Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗികശേഷി വർദ്ധിപ്പിക്കാൻ എന്തു കഴിക്കണം

sex-food Image Courtesy : The Man Magazine

അമിതശരീരവണ്ണം ഉണ്ടെങ്കിൽ അത് ഒഴിവാക്കുകയാണ്, ലൈംഗികശേഷി ഉളവാക്കാനോ ഉള്ളത് വർധിപ്പിക്കുന്നതിനോ ആദ്യം ചെയ്യേണ്ടത്. സിങ്ക്, ജീവകം ബി, ജീവകം ഇ, സെലിനിയം, മാംസ്യം, കൊഴുപ്പ് തുടങ്ങിയവ തികച്ചും സമീകൃതമായി ലഭിക്കുന്ന ഭക്ഷണക്രമമാണ് ഉത്തമം. ഇവ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഗുളികകൾ കൊണ്ടു സൈക്കോളജിക്കൽ ഗുണങ്ങൾ മാത്രമാവും ലഭിക്കുക.

തേനും ഓട്സും

സ്ത്രീയിലും പുരുഷനിലും ലൈംഗികതൃഷ്ണയും ശേഷിയും വർധിപ്പിക്കുന്ന ഘടകങ്ങൾ ധാരാളമായി. തേനിൽ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കെൽപ്പ് തുടങ്ങിയ കടൽ സസ്യങ്ങളും ഗുണം ചെയ്യും.

വോൾനട്ട് പഴത്തിൽ നിന്നെടുക്കുന്ന അക്ഷോടതൈലം ജീവകം ഇ തുടങ്ങി ലൈംഗിക ഹോർമോണുകളുടെ ഒരു കലവറ തന്നെയാണ്. മുതിര, ഗോതമ്പിന്റെ പുല്ല് (ഓട്സ് ധാന്യത്തിന്റ കച്ചി) മൂന്നു കപ്പു വെള്ളത്തിൽ ഒരു മിനിട്ടുനേരം തിളപ്പിച്ചു ലഭിക്കുന്ന വെള്ളം, മൂന്നു മണിക്കൂർ നേരം വച്ചിരുന്ന ശേഷം, പുല്ലു പിഴിഞ്ഞു നീര് എടുത്തു കഴിക്കുന്നത്, പുരുഷനിൽ ലൈംഗികശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓട്സും പൊതുവെ ഇതിനു നല്ലതാണ്.

നായ്ക്കുരണപരിപ്പ്, കർക്കടകശുംഗി, അമരക്കുരം കിഴങ്ങ്, നിലപ്പനക്കിഴങ്ങ്, ശതാവരിക്കിഴങ്ങ്, സഫേദ് മുസലി ഇവയിലേതെങ്കിലും ഒന്നു പൊടിച്ചത് ഒരു സ്പൂൺ വീതം ഒരു ഗ്ലാസ് കൊഴുപ്പുള്ള പാലിൽ ചേർത്തു ദിവസേന രാത്രി കഴിക്കുനത് ലൈംഗികശേഷിക്കു പ്രയോജനപ്പെടും. ഒരാഴ്ച ഏതെങ്കിലും ഒന്നു തുടർച്ചയായി കഴിച്ചു തങ്ങൾക്ക് ഗുണകരമായ പൊടി കണ്ടെത്താൻ ശ്രമിക്കണം. ഇവയുടെ കിഴങ്ങു വാങ്ങി, സ്വയം പൊടിച്ച് ഉപയോഗിച്ചാലാണ് ഏറെ ഗുണം ലഭിക്കുക.

sex-mango

ഈത്തപ്പഴം, മാമ്പഴം, പേരയ്ക്ക, ഏത്തപ്പഴം, ഉണങ്ങിയ മുന്തിരി തുടങ്ങിയവ ലൈംഗികശേഷിക്കു ഫലപ്രദമായി കണ്ടുവരുന്നു. രക്താതിസമ്മർദം അധികരിച്ചിരിക്കുന്നവർക്കു മുരിങ്ങയില സൂപ്പ്, മുസംബി ഇവ ഗുണകരമായി കണ്ടു. സവോള, ചുവന്ന ഉള്ളി ഇവ സാലഡായി രാത്രി ധാരാളമായി കഴിച്ചാൽ രതിനിർവൃതിയോടൊപ്പം സുഖകരമായ ഉറക്കവും നൽകുന്നതായി തെളിഞ്ഞിട്ടുണ്ട്.

sex-banana

പുരുഷഹോർമോൺ കുറയ്ക്കുന്ന ബിയർ

നാടൻകോഴി, താറാവ്, കൊക്ക്, കാട, ടർക്കി, ഇവയുടെ മാംസം കറിയായി കഴിച്ചാൽ ലൈംഗികാരോഗ്യകരമാണ്. ബ്രോയ്ലർ കോഴി, ബിയർ ഇവ പുരുഷലൈംഗിക ഹോർമോണിന്റെ നില കുറപ്പിക്കുകയും സ്ത്രീ ഹോർമോണിന്റെ നില വർധിപ്പിക്കുകയും ചെയ്യും. ബ്രോയ്ലർ കോഴി വിഭവങ്ങൾ കഴിക്കുന്ന പെൺകുട്ടികളും യുവതികളും അമിതവണ്ണത്തിലെത്തപ്പെടുന്നത് ഒരു വസ്തുത തന്നെയാണ്.

സ്ത്രീകൾക്ക് ഫോളിക് അമ്ലം ഏറെ അടങ്ങിയിട്ടുള്ള പാലക് ചീര, മുളപ്പിച്ച പയർ, ഗോതമ്പ് തുടങ്ങിയ ധാന്യവർഗങ്ങൾ, തൈര് തുടങ്ങിയവ ഏറെ ഗുണകരമാണ്. സെലറി പച്ചയ്ക്കു വച്ചു കഴിക്കണം. ഇതിന്റെ ഗന്ധം ലൈംഗികതൃഷ്ണത വർദ്ധിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

പ്രമേഹചികിത്സ ചെയ്യുന്നവർ പ്രത്യേകിച്ചും ഇൻസുലിൻ എടുക്കുന്നവർ, ഇണചേരുന്നതിനു മുമ്പ് ഭക്ഷണം കഴിച്ചിരിക്കണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.