാഹം. വിവാഹം കഴിഞ്ഞശേഷം അവൾ അധികം സംസാരിക്കാതെയായി. ആർക്കും ഒന്നും മനസിലായില്ല. ഭർത്താവും മൂഡ്ഔട്ടായതോടെ ബന്ധുക്കൾ അവളെ ഡോക്ടറെക്കാണിക്കാൻ തീരുമാനിച്ചു.

പ്രശ്നം സെക്സ് തന്നെയായിരുന്നു. ലിംഗസ്പർശം സംഭവിച്ചാലുടനെ യോനീനാളം വേദനയോടെ സങ്കോചിച്ചു പോവുക എന്നതായിരുന്നു റീജയുടെ പ്രശ്നം. വിവാഹശേഷം മാസങ്ങളോളം അവൾ സഹിച്ചു. ഇടയ്ക്കൊരു ഗൈനക്കോളജിസ്റ്റിനെയും കണ്ടിരുന്നു. അവരുടെ പരിശോധനയിൽ ലിംഗത്തെ ഉൾക്കൊള്ളാനുള്ള കഴിവുള്ളതായാണ് കണ്ടത്. എങ്കിലും റീജയുടെ പ്രശ്നം പരിഹരിക്കപ്പെട്ടില്ല. യഥാർത്ഥത്തിൽ പ്രശ്നം മറ്റൊന്നായിരുന്നു. സംഭോഗസമയത്തു യോനീനാളം മുറിക്കപ്പെടുന്നതുപോലെ അസഹ്യമായ വേദന ലൈംഗികബന്ധം തീർത്തും അസാധ്യമാക്കി. യോനിക്കുള്ളിലെ വേദനയും പുകച്ചിലും മൂത്രമൊഴിക്കുമ്പോൾ തുടയിലേക്കു വ്യാപിക്കുന്നുമുണ്ടായിരുന്നു.

സ്ത്രീകളിൽ സംഭോഗം വേദനാജനകമാകുന്നതിനെ ഡിസ്പെറുണിയ എന്നാണു പറയുന്നത്. എന്നാൽ അപെറുണിയ ലൈഗികബന്ധം നടത്താനുള്ള കഴിവില്ലായ്മയാണ്. ശാരീരികവും മാനസികവും ആയ കാരണങ്ങളാലാണു ഡിസ്പെറുണിയ സംഭവിക്കുന്നത്. ലിംഗം യോനിക്കുള്ളിൽ പ്രവേശിപ്പിക്കുമ്പോഴുള്ള സൂപ്പർഫിഷ്യൽ ഡിസ്പെറുണിയ ആണ് ചില സ്ത്രീകൾക്കുള്ളത്. എന്നാൽ മറ്റു ചിലരിൽ ഉള്ളിലായ ശേഷമുള്ള ഡീപ്പ് ഡിസേപെറുണീയ ആണ് പ്രശ്നക്കാരി. രണ്ടാമത്തെ രോഗികളിൽ സംഭോഗം കഴിഞ്ഞശേഷവും വേദന തുടരും. ഡിസ്പെറുണിയയുടെ ശാരീരിക കാരണങ്ങൾ ഭേദപ്പെടുത്തിയാൽ തന്നെയും വേദന, ആകാംക്ഷ, ഭയം എന്നിവയുടെ ഒരു ശ്രേണി പിന്നെയും തുടരുന്നതായി കാണാം. യോനിയിലെ ദൃഢതയാർന്ന കന്യാചർമം, അസാധാരണമാംവിധം ലോലവും മൃദുലവുമായ കന്യാചർമവലയം തുടങ്ങിയവയാണു ശാരീരിക കാരണങ്ങൾ.

മുറുക്കം പ്രശ്നമായാൽ

യോനീനാളത്തിന്റെ സങ്കോചം മൂലമുണ്ടാകുന്ന യോനീ മുറുക്കം മൂലം സംഭോഗം വേദനാജനകമായിത്തീരുന്നു. ലൈംഗികവികാരം ഉണ്ടായാലും പേശികൾ മുറുകപ്പെട്ടുകൊണ്ടു പ്രവേശനത്തിനു പ്രയാസപ്പെടുന്ന അവസ്ഥയാണിത്. സംഭോഗം വേദനാജനകമായിരിക്കുന്ന 60—70 ശതമാനം സ്ത്രീകളിലും വജൈനിസ്മസ് ആണ് കാരണമെന്ന് ആധികാരികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

മാനസികവും വൈകാരികവും ശാരീരികവുമായ കാരണങ്ങളാൽ ഇതുണ്ടാകാം. വസ്തി പ്രദേശത്തെ ദൃഢത കൈവരിക്കുന്നതിനു നിർദേശിക്കപ്പെട്ടിട്ടുള്ള കെഗൽസ് വ്യായാമം തുടങ്ങി മറ്റു ടെക്നിക്കുകളും മനഃശാസ്ത്രനിർദേശങ്ങളും ഇന്നു പ്രാബല്യത്തിലുണ്ട്. അസഹ്യമായ യോനീവേദന, പാർശ്വഫലങ്ങളുണ്ടാക്കാതെ ഒഴിവാക്കാനുള്ള നിരവധി ഔഷധങ്ങളും ഇപ്പോൾ ചികിത്സയിൽ ലഭ്യമാണ്.

ഹണിമൂൺ സിസ്റ്റൈറ്റിസ്

സ്ത്രീകളിൽ കണ്ടുവരാറുള്ള മറ്റൊരു ലൈംഗികരോഗാവസ്ഥയാണ് ഹണിമൂൺ സിസ്റ്റൈറ്റിസ്. തൊട്ടാവാടികളായ മൃദുപ്രകൃതിക്കാരിൽ മാത്രമാണ് പ്രധാനമായും ഈ അവസ്ഥ കാണപ്പെടുന്നത്. പൊതുവെ പറഞ്ഞാൽ പ്രഥമസംഭോഗാനന്തരമുണ്ടാകുന്ന ഒരിനം മൂത്രച്ചൂടാണ് ഈ രോഗാവസ്ഥ. എപ്പോഴും മൂത്രമൊഴിക്കാൻ മുട്ടുക, വളരെ പ്രയാസപ്പെട്ടു മൂത്രം പോയാലും മൂത്രം പൂർണമായും ഒഴിച്ചു തീർന്നിട്ടില്ലെന്നു തോന്നുക. മൂത്രം പോകത്തപ്പൊഴെല്ലാം മൂത്രനാളി ചുട്ടുപൊള്ളുന്നതുപോലെ അനുഭവപ്പെടുക തുടങ്ങിയവയെല്ലാമാണ് ഹണിമൂൺ സിസ്റ്റൈറ്റിസിന്റെ ലക്ഷണങ്ങൾ. എത്രയെല്ലാം ലബോറട്ടറി പരിശോധനകൾ നടത്തിയാലും ഇത്തരം രോഗികളിൽ അണുബാധ സ്ഥിരീകരിക്കപ്പെടാൻ കഴിയുകയില്ല. അതുകൊണ്ടുതന്നെ ആന്റിബയോട്ടിക് ഔഷധങ്ങൾ ഇവിടെ ഫലപ്രദമല്ല. സരസപാരില, സ്റ്റാഫിസാക്രിയ എന്നീ ഹെർബൽ ഔഷധങ്ങൾ കൊണ്ട് രോഗശാന്തി ഉറപ്പാക്കാം.

രതിമൂർച്ഛാവിഘ്നം

ആവശ്യമായത്ര ലൈംഗികവികാരം ലഭിക്കുകയും യോനീനാളം സ്രവം കൊണ്ടു നനയപ്പെടുകയും ചെയ്തശേഷം സംഭോഗം നടത്തിയാലും ഓർഗാസത്തിൽ എത്താനാവാത്ത അവസ്ഥയാണ് രതിമൂർച്ഛാവിഘ്നം. സംഭോഗമൂർച്ഛയിൽ ലഭിക്കുന്ന ആഹ്ലാദവിസ്ഫോടനമായി ഓർഗാസത്തെ നിർവചിക്കാം. സ്ത്രീകൾ ഏറ്റവും കൂടുതലായി ചികിത്സയ്ക്കെത്തുന്ന ലൈംഗിക പ്രശ്നമാണ് രതിമൂർച്ഛാവിഘ്നം. സംഭോഗത്തിൽ രതിസുഖം ലഭിക്കാതെ വരുമ്പോൾ, തുടർന്നു സംഭോഗത്തിലേർപ്പെടാൻ ആഗ്രഹം കുറഞ്ഞു തുടങ്ങും. സെക്സിനോടും ഒപ്പം ഭർത്താവിനോടും താൽപര്യം ഇല്ലാതെ വരികയാണ് പ്രധാന പ്രശ്നം. ഏതാനും മാസത്തെ മരുന്നു ചികിത്സ കൊണ്ടു പാരശ്വഫലങ്ങൾ ഉളവാക്കാതെ പരിഹരിക്കാവുന്ന പ്രശ്നമാണിത്.

ലൈംഗിക മരവിപ്പ്

പുരുഷൻ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ് അഥവാ വികാരശൈത്യം എന്നറിയപ്പെടുന്നത്. ശാരീരികമായി എല്ലാം തികഞ്ഞ സ്ത്രീയാണ് എങ്കിലും രതിയോട് അതിരുകടന്ന വിമുഖത, ലൈംഗിക ഉണർവ് ഇല്ലാത്ത അവസ്ഥ, യോനിയിൽ വഴുവഴുപ്പ് സംഭവിക്കുന്നില്ല, രതിവികാരം എന്തെന്ന് അറിയില്ല. സ്തനങ്ങൾ ത്രസിക്കുകയോ, മുലക്കണ്ണുകൾ തെറിച്ചു നിൽക്കപ്പെടുകയോ ചെയ്യുകയില്ല. നല്ല കരുത്തുള്ള ശരീരപ്രകൃതമുള്ള സ്ത്രീയാണെങ്കിൽ ലൈംഗികവേഴ്ചയെ അപലപിക്കുകും എതിർക്കുകയും ചെയ്യും. അല്ലെങ്കിൽ അനങ്ങാതെ ഭർത്താവിന്റെ ലൈംഗിക പ്രവൃത്തി സ്വയം സഹിച്ചുകൊണ്ട് നിർവികാരയായി കിടക്കും.

ലൈംഗികബന്ധത്തെക്കുറിച്ചുള്ള അജ്ഞത, അപക്വമായ സങ്കൽപങ്ങൾ, ഇഷ്ടപ്പെടാതെ നടത്തപ്പെട്ട വിവാഹം, ഭർതൃഗൃഹത്തിലെ താമസത്തെക്കുറിച്ചുള്ള അതൃപ്തി, ഭർത്താവിന്റെ ഇഷ്ടപ്പെടാത്ത ശരീരഗന്ധം, ഭർത്താവിന്റെ അന്യസ്ത്രീബന്ധം തുടങ്ങി നിരവധി കാരണങ്ങൾ മൂലം ലൈംഗികമരവിപ്പിലെത്തി നിൽക്കാം.

ആർത്തവവും ലൈംഗികതയും

സ്ത്രീകളിലെ ലൈംഗികവികാരങ്ങൾ സാധാരണഗതിയിൽ ആർത്തവചക്രം ചലിക്കുന്നതിനനുസരണമായി കുറഞ്ഞും കൂടിയും അനുഭവപ്പെടും. ആർത്തവം തുടങ്ങുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ ലൈംഗികതാൽപര്യം പൊതുവെ കുറവായിരിക്കും. ആർത്തവം അടുക്കാറാവുന്ന ദിവസം മാനസിക അസ്വസ്ഥതകൾ, കോപം, ദേഷ്യം എന്നിവ ഭൂരിഭാഗം സ്ത്രീകളിലും വർധിച്ചിരിക്കയും ചെയ്യും. ആർത്തവപൂർവസമ്മർദം ആണു കാരണം. ആർത്തവദിനങ്ങളിൽ ചില സ്ത്രീകളിൽ ലൈംഗികവികാരം വർധിക്കാറുണ്ട്. സ്ത്രീക്കു താൽപര്യമെങ്കിൽ ഉറ ഉപയോഗിച്ചു സംഭോഗം ആവാം. ആർത്തവരക്തം മൂലം ഉണ്ടാകാവുന്ന അണുബാധ ഒഴിവാക്കാൻ ഉറ സഹായിക്കും.

രതിമൂർച്ഛയിൽ എത്തപ്പെടുമ്പോൾ ഗർഭപാത്രം സ്വയം ചുരുക്കപ്പെടുന്നതുകൊണ്ടു മാസമുറ സമയത്തുണ്ടാകുന്ന വയറുവേദന ലഘൂകരിക്കപ്പെടും. ആർത്തവരക്തം വേഗത്തിൽ പുറന്തള്ളപ്പെടുന്നതുകൊണ്ട് ആർത്തവദിനങ്ങളുടെ എണ്ണം കുറയ്ക്കപ്പെടുകയും ചെയ്യും. ആർത്തവം തീരുന്ന ദിവസങ്ങളിലും ലൈംഗികതൃഷ്ണ അധികരിച്ചിരിക്കും. അണ്ഡവിസർജനം നടക്കാനിടയുള്ള ദിവസങ്ങളിലായിരിക്കും ഏറ്റവും അധികം ലൈംഗികതൃഷ്ണ അനുഭവപ്പെടുക.

1950—ൽ എ. സി. കിൻസ്ലി കണ്ടെത്തിയ ഉപമ സ്ത്രീയിലെ ലൈംഗിക വികാരം തേപ്പുപെട്ടി കണക്കാണത്രെ. (തേപ്പുപെട്ടി സാവധാനം ചൂടു പിടിക്കുകയും ചൂടു പോവുമ്പോൾ സാവധാനം തണുക്കുകയും ചെയ്യുന്നു. പുരുഷനിലാകട്ടെ സ്വിച്ച് അമർത്തിയാലുടനെ ചൂടും പ്രകാശവും പുറപ്പെടുവിക്കുന്ന ബൾബ് പോലെയും ആണ്.

ഡോ. ടി. കെ. എ

Your Rating: