Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണിയായിരുക്കുമ്പോളുള്ള ലൈംഗികബന്ധം പ്രശ്നമാകുമോ?

pregnancy-sex

ഗര്‍ഭകാലത്തെ ലൈംഗികബന്ധം ഗര്‍ഭിണികളെയും ഭര്‍ത്താക്കന്മാരെയും അലട്ടുന്ന ചോദ്യമാണ്. ഭയവും നിരവധി സംശയങ്ങളും ഏവർക്കും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഗര്‍ഭകാലത്ത് സാധാരണഗതിയിൽ ലൈംഗികമായി ബന്ധപ്പെടുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഗര്‍ഭധാരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള സങ്കീര്‍ണതകളുണ്ടെങ്കില്‍ ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് നല്ലത്‌.

ഗര്‍ഭകാലത്തെ ആദ്യമൂന്നുമാസം ഗര്‍ഭം അലസാന്‍ സാധ്യതയുള്ള മാസങ്ങളാണ്. അതിനാല്‍ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതുണ്ടെന്നും ഓർക്കുക.
ഗർഭകാലത്തെ ലൈംഗികബന്ധത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം ഡോക്ടർമാരുണ്ട്. ഗർഭകാലത്ത് ബന്ധപ്പെടുമ്പോൾ ഓക്സിടോസിൻ എന്ന ഹോർമോൺ കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നു .'സ്നേഹ ഹോര്‍മോണ്‍' എന്നറിയപ്പെടുന്ന ഓക്സിടോസിന്‍ ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത കൂട്ടുന്നു.

ലൈംഗികബന്ധം സ്ത്രീകളുടെ മനസ്സിനെ ശാന്തമാക്കും. മാത്രമല്ല രക്തസമ്മർദ്ദം കുറയാനും കാരണമാകും. ഗര്‍ഭകാലത്ത് കിടപ്പറയിൽ സ്ത്രീകൾക്ക് മുന്‍ഗണന കൊടുക്കുകയെന്നതാണ് പ്രധാനം. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് അനുയോജ്യമായ പൊസിഷനുകള്‍ സ്വീകരിക്കുകയെന്നത് ശ്രദ്ധിക്കുക. മാത്രമല്ല സ്ത്രീകള്‍ക്ക് പൂര്‍ണ താല്‍പര്യമുണ്ടെങ്കില്‍ മാത്രം ലൈംഗികബന്ധത്തിനു മുതിരുക.