Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേദന നിറഞ്ഞ ലൈംഗികത; കാരണം അറിയാം

painful-sex

വേദന നിറഞ്ഞ ലൈംഗികബന്ധം മനോഹര നിമിഷങ്ങളെ നശിപ്പിക്കും. ലൈംഗികതയോടുള്ള ഭയം, കുറഞ്ഞ ലൈംഗികാസക്തി, അടുപ്പക്കുറവ് ഇവയെല്ലാം ഇതിന്റെ പരിണിതഫലമായി ഉണ്ടാകാം.

2009–ലെ നാഷണൽ സർവേ ഓഫ് സെക്ഷ്വൽ ഹെൽത്ത് അനുസരിച്ച് ഏതാണ്ട് 30 ശതമാനം സ്ത്രീകളും ലൈംഗികബന്ധത്തിൽ വേദന അനുഭവിക്കുന്നവരാണ്. ഇത് സാധാരണയാണ് എന്നതിനർഥം അവഗണിക്കേണ്ടതാണ് എന്നല്ല.

ബ്ലൂമിങ്ടണിലെ ഇന്ത്യാന സർവകലാശാലയിലെ ഗവേഷകയായ മെബ്റ ഹെർബെനിക് പറയുന്നത്, എന്തോ ശരിയല്ലാത്തതു സംഭവിക്കുമ്പോൾ ശരീരം നൽകുന്ന അടയാളമാണ് വേദന എന്നാണ്.

നിങ്ങളുടെ പങ്കാളി നിങ്ങൾക്ക് വേദന സമ്മാനിക്കുന്നതിന്റെ ചില കാരണങ്ങൾ ഇതാ:

1. തിടുക്കത്തിലുള്ള ശാരീരികബന്ധം

പൂർവകേളികൾ സ്ത്രീക്ക് അത്യവശ്യമാണ്. സ്ത്രീകൾ പുരുഷൻമാരെ അപേക്ഷിച്ച് സാവധാനത്തിലേ ഉണർന്നുവരൂ. പൂർവകേളികൾ എന്നാൽ ചുംബനമോ സ്പർശമോ മുതൽ ഓറൽ സ്റ്റിമുലേഷൻ വരെയാകാം. ഉത്തേജനം പ്രധാനമാണ്. എന്തുകൊണ്ടെന്നാൽ ഇത് ലൈംഗികാവയവങ്ങളിലേക്ക് രക്തപ്രവാഹം കൂട്ടുകയും ക്രമേണ ലൂബ്രിക്കേഷൻ കൂട്ടുകയും ചെയ്യും. തിടുക്കത്തിൽ ശാരീരികബന്ധത്തിൽ ഏർപ്പെടാതിരുന്നാൽ വേദന ഒഴിവാക്കാം.

2. ലൂബ്രിക്കേഷന്റെ അഭാവം

പങ്കാളിയോടൊത്ത് സ്നേഹം പങ്കുവയ്ക്കാൻ നിങ്ങൾ ഉത്സുകരാണ്. എങ്കിലും മതിയായ ലൂബ്രിക്കേഷൻ(സ്നിഗ്ധത, അയവ്) ഇല്ലെങ്കിൽ ലിംഗം കടത്തുന്നത് വേദന നിറഞ്ഞതാക്കും.
നിങ്ങളുടെ തലച്ചോർ പ്രവർത്തി ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞ് 5 മുതൽ 7 വരെ മിനിറ്റ് വേണ്ടിവരും യോനി മതിയായി ലൂബ്രിക്കേറ്റഡ് ആകാൻ. കൗതുകകരമെന്നു പറയട്ടെ... സാധാരണ പ്രവർത്തികളായ ചൂടുവെള്ളത്തിൽ കഴുകൽ യോനീസ്രവങ്ങളെ വരണ്ടതാക്കും. ഡോസ് കുറഞ്ഞ ഗർഭനിരോധന ഗുളികകളും യോനീകോശങ്ങളെ വരണ്ടതാക്കും.

3. ജനനേന്ദ്രിയങ്ങളിലെ അണുബാധ

ലൈംഗികത അസ്വസ്ഥത നിറഞ്ഞതാകാൻ ഇനിയുമുണ്ട് കാരണങ്ങൾ. ജനനേന്ദ്രിയങ്ങളിലെ അണുബാധ വേദന നിറഞ്ഞ ലൈംഗികബന്ധത്തിനു കാരണമാകാം. ജെനിറ്റൽ ഹെർപ്പിസ്, ട്രൈക്കോമോനിയാസിസ്, യീസ്റ്റ് ഇൻഫെക്ഷനുകൾ തുടങ്ങിയവ അവയിൽ ചിലതാണ്. ചിലപ്പോൾ സ്ത്രീകൾ ഈ അണുബാധയെപ്പറ്റി അജ്ഞരാകും. യോനിയിലോ സ്ത്രീ ലൈംഗികാവയവത്തിലോ ഉള്ള ചെറിയ മാറ്റംപോലും അവരിൽ വേദന സൃഷ്ടിക്കും.

4. എൻഡോമെട്രിയോസിസ്

ഗർഭപാത്രത്തെ ആവരണം ചെയ്യുന്ന കോശം അതാതയത് ഗർഭാശയസ്തരം ഗർഭാശയത്തിനു പുറത്ത് മറ്റു പ്രദേശങ്ങളിൽ വളരാൻ തുടങ്ങുന്ന അവസ്ഥയാണിത്. എൻഡോമെട്രിയോസിസ് ബാധിച്ച സ്ത്രീകൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ സഹിക്കാൻ പറ്റാത്ത വേദന ഉണ്ടാക്കുമെന്ന് ലൈംഗികാരോഗ്യ വിദഗ്ധൻ ഡെന്നിസ് ഫോർട്ടൻബറി പറയുന്നു.