Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവസ്ത്രരായി ഉറങ്ങാൻ 5 കാരണങ്ങൾ

nude-sleep

ബെഡ്റൂമിൽ നഗ്നരായി കിടക്കാറുണ്ടോ? ഈ ചോദ്യത്തിന് അയ്യേ എന്നു പറഞ്ഞു പ്രതികരിക്കുന്നവരുടെ എണ്ണം ഇപ്പോഴും കുറവല്ല. എന്നാൽ കേട്ടോളൂ, നഗ്നരായി കിടന്നുറങ്ങിയാൽ നിങ്ങളുടെ ജീവിത നിലവാരം കൂടുന്നതുൾപ്പടെ ആരോഗ്യത്തിന് അതിശയിപ്പിക്കുന്ന പ്രയോജനങ്ങൾ ഉണ്ടാകുമത്രേ. അവ ഏതെല്ലാമെന്നു നോക്കാം

1. പങ്കാളിയോടുള്ള അടുപ്പം കൂടുന്നു

പങ്കാളിയോടൊപ്പം നഗ്നരായി കിടക്കുമ്പോൾ ദാമ്പത്യബന്ധം കൂടുതൽ ദൃഢമാകുന്നു. എന്തുകൊണ്ടെന്നാൽ സ്കിൻ ടു സ്കിൻ ബന്ധം കൂടുതൽ ഓക്സിടോസിൻ ഉൽപാദിപ്പിക്കുന്നു. സ്നേഹത്തിന്റെ ആഴംകൂട്ടുന്ന ഹോർമോണാണ് ഓക്സിടോസിൻ. അതുപോലെ പങ്കാളിയുടെ ശരീരത്തെ കൃത്യമായി മനസിലാക്കാനും അവരുടെ പ്ലഷർ പോയിന്റുകൾ അറിയാനും ഇത്തരത്തിലുള്ള കിടപ്പ് സഹായിക്കും. ലൈംഗികബന്ധത്തിന് ശക്തി പകരാനും ഇതു സഹായിക്കും. ഇംഗ്ലണ്ടില‍ നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയത് 57 ശതമാനം ദമ്പതിമാരും നഗ്നരായി കിടപ്പറ പങ്കിടുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണെന്നതായിരുന്നു.

2. ആകർഷകമായ ശരീരഘടന

ശരീരത്തിന്റെ ഘടനയെക്കുറിച്ച് ആകുലപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. മോഡലുകളുടെയും നടിമാരുടെയും നടൻമാരുടെയുമൊക്കെ ഫോട്ടോ കണ്ട് അതുപോലെ ശരീരഘടന കിട്ടിയെങ്കിലെന്ന് കൊതിക്കാത്തവരുണ്ടോ? എന്നാൽ നഗ്നരായി കിടന്നുറങ്ങുമ്പോൾ പതിയെ പതിയെ നിങ്ങളുടെ ശരീരഘടനയെ അംഗീകരിക്കാനും ആ ആകൃതിയിൽ അഭിമാനം കൊള്ളാനും സാധിക്കുമത്രേ. മാത്രമല്ല കോർട്ടിസോൾ നിരക്ക് താഴുന്നതിനാൽ ശരീരഭാരം കുറയ്ക്കാനും സാധിക്കും.

3. പുരുഷബീജം വർധിക്കുന്നു

നഗ്നരായി കിടന്നുറങ്ങുന്ന പുരുഷൻമാരിൽ ബീജത്തിന്റെ ക്വോളിറ്റി കൂടുതലായിരിക്കുമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇറുകിയ വസ്ത്രങ്ങൾ പുരുഷലൈംഗികാവയവത്തിന്റെ ചൂട് കൂട്ടുകയും ഇത് ബീജത്തിന്റെ ക്വോളിറ്റി കുറയ്ക്കുകയും ചെയ്യും.

4. സുഖകരമായ ഉറക്കത്തിന്

സ്ലീപ് എക്സ്പെർട്ട്സ് പറയുന്നത് വിവസ്ത്രരായി ഉറങ്ങാൻ കിടക്കുന്നത് ശരീരത്തിന്റെ താപനില ക്രമീകരിക്കാൻ സഹായിക്കുമെന്നാണ്. ഇത് സുഖകരമായ നിദ്ര പ്രദാനം ചെയ്യുന്നു.

5. പ്രായം കുറയ്ക്കാം

വിവസ്ത്രരായി കിടന്നുറങ്ങുമ്പോൾ ഗ്രോത്ത് ഹോർമോൺ, മെലാടോണിൻ എന്നിവയുടെ റിലീസിങ് സുഗമമായി നടക്കുന്നു. ഇവയാകട്ടെ പ്രായാധിക്യത്തെ തടയുകയും ത്വക്കിലുണ്ടാകുന്ന ചുക്കിചുളിവുകളെയും വലിച്ചിലുകളെയും നശിപ്പിക്കുകയും ചെയ്യുന്നു.

Your Rating: